#adventuredriving | കാറിന് മുകളിലിരുന്ന് യുവാവിന്റെ സാഹസിക യാത്ര; പിന്നാലെ വീഡിയോ പകർത്തിയവരെ തടഞ്ഞിട്ട് ഭീഷണിയും

#adventuredriving | കാറിന് മുകളിലിരുന്ന് യുവാവിന്റെ സാഹസിക യാത്ര; പിന്നാലെ വീഡിയോ പകർത്തിയവരെ തടഞ്ഞിട്ട് ഭീഷണിയും
Oct 5, 2024 08:23 AM | By Athira V

ഇടുക്കി: ( www.truevisionnews.com  )മൂന്നാറിൽ നിന്ന് മടങ്ങുകയായിരുന്ന സംഘത്തിലുണ്ടായിരുന്ന യുവാവ് കാറിന് മുകളിൽ കയറിയിരുന്ന് നടത്തിയ സാഹസിക യാത്രയുടെ ദൃശ്യങ്ങൾ പുറത്ത്. കോതമംഗലത്തിനും അടിമാലിക്കും ഇടയിലുള്ള ഊന്നുകലിനു സമീപമായിരുന്നു സംഭവം.

തൊട്ടുപിന്നിലെ കാറിൽ വരികയായിരുന്ന ആലുവ സ്വദേശി സുജിത്തും സുഹൃത്തും രണ്ട് പേരുടെയും കുടുംബാംഗങ്ങളുമാണ് ദൃശ്യങ്ങൾ പകർത്തിയത്. മുകളിലിരിക്കുന്ന യുവാവിനെയും വഹിച്ചുകൊണ്ട് കാർ നല്ല വേഗത്തിലാണ് സഞ്ചരിച്ചിരുന്നതും.

അതേസമയം ദൃശ്യങ്ങൾ പകർത്തുന്നുണ്ടെന്ന് മനസിലായതിനെ തുടർന്ന് സുജിത്തും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാറിനെ പിന്തുടന്ന് തടഞ്ഞു നിർത്തി.

പിന്നാലെ കാറിലുണ്ടായിരുന്നവ‍ർ പുറത്തിറങ്ങി ഭീഷണിപ്പെടുത്തുകയും ദൃശ്യങ്ങൾ മായ്ച് കളയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്നതിനാൽ വാഹനത്തിന്റെ ഗ്ലാസ് തുറക്കാൻ സുജിത്തും സംഘവും തയ്യാറായില്ല.

പിന്നെയും മുന്നോട്ട് നീങ്ങിയതോടെ വീണ്ടും ഭീഷണിപ്പെടുത്താനും പിന്തുടരാനും തുടങ്ങി. ഇതോടെ കാർ ഊന്നുകൽ പൊലീസ് സ്റ്റേഷനിലേക്ക് ഓടിച്ച് കയറ്റുകയായിരുന്നു.

അവിടെ പൊലീസുകാ‍ർ പുറത്തേക്ക് ഇറങ്ങി വന്നതോടെ കാറുമായി യുവാക്കൾ മുങ്ങി. സുജിത്തും സുഹൃത്തുക്കളും ഊന്നുകൽ പൊലീസ് സ്റ്റേഷനിലും മോട്ടോർ വാഹന വകുപ്പിലും പരാതി നൽകിയിട്ടുണ്ട്.

#youngman #adventure #on #top #car #After #that #those #who #recorded #video #were #stopped #threatened

Next TV

Related Stories
 #drug  | ആഢംബര കാറിൽ ലക്ഷങ്ങൾ വിലമതിക്കുന്ന മാജിക് മഷ്റൂം; പിടികൂടി എക്സൈസ്, യുവാവ് അറസ്റ്റിൽ

Oct 5, 2024 10:41 AM

#drug | ആഢംബര കാറിൽ ലക്ഷങ്ങൾ വിലമതിക്കുന്ന മാജിക് മഷ്റൂം; പിടികൂടി എക്സൈസ്, യുവാവ് അറസ്റ്റിൽ

പ്രതി മാജിക്‌ മഷ്‌റൂം ഫാം ബാംഗ്ലൂരിൽ നടത്തുന്നുണ്ടെന്നാണ് എക്സൈസ്...

Read More >>
#TPChandrasekaran | ടി.പി ചന്ദ്രശേഖരൻ വധം: വ്യാജ സിം കാർഡ് കേസിൽ  അഞ്ച്  പ്രതികളെ വെറുതെവിട്ടു

Oct 5, 2024 10:18 AM

#TPChandrasekaran | ടി.പി ചന്ദ്രശേഖരൻ വധം: വ്യാജ സിം കാർഡ് കേസിൽ അഞ്ച് പ്രതികളെ വെറുതെവിട്ടു

കേസിൽ ഇവർ മാസങ്ങളോളം റിമാൻഡിലായിരുന്നു. 12 വർഷത്തിനുശേഷമാണ് കേസിൽ ഇപ്പോൾ വിധി...

Read More >>
#accident | രോഗിയുമായി പോയ ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചുകയറി അപകടം; രോഗി ആശുപത്രിയില്‍വെച്ച് മരിച്ചു

Oct 5, 2024 10:11 AM

#accident | രോഗിയുമായി പോയ ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചുകയറി അപകടം; രോഗി ആശുപത്രിയില്‍വെച്ച് മരിച്ചു

പൊന്‍കുന്നത്ത് പി.പി.റോഡിലുള്ള വീട്ടിലേക്കാണ് ആംബുലന്‍സ് ഇടിച്ചുകയറിത്. വീടിന്റെ ഭിത്തി...

Read More >>
#accident |  ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് ദാരുണാന്ത്യം, ഒരാൾക്ക് പരിക്ക്

Oct 5, 2024 09:41 AM

#accident | ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് ദാരുണാന്ത്യം, ഒരാൾക്ക് പരിക്ക്

അപകടത്തിൽ ഗുരുതര പരിക്കേറ്റ മുസ്തഫയെ ഉടൻ തന്നെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ...

Read More >>
#kmshaji | 'പോങ്ങൻ മനുഷ്യനായ മുഖ്യമന്ത്രി, പത്ത് പൈസയുടെ വിലയില്ലാത്ത മുഖ്യമന്ത്രിയുടെ അഭിമുഖം എന്തിനാണ് ഒരു ദേശീയ പത്രത്തിന് ?'  കെഎം ഷാജി

Oct 5, 2024 09:29 AM

#kmshaji | 'പോങ്ങൻ മനുഷ്യനായ മുഖ്യമന്ത്രി, പത്ത് പൈസയുടെ വിലയില്ലാത്ത മുഖ്യമന്ത്രിയുടെ അഭിമുഖം എന്തിനാണ് ഒരു ദേശീയ പത്രത്തിന് ?' കെഎം ഷാജി

സിപിഎം ജില്ലാ സെക്രട്ടറി എസ്പി ആയിരുന്ന സുജിത് ദാസിനെ ഒപ്പം കൂട്ടി മലപ്പുറത്തെ കേസുകളുടെ എണ്ണം...

Read More >>
Top Stories










Entertainment News