#suicide | ലീവ് കിട്ടിയില്ല; 22കാരനായ അഗ്നിവീര്‍ എയര്‍ഫോഴ്സ് സ്റ്റേഷനില്‍ ആത്മഹത്യ ചെയ്തു

#suicide | ലീവ് കിട്ടിയില്ല; 22കാരനായ അഗ്നിവീര്‍ എയര്‍ഫോഴ്സ് സ്റ്റേഷനില്‍ ആത്മഹത്യ ചെയ്തു
Jul 6, 2024 10:15 AM | By Susmitha Surendran

ലഖ്നൗ: (truevisionnews.com) ഉത്തര്‍പ്രദേശ് ബാലിയ സ്വദേശിയായ അഗ്നിവീര്‍ ഡ്യൂട്ടിക്കിടെ ആത്മഹത്യ ചെയ്തു. ശ്രീകാന്ത് കുമാര്‍ ചൗധരിയാണ്(22) ചൊവ്വാഴ്ച രാത്രി ആഗ്രയിലെ എയർഫോഴ്സ് സ്റ്റേഷനിൽ ജീവനൊടുക്കിയത്.

2022ലാണ് ശ്രീകാന്ത് ഇന്ത്യൻ വ്യോമസേനയിൽ (ഐഎഎഫ്) ചേർന്നത്. ശ്രീകാന്തിന്‍റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ കണ്ടെത്താൻ അന്വേഷണ ബോർഡ് രൂപീകരിച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മൃതദേഹം കുടുംബത്തിന് കൈമാറി. വ്യാഴാഴ്ച വൈകിട്ട് ശ്രീകാന്തിന്‍റെ ജന്‍മദേശമായ നാരായൺപൂരിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു.

ആഗ്രയിലെ എയർഫോഴ്‌സ് സ്‌റ്റേഷനിൽ ജീവനക്കാര്‍ കുറവായതിനാല്‍ അവധി ലഭിക്കാത്തത് ശ്രീകാന്തിനെ വിഷമിപ്പിച്ചെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസറും ഷാഗഞ്ച് പൊലീസ് സ്റ്റേഷൻ്റെ ഇന്‍-ചാര്‍ജുമായ അമിത് കുമാർ മാൻ ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.

ശ്രീകാന്തിന്‍റെ കുടുംബാംഗങ്ങൾ ഇതുവരെ പരാതി നൽകിയിട്ടില്ല. പരാതി ലഭിച്ചാല്‍ ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.


#Agniveer #native #UttarPradesh's #Ballia #committed #suicide #duty.

Next TV

Related Stories
#assemblyelections | നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് തുടങ്ങി;മൂന്നാം തവണയും അധികാരത്തിലേറാൻ ലക്ഷ്യമിട്ട് ബിജെപിയും,അധികാരത്തിൽ തിരിച്ചെത്താൻ കോൺഗ്രസും

Oct 5, 2024 08:03 AM

#assemblyelections | നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് തുടങ്ങി;മൂന്നാം തവണയും അധികാരത്തിലേറാൻ ലക്ഷ്യമിട്ട് ബിജെപിയും,അധികാരത്തിൽ തിരിച്ചെത്താൻ കോൺഗ്രസും

മുഖ്യമന്ത്രി നയാബ് സിംഗ് സെയ്‌നി, ഭൂപീന്ദർ സിംഗ് ഹൂഡ, കോൺഗ്രസ് സ്ഥാനാർത്ഥി വിനേഷ് ഫോഗട്ട്, ജെജെപി നേതാവ് ദുഷ്യന്ത് ചൗട്ടാല എന്നിവരാണ് ഇത്തവണ മത്സര...

Read More >>
#sperm | മരിച്ചുപോയ മകന്‍റെ ബീജം മാതാപിതാക്കള്‍ക്ക് കൈമാറാന്‍ ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്

Oct 5, 2024 08:02 AM

#sperm | മരിച്ചുപോയ മകന്‍റെ ബീജം മാതാപിതാക്കള്‍ക്ക് കൈമാറാന്‍ ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്

മരണാനന്തരമുള്ള പ്രത്യുല്‍പാദനത്തിന് രാജ്യത്തെ നിയമം ഒരുതരത്തിലുള്ള വിലക്കും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് കോടതി...

Read More >>
#accident | കളിക്കുന്നതിനിടെ 27-ാം നിലയില്‍ നിന്ന് താഴേക്ക് വീണ് മൂന്ന് വയസുകാരി; 12-ാം നിലയില്‍ തങ്ങി, അത്ഭുതകരമായ രക്ഷപ്പെടൽ

Oct 4, 2024 10:13 PM

#accident | കളിക്കുന്നതിനിടെ 27-ാം നിലയില്‍ നിന്ന് താഴേക്ക് വീണ് മൂന്ന് വയസുകാരി; 12-ാം നിലയില്‍ തങ്ങി, അത്ഭുതകരമായ രക്ഷപ്പെടൽ

കുട്ടിക്ക് സാധ്യമായ എല്ലാ ചികിത്സയും നല്‍കുന്നുണ്ടെന്നും ആരോഗ്യനില നിരീക്ഷിച്ചുവരികയാണെന്നും ഡോക്ടര്‍മാര്‍...

Read More >>
#arrest | ഒരു കുടുംബത്തിലെ നാലുപേരെ വെടിവെച്ച് കൊന്ന സംഭവം; മുഖ്യപ്രതി അറസ്റ്റിൽ

Oct 4, 2024 09:04 PM

#arrest | ഒരു കുടുംബത്തിലെ നാലുപേരെ വെടിവെച്ച് കൊന്ന സംഭവം; മുഖ്യപ്രതി അറസ്റ്റിൽ

കവർച്ച നടത്തിയതിൻ്റെ സൂചനകളൊന്നുമില്ലെന്നും കുറ്റകൃത്യത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും പൊലീസ് പറഞ്ഞു....

Read More >>
#founddead |  മുൻ ഇന്ത്യൻ ക്രിക്കറ്റ് താരത്തിന്‍റെ മാതാവ് ദുരൂഹ സാഹചര്യത്തിൽ ഫ്ലാറ്റിൽ മരിച്ച നില‍യിൽ

Oct 4, 2024 08:47 PM

#founddead | മുൻ ഇന്ത്യൻ ക്രിക്കറ്റ് താരത്തിന്‍റെ മാതാവ് ദുരൂഹ സാഹചര്യത്തിൽ ഫ്ലാറ്റിൽ മരിച്ച നില‍യിൽ

പൊലീസെത്തി മുറിയിൽ കയറി പരിശോധന നടത്തിയപ്പോഴാണ് മാലയെ മരിച്ച നിലയിൽ കണ്ടത്....

Read More >>
#maoist | സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിൽ വൻ ഏറ്റുമുട്ടൽ, 30 മാവോയിസ്റ്റുകളെ വധിച്ചെന്ന് റിപ്പോർട്ട്

Oct 4, 2024 08:12 PM

#maoist | സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിൽ വൻ ഏറ്റുമുട്ടൽ, 30 മാവോയിസ്റ്റുകളെ വധിച്ചെന്ന് റിപ്പോർട്ട്

ഏറ്റമുട്ടലിൽ 30 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടെന്ന് പ്രാദേശിക മാധ്യമങ്ങളാണ് റിപ്പോർട്ട്...

Read More >>
Top Stories