Oct 6, 2024 05:23 PM

കോഴിക്കോട്: (truevisionnews.com) മുസ്്‌ലിം ലീഗ് നേതാവ് എം.കെ മുനീർ എംഎൽഎയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ്.

മുനീറിന് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് വസീഫ് ആരോപിച്ചു. കൊടുവള്ളിയെ ഭീകരകേന്ദ്രമാക്കി മാറ്റാൻ എംഎൽഎ തന്നെയാണ് ശ്രമിക്കുന്നതെന്നും ആരോപണം.

അദ്ദേഹത്തിന്റെ വിദേശയാത്രകൾ അന്വേഷിക്കണമെന്നും വസീഫ് ആവശ്യപ്പെട്ടു. കൊടുവള്ളിയെ സ്വർണ്ണക്കടത്ത്, ഭീകര കേന്ദ്രമാക്കുകയാണ്.

മുനീർ ചെയർമാനായ അമാന എംബ്രേസ് പദ്ധതിയുടെ ഭരണസമിതിയിൽ സ്വർണക്കടത്ത് കേസ് പ്രതിയുണ്ട്. ഇക്കാര്യത്തിൽ മറുപടി പറയാൻ ലീഗ് നേതൃത്വം തയാറാകണം.

യുവാക്കളെ എന്തിനാണ് വിദേശത്തേക്ക് കൊണ്ടുപോകുന്നതെന്നു വ്യക്തമാക്കണം. കാരിയർമാരാക്കി മാറ്റുന്നുണ്ടോ? ഇവരുടെ നിസ്സഹായതയെ മുനീറും സംഘവും ചൂഷണം ചെയ്യുന്നുണ്ടോ? ഇക്കാര്യത്തിലെല്ലാം അന്വേഷണം നടത്തണമെന്നും ഡിവൈഎഫ്‌ഐ നേതാവ് ആവശ്യപ്പെട്ടു.

ചെറുപ്പക്കാരെ ഗൾഫിലേക്ക് സ്വർണക്കടത്തിനായി കൊണ്ടുപോകുകയാണ്.

എംഎൽഎയെ കുറിച്ച് പറഞ്ഞാൽ അത് എങ്ങനെയാണ് സമുദായത്തിനെതിരാകുന്നത്? തെളിവുകൾ എതിരായി വരുമ്പോൾ മതത്തെ പടച്ചട്ടയാക്കി മാറ്റുകയാണെന്നും വി. വസീഫ് പറഞ്ഞു.

#Foreign #travels #investigated #MKMuneer #linked #goldsmuggling #serious #allegations #VVaseef

Next TV

Top Stories