കോഴിക്കോട്: (truevisionnews.com) രണ്ടര കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശിയെ കോഴിക്കോട് എക്സൈസ് പിടികൂടി.
വെസ്റ്റ് ബംഗാള്‍ മാല്‍ഡ ജില്ലയിലെ റത്വവ സ്വദേശി മുഹമ്മദ് മസൂദ് ദുലാലി (46) നെയാണ് കോഴിക്കോട് എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
മുക്കം - അരീക്കോട് റോഡില്‍ ഗോതമ്പ് റോഡ് വെച്ചാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി രാജീവും സംഘവും കഴിഞ്ഞ ദിവസം വൈകീട്ട് പട്രോളിങ്ങ് നടത്തുന്നതിനിടെ സംശയാസ്പദമായ സാഹചര്യത്തില്‍ ഇയാളെ കാണുകയായിരുന്നു.
കൂടുതല്‍ പരിശോധന നടത്തിയപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. പ്ലാസ്റ്റിക് ചാക്കില്‍ പൊതിഞ്ഞ നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്.
ഏഴു വര്‍ഷമായി ഇയാള്‍ ഗോതമ്പ് റോഡ് പരിസരത്ത് താമസിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷമായി ഇയാള്‍ പ്രദേശത്ത് കഞ്ചാവ് വില്‍പ്പന നടത്തുന്നുണ്ടെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മുക്കത്ത് നിന്നും കിലോയ്ക്ക് 20000 രൂപ നിരക്കില്‍ കഞ്ചാവ് വാങ്ങുന്ന പ്രതി ചെറുകിട വില്‍പ്പനയിലൂടെ കിലോയ്ക്ക് 40,000 രൂപ വരെ സമ്പാദിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ടി കെ സഹദേവന്‍, മനോജ് കുമാര്‍, സി പി ഷാജു, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ പി കെ സതീഷ്, വി വി വിനു, ഡ്രൈവര്‍ ഒ ടി മനോജ് എന്നിവരും ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
#native #Bengal #arrested #Kozhikode #two #halfkilos #ganja