#kidnap | മദ്യപിച്ച് യുവതിയോട് വിവാഹ അഭ്യർത്ഥന; നിരസിച്ചതോടെ നാല് വയസുള്ള മകളെ തട്ടിക്കൊണ്ടുപോയി 35-കാരൻ

#kidnap | മദ്യപിച്ച് യുവതിയോട് വിവാഹ അഭ്യർത്ഥന; നിരസിച്ചതോടെ നാല് വയസുള്ള മകളെ തട്ടിക്കൊണ്ടുപോയി 35-കാരൻ
Oct 6, 2024 07:39 PM | By VIPIN P V

അജ്മീർ: (truevisionnews.com) നാല് വയസുള്ള മകളെ തട്ടിക്കൊണ്ടുപോയി 35കാരൻ. രാജസ്ഥാനിലെ അജ്മീറിലാണ് സംഭവം. റെയിൽ വേ സ്റ്റേഷനിൽ വച്ചാണ് 30കാരിയുടെ പക്കൽ നിന്ന് കുട്ടിയെ ഇയാൾ തട്ടിക്കൊണ്ട് പോയത്.

അജ്മീറിലെ ദർഗയിൽ പ്രാർത്ഥിക്കാനെത്തിയ യുവതിയുടെ കയ്യിൽ നിന്നാണ് ഇയാൾ കുഞ്ഞിനെ തട്ടിക്കൊണ്ട് പോയത്.

നീം കാ താനാ ജില്ലയിലെ കോട്വാലി മേഖലിയിൽ താമസിക്കുന്ന 35കാരനാണ് 4 വയസുകാരിയെ തട്ടിക്കൊണ്ട് പോയത്. കുട്ടിയെ ആർപിഎഫും പൊലീസും ചേർന്ന് കണ്ടെത്തി അമ്മയെ ഏൽപ്പിച്ചു.

രാവിലെ അജ്മീറിലെത്തി പ്രാർത്ഥിച്ച ശേഷം വൈകുന്നേരത്തെ ട്രെയിനിന് കാത്ത് നിൽക്കുന്ന സമയത്തായിരുന്നു ഇയാൾ കുട്ടിയെ തട്ടിയെടുത്ത് കളഞ്ഞത്.

മദ്യപിച്ച് പ്ലാറ്റ്ഫോമിലെത്തിയ ഇയാൾ യുവതിയേയും കുട്ടിയേയും കണ്ടപ്പോൾ ഇവരോട് സംസാരിക്കാൻ ശ്രമിക്കുകയും യുവതിയോട് വിവാഹ അഭ്യർത്ഥന നടത്തുകയും ആയിരുന്നു.

യുവതി നിരസിച്ചതിന് പിന്നാലെ ഇയാൾ കുട്ടിയുമായി കടന്നുകളയുകയായിരുന്നു. ഗുജറാത്തിലെ മോദസയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഇയാളെ പൊലീസ് പിടികൂടിയത്.

അമ്മ ചെറുപ്പത്തിലേ മരിച്ച ഇയാളുടെ പിതാവ് ഏതാനും വർഷങ്ങൾക്ക് മുൻപ് മരിച്ചുപോയിരുന്നു. അടുത്തിടെ ഗുജറാത്തിലെ ബന്ധുവിന്റെ അടുത്തേക്ക് നാട്ടിലെ സ്ഥലം വിറ്റ് ഇയാൾ താമസം മാറിയിരുന്നു.

ഇവിടെ കൊത്തുപണി ജോലിചെയ്യുകയായിരുന്നു ഇയാൾ. ജീവിതത്തിൽ ഒറ്റയ്ക്കായതിനാലാണ് കുട്ടിയെ ഒപ്പം കൊണ്ടുവന്നതെന്നാണ് ഇയാളുടെ വാദം.

#drunken #marriage #proposal #youngwoman #year #oldman #abducted #four #year #old #daughter #refused

Next TV

Related Stories
ആശ്ചര്യം; എപ്പോഴും വിശപ്പില്ലായ്മയും ശർദ്ദിയും; പത്ത് വയസ്സുകാരിയുടെ വയറ്റിൽ നിന്ന് കണ്ടെത്തിയത്  അരക്കിലോ ഭാരമുള്ള മുടിക്കെട്ട്

Jul 30, 2025 02:26 PM

ആശ്ചര്യം; എപ്പോഴും വിശപ്പില്ലായ്മയും ശർദ്ദിയും; പത്ത് വയസ്സുകാരിയുടെ വയറ്റിൽ നിന്ന് കണ്ടെത്തിയത് അരക്കിലോ ഭാരമുള്ള മുടിക്കെട്ട്

മഹാരാഷ്ട്രയിൽ പത്ത് വയസ്സുകാരിയുടെ വയറ്റിൽ നിന്ന് അരക്കിലോയോളം ഭാരം വരുന്ന മുടിക്കെട്ട്...

Read More >>
കണ്ണിൽചോരയില്ലാത്ത അമ്മയോ ....? കുഞ്ഞിനെ ഒഴിവാക്കണമെന്ന് കാമുകൻ; 15 മാസം പ്രായമുള്ള കുഞ്ഞിനെ ബസ്റ്റാൻഡില്‍ ഉപേക്ഷിച്ച് ഒളിച്ചോടി യുവതി

Jul 30, 2025 01:24 PM

കണ്ണിൽചോരയില്ലാത്ത അമ്മയോ ....? കുഞ്ഞിനെ ഒഴിവാക്കണമെന്ന് കാമുകൻ; 15 മാസം പ്രായമുള്ള കുഞ്ഞിനെ ബസ്റ്റാൻഡില്‍ ഉപേക്ഷിച്ച് ഒളിച്ചോടി യുവതി

കുഞ്ഞിനെ ഒഴിവാക്കണമെന്ന് കാമുകൻ; 15 മാസം പ്രായമുള്ള കുഞ്ഞിനെ ബസ്റ്റാൻഡില്‍ ഉപേക്ഷിച്ച് ഒളിച്ചോടി ...

Read More >>
'ജാമ്യം ഇല്ല '; ഛത്തീസ്​ഗഡിൽ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ അധികാരമില്ലെന്ന് കോടതി

Jul 30, 2025 12:30 PM

'ജാമ്യം ഇല്ല '; ഛത്തീസ്​ഗഡിൽ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ അധികാരമില്ലെന്ന് കോടതി

ഛത്തീസ്​ഗഡിൽ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ അധികാരമില്ലെന്ന്...

Read More >>
'ചില വ്യക്തികൾ നൽകുന്ന വിവരങ്ങൾ ശരിയല്ല'; നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാർത്തകൾ നിഷേധിച്ച് കേന്ദ്രം

Jul 29, 2025 09:13 AM

'ചില വ്യക്തികൾ നൽകുന്ന വിവരങ്ങൾ ശരിയല്ല'; നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാർത്തകൾ നിഷേധിച്ച് കേന്ദ്രം

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ ശിക്ഷ റദ്ദാക്കിയെന്ന പ്രചാരണങ്ങൾ തള്ളി വിദേശകാര്യ മന്ത്രാലയം....

Read More >>
Top Stories

Entertainment News

//Truevisionall