#heavyrain | വയനാട്ടിലും കണ്ണൂരിലും കനത്ത മഴ, മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ

#heavyrain | വയനാട്ടിലും കണ്ണൂരിലും കനത്ത മഴ, മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ
Oct 6, 2024 07:48 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com) സംസ്ഥാനത്ത് മലയോര മേഖലയിൽ ശക്തമായ മഴ തുടരുന്നു. കണ്ണൂര്‍, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലെ പലയിടത്തും ശക്തമായ മഴയാണ് പെയ്യുന്നത്.

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ പരക്കെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഏഴ് ജില്ലകളിൽ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

പത്തനംതിട്ട, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ,കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ജില്ലകളിലും പലയിടത്തും ശക്തമായ മഴയാണ് പെയ്യുന്നത്. വയനാട്ടിലും മട്ടന്നൂരിലും ശക്തമായ മഴയാണ് പെയ്യുന്നത്.

മണ്ണിടിച്ചിൽ മേഖലയിലുള്ളവർക്ക് ജാഗ്രതാ നിർദേശവും പുറത്തിറക്കിയിട്ടുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.

കണ്ണൂർ മട്ടന്നൂർ മേഖലയിൽ കനത്ത മഴയിൽ വീടുകളിലേക്ക് വെളളം കയറി. വിമാനത്താവളത്തിൽ നിന്നും വെളളം കുത്തിയൊഴുകിയാണ് കല്ലേരിക്കരയിലെ വീടുകളിലേക്ക് എത്തിയത്.

ഒരു മണിക്കൂറിനിടെ 92 മില്ലി മീറ്റർ മഴയാണ് വിമാനത്താവള മേഖലയിൽ പെയ്തത്. ഉരുവച്ചാൽ ശിവപുരം റോഡിൽ കടകളിലും വെളളം കയറി. വയനാട്ടിൽ വിവിധ ഭാഗങ്ങളിൽ മഴ തുടരുകയാണ്.

മണ്ണിടിച്ചിൽ സാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവരും, വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം മുന്നറിയിപ്പ് നൽകി. ശക്തമായ മഴ ലഭിക്കുന്ന സാഹചര്യം ഉണ്ടായാൽ അധികൃതരെ ബന്ധപ്പെടാനും നിർദ്ദേശമുണ്ട്.

സ്ഥലത്തെ വാർഡ് മെമ്പർമാരുമായോ വില്ലേജ് ഓഫീസർമാരുമായോ ഡി ഇ ഒ സി കൺട്രോളുമായി ബന്ധപ്പെടാനാണ് അറിയിപ്പ്. യെല്ലോ അലർട്ട് ആയിരുന്ന ജില്ലയിൽ ഉച്ചക്ക് ശേഷമാണ് ഓറഞ്ച് അലർട്ട് പ്രഖാപിച്ചത്. കനത്ത മഴ ഇല്ലെങ്കിലും ഉച്ചയ്ക്കുശേഷം തുടർച്ചയായി പലയിടങ്ങളിലും മഴപെയ്യുന്നുണ്ട്.

#Heavy #rain #continues #hilly #areas #state.

Next TV

Related Stories
#DrPSarin | 'പദവികൾ അല്ല, ഉത്തരവാദിത്വം ആണ് താൻ ആസ്വദിക്കുന്നത്' - ഡോ. പി സരിൻ

Nov 29, 2024 03:45 PM

#DrPSarin | 'പദവികൾ അല്ല, ഉത്തരവാദിത്വം ആണ് താൻ ആസ്വദിക്കുന്നത്' - ഡോ. പി സരിൻ

കൃത്യമായി രാഷ്ട്രീയം പറഞ്ഞുകൊണ്ടാണ് താൻ പാർട്ടിയിലേക്ക് വന്നതെന്നും ഇടതുപക്ഷമാണ് ശരിയെന്നും അതിൽ തന്നെ ഉറച്ച് നിൽകുമെന്നും സരിൻ...

Read More >>
#PhysicalFitnessTest | എക്സൈസ് ഓഫീസർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ശാരീരിക അളവെടുപ്പും കായികക്ഷമത പരീക്ഷയും

Nov 29, 2024 03:10 PM

#PhysicalFitnessTest | എക്സൈസ് ഓഫീസർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ശാരീരിക അളവെടുപ്പും കായികക്ഷമത പരീക്ഷയും

മലപ്പുറം ജില്ലയിലെ എംഎസ്പി പരേഡ് ഗ്രൗണ്ടിൽ വെച്ചാണ് ശരീരിക അളവെടുപ്പും കായികക്ഷമത...

Read More >>
#theft |  വൻ മോഷണം; ആളില്ലാത്തത് അറിഞ്ഞെത്തിയ കള്ളൻ? മോഷ്ടിച്ചത് 63 പവൻ സ്വർണവും ഒരു ലക്ഷം രൂപയും

Nov 29, 2024 03:00 PM

#theft | വൻ മോഷണം; ആളില്ലാത്തത് അറിഞ്ഞെത്തിയ കള്ളൻ? മോഷ്ടിച്ചത് 63 പവൻ സ്വർണവും ഒരു ലക്ഷം രൂപയും

വീടിൻ്റെ മുകൾ നിലയിലെ വാതിൽ കുത്തിത്തുറന്നാണ് താഴെ കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും...

Read More >>
#KozhikodeMedicalCollege | ഇനി സൗജന്യമില്ല; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒ.പി ടിക്കറ്റിന് ഇന്നി 10 രൂപ ഫീസ്

Nov 29, 2024 02:43 PM

#KozhikodeMedicalCollege | ഇനി സൗജന്യമില്ല; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒ.പി ടിക്കറ്റിന് ഇന്നി 10 രൂപ ഫീസ്

ഒ പി ടിക്കറ്റിന് 10 രൂപ നല്‍കുകയെന്നത് വ്യക്തികള്‍ക്ക് വലിയ പ്രയാസമാവില്ലെങ്കിലും അതുവഴി ലഭിക്കുന്ന തുക ആശുപത്രിയുടെ വികസന...

Read More >>
#arrest | രഹസ്യ വിവരം, രണ്ടിടങ്ങളിലായി പരിശോധന; പിടികൂടിയത് 35.8 കിലോഗ്രാം കഞ്ചാവ്, ബംഗാൾ സ്വദേശികൾ പിടിയിൽ

Nov 29, 2024 02:40 PM

#arrest | രഹസ്യ വിവരം, രണ്ടിടങ്ങളിലായി പരിശോധന; പിടികൂടിയത് 35.8 കിലോഗ്രാം കഞ്ചാവ്, ബംഗാൾ സ്വദേശികൾ പിടിയിൽ

എക്‌സൈസ് ഇന്‍റലിജൻസ് ഉത്തര മേഖല സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ്...

Read More >>
#sathyanmokeri |   രാഹുൽ ഗാന്ധി വയനാടിന് വേണ്ടി ഒരു വികസന പ്രവർത്തനവും നടത്തിയില്ല - സത്യൻ മൊകേരി

Nov 29, 2024 02:35 PM

#sathyanmokeri | രാഹുൽ ഗാന്ധി വയനാടിന് വേണ്ടി ഒരു വികസന പ്രവർത്തനവും നടത്തിയില്ല - സത്യൻ മൊകേരി

രാഹുൽ ഗാന്ധി വയനാടിന് വേണ്ടി ഒരു വികസന പ്രവർത്തനവും നടത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു....

Read More >>
Top Stories