#ksu | ഹോസ്റ്റലില്ല, എവിടെ കിടക്കും; കുസാറ്റിൽ സ്റ്റുഡന്‍റ് സെന്‍ററിന് മുന്നിൽ കിടക്ക വിരിച്ച് ഉറങ്ങി കെഎസ്‍യു സമരം

#ksu | ഹോസ്റ്റലില്ല, എവിടെ കിടക്കും; കുസാറ്റിൽ സ്റ്റുഡന്‍റ് സെന്‍ററിന് മുന്നിൽ കിടക്ക വിരിച്ച് ഉറങ്ങി കെഎസ്‍യു സമരം
Jul 6, 2024 08:25 AM | By ADITHYA. NP

കൊച്ചി:(www.truevisionnews.com) ഹോസ്റ്റൽ സൗകര്യമില്ലെന്ന പരാതി ഉയർത്തി കുസാറ്റിൽ കിടക്ക വിരിച്ച് രാത്രി ഉറങ്ങി കെഎസ്‍യുവിന്‍റെ നേതൃത്വത്തിൽ വിദ്യാർത്ഥി സമരം.

പുതിയ ഹോസ്റ്റൽ അനുവദിക്കാത്തതും വിദ്യാർത്ഥികൾക്കുള്ള ഗസ്റ്റ് ക്വോട്ട വെട്ടിചുരുക്കിയതുമാണ് പ്രതിഷേധത്തിന് കാരണം. ക്യാംപസിലെ സ്റ്റുഡന്‍റ് സെന്‍ററിന് മുന്നിലാണ് രാത്രി വിദ്യാർത്ഥികൾ സമരമിരുന്നത്.

കുസാറ്റിൽ സ്വാശ്രയ മേഖലയിൽ ഉൾപ്പടെ പുതിയ കോഴ്സുകൾ എത്തുന്നുണ്ട്. എന്നാൽ അതിനനുസരിച്ച് ഹോസ്റ്റൽ മുറികളില്ല. ഫലമോ ഫീസിന് പുറമെ ആയിരങ്ങൾ നൽകി വിദ്യാർത്ഥികൾക്ക് സ്വകാര്യ ഹോസ്റ്റലുകളെ ആശ്രയിക്കേണ്ടി വരുന്നു.

പഠനത്തോടൊപ്പം ക്യാംപസിൽ താമസിച്ച് പഠിക്കാനുള്ള അവകാശം ഉന്നയിച്ചാണ് വിദ്യാർത്ഥികൾ സ്റ്റുഡന്‍റ് അമിനിറ്റി സെന്‍ററിൽ കിടക്ക വിരിച്ച് സമരം ചെയ്തത്.

ഹോസ്റ്റൽ മുറി കിട്ടാത്തവർക്ക് ഗസ്റ്റ് ക്വോട്ട വഴി മുറിയിൽ തങ്ങാൻ അനുവാദം കിട്ടിയിരുന്നു. രണ്ട് പേർക്ക് രണ്ട് പേരെ വീതം അനുവദിച്ചിരുന്ന ക്വോട്ട 30 ശതമാനമാക്കി സർവ്വകലാശാല വെട്ടിച്ചുരുക്കി.

ഇതോടെ ആദ്യം ക്ലാസ് തുടങ്ങിയ വിദ്യാർത്ഥികൾക്ക് മാത്രമാണ് ഹോസ്റ്റൽ സൗകര്യം കിട്ടിയത്. ഇനി കോഴ്സ് തുടങ്ങാൻ പോകുന്നവർ പുറത്ത് താമസിക്കേണ്ട അവസ്ഥയാണ്.

ഈ സർക്കുലർ കത്തിച്ചാണ് വിദ്യാർത്ഥികൾ പ്രതിഷേധം അറിയിച്ചത്. കുസാറ്റിലെ ഫീസ് വളരെ വലുതാണ്. പ്രൈവറ്റ് ഇൻസ്റ്റിറ്റ്യൂഷനെ വെല്ലുന്ന ഫീസാണ്.

ഇവിടെ ഏകെ ആശ്വാസം ഹോസ്റ്റലാണ്. എന്നാൽ ഇപ്പോൾ അതും നഷ്ടപ്പെട്ടിരിക്കുകയാണെന്ന് സെനറ്റ് അംഗം കുര്യൻ പറഞ്ഞു. ഗസ്റ്റിനെ കയറ്റാൻ അതിന് വേണ്ടി ഫോം ഉണ്ട്.

പക്ഷേ നൂലാമാലകൾ പലതാണ്. അതൊക്കെ കഴിഞ്ഞെ ഒരു വിദ്യാർത്ഥിക്ക് ഹോസ്റ്റലിലേക്ക് കയറാനാകു. എന്തിനാണ് ഈ സർക്കുലറെന്ന് മനസിലാകുന്നില്ലെന്ന് കുസാറ്റ് കെഎസ് യു പ്രവർത്തക മിൽക്ക പറയുന്നു.

പിജി,എഞ്ചിനീയറിംഗ് കോഴ്സുകളിലായി 7 ഹോസ്റ്ററുകളാണ് ക്യാംപസിലുള്ളത്. പുതിയ ഹോസ്റ്റലിനുള്ള നടപടിയുമില്ല,നിലവിലെ ഹോസ്റ്റലിലെ ക്വാട്ടയും വെട്ടിക്കുറച്ചു. ഇക്കാര്യം ഉയർത്തി തുടർസമരങ്ങൾക്കാണ് കെ എസ് യു തീരുമാനം.

#ksu #activists #protest #cusat #demanding #new #hostel

Next TV

Related Stories
#BinoyVishwam | എഡിജിപിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സിപിഐയിൽ ഭിന്നത;പ്രകാശ് ബാബുവിൻ്റെ പ്രതികരണങ്ങളിൽ ബിനോയ് വിശ്വത്തിന് അതൃപ്തി

Oct 5, 2024 08:40 AM

#BinoyVishwam | എഡിജിപിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സിപിഐയിൽ ഭിന്നത;പ്രകാശ് ബാബുവിൻ്റെ പ്രതികരണങ്ങളിൽ ബിനോയ് വിശ്വത്തിന് അതൃപ്തി

സിപിഐക്ക് പാർട്ടി സെക്രട്ടറി കൂടാതെ മറ്റു വക്താക്കൾ വേണ്ടെന്ന് ബിനോയ് വിശ്വം പറഞ്ഞതായാണ് വിവരം....

Read More >>
#Arjunfamily | അർജുന്റെ കുടുംബത്തിനുനേരേയുള്ള സൈബർ ആക്രമണം; ആറ് യൂട്യൂബർമാർക്കും കമന്റിട്ട ഒട്ടേറെപ്പേർക്കുമെതിരേ നടപടി

Oct 5, 2024 08:36 AM

#Arjunfamily | അർജുന്റെ കുടുംബത്തിനുനേരേയുള്ള സൈബർ ആക്രമണം; ആറ് യൂട്യൂബർമാർക്കും കമന്റിട്ട ഒട്ടേറെപ്പേർക്കുമെതിരേ നടപടി

പ്രഥമദൃഷ്ട്യാ കുറ്റക്കാരെന്ന് കണ്ടെത്തിയവരുടെ വിവരങ്ങൾ ഔദ്യോഗികമായി ലഭിക്കാൻ ഗൂഗിൾ കമ്പനിക്ക് കോഴിക്കോട് സൈബർ പോലീസ്...

Read More >>
#adventuredriving | കാറിന് മുകളിലിരുന്ന് യുവാവിന്റെ സാഹസിക യാത്ര; പിന്നാലെ വീഡിയോ പകർത്തിയവരെ തടഞ്ഞിട്ട് ഭീഷണിയും

Oct 5, 2024 08:23 AM

#adventuredriving | കാറിന് മുകളിലിരുന്ന് യുവാവിന്റെ സാഹസിക യാത്ര; പിന്നാലെ വീഡിയോ പകർത്തിയവരെ തടഞ്ഞിട്ട് ഭീഷണിയും

തൊട്ടുപിന്നിലെ കാറിൽ വരികയായിരുന്ന ആലുവ സ്വദേശി സുജിത്തും സുഹൃത്തും രണ്ട് പേരുടെയും കുടുംബാംഗങ്ങളുമാണ് ദൃശ്യങ്ങൾ...

Read More >>
#Chitralekha  | പോരാട്ടം അവസാനിപ്പിച്ച് ചിത്രലേഖ വിടവാങ്ങി; മരണം അ​ർ​ബു​ദ​ ചികിത്സയിലിരിക്കെ

Oct 5, 2024 08:23 AM

#Chitralekha | പോരാട്ടം അവസാനിപ്പിച്ച് ചിത്രലേഖ വിടവാങ്ങി; മരണം അ​ർ​ബു​ദ​ ചികിത്സയിലിരിക്കെ

കനത്ത ശ്വാസംമുട്ടലിനെ തുടർന്ന് പുലർച്ചെ മൂന്നു മണിയോടെ കണ്ണൂർ കമ്പിലെ ആശുപത്രിയിലായിരുന്നു അന്ത്യം. പാ​ൻ​ക്രി​യാ​സ് കാ​ൻ​സ​റി​നെ തുടർന്ന്...

Read More >>
#mtvasudevannair | എംടിയുടെ വീട്ടിൽ മോഷണം; നഷ്ടപ്പെട്ടത് 26 പവൻ,അന്വേഷണം തുടങ്ങി പൊലീസ്

Oct 5, 2024 07:55 AM

#mtvasudevannair | എംടിയുടെ വീട്ടിൽ മോഷണം; നഷ്ടപ്പെട്ടത് 26 പവൻ,അന്വേഷണം തുടങ്ങി പൊലീസ്

എംടിയുടെ ഭാര്യ സരസ്വതിയുടെ പരാതിയിൽ നടക്കാവ് പൊലീസ് കേസ്...

Read More >>
#bribe | നിയമനത്തിന് എട്ടുപേരിൽ നിന്നായി 25 ലക്ഷം രൂപ കൈക്കൂലി വാങ്ങി; പൊതുഭരണവകുപ്പ് അഡീഷണൽ സെക്രട്ടറിയെ പിരിച്ചുവിട്ടു

Oct 5, 2024 07:38 AM

#bribe | നിയമനത്തിന് എട്ടുപേരിൽ നിന്നായി 25 ലക്ഷം രൂപ കൈക്കൂലി വാങ്ങി; പൊതുഭരണവകുപ്പ് അഡീഷണൽ സെക്രട്ടറിയെ പിരിച്ചുവിട്ടു

വകുപ്പുതല അന്വേഷണത്തിൽ ഉദ്യോഗസ്ഥൻ കുറ്റക്കാരനാണെന്ന് കണ്ടതിനെ തുടർന്നാണ് കടുത്ത നടപടി....

Read More >>
Top Stories