(truevisionnews.com) വനിതകളുടെ ട്വന്റി ട്വന്റി ലോക കപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്ക് ആദ്യ ജയം. പാകിസ്താനെതിരെ 106 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇന്ത്യ 18.5 ഓവറില്‍ ലക്ഷ്യം മറികടന്നു.
മലയാളി താരം സജ്‌ന സജീവന്റെ ബൗണ്ടറിയോടെയായിരുന്നു കളിയുടെ പര്യവസാനം.
35 ബോളില്‍ നിന്ന് 32 റണ്‍സ് അടിച്ച ഷഫാലി വര്‍മ്മയും 24 ബോളില്‍ നിന്ന് 29 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹര്‍മ്മന്‍ പ്രീത് കൗര്‍, 28 ബോളില്‍ നിന്ന് 23 റണ്‍സ് എടുത്ത ജമീമ റോഡ്രിഗസ് എന്നിവരാണ് ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ചത്.
16 ബോള്‍ നേരിട്ട സ്മൃതി മന്ദാന വെറും ഏഴ് റണ്‍സ് മാത്രം എടുത്ത് പുറത്തായി. വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷിന് ആദ്യബോള്‍ നേരിടുന്നതിനിടെ തന്നെ മടങ്ങേണ്ടി വന്നു.
ഹര്‍മ്മന്‍ പ്രീത് കൗറിന് പരിക്കേറ്റതിനെ തുടര്‍ന്ന് ക്രീസിലെത്തിയ മലയാളിതാരം സജ്‌ന സജീവന് കളി വിജയിപ്പിക്കേണ്ട ഉത്തരവാദിത്തം വന്നുചേരുകയായിരുന്നു.
നഷ്‌റ സന്ദു എറിഞ്ഞ ആദ്യബോള്‍ തന്നെ ബൗണ്ടറി പായിച്ചാണ് തന്റെ ചുമതല സജ്‌ന ഭംഗിയാക്കിയത്.
19 റണ്‍സ് മാത്രം നല്‍കി മൂന്ന് വിക്കറ്റെടുത്ത ഇന്ത്യയുടെ അരുന്ധതി റെഡ്ഡിയാണ് പ്ലെയര്‍ ഓഫ് ദ മാച്ച്.
#Twenty20WomensWorldCup #India #first #win #Malayalee #Sajna #boundary