#boat | എൻജിൻ്റെ പ്രവർത്തനം നിലച്ച് കൂറ്റൻ വള്ളം തിരയിൽപ്പെട്ടു; അത്ഭുതകരമായി രക്ഷപ്പെട്ട് തൊഴിലാളികൾ

#boat | എൻജിൻ്റെ പ്രവർത്തനം നിലച്ച് കൂറ്റൻ വള്ളം തിരയിൽപ്പെട്ടു; അത്ഭുതകരമായി രക്ഷപ്പെട്ട് തൊഴിലാളികൾ
Jul 5, 2024 09:50 PM | By VIPIN P V

പുന്നപ്ര: (truevisionnews.com) കരയിൽ നിന്ന് കടലിലേക്ക് ഇറക്കി പോകുന്നതിനിടെ എൻജിൻ്റെ പ്രവർത്തനം നിലച്ചു വള്ളം കുറ്റൻ തിരയിൽപ്പെട്ടു.

തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. പുന്നപ്ര നർബോന പടിഞ്ഞാറ് തീരത്തായിരുന്നു സംഭവം.

കടൽ അൽപ്പം ശാന്തമായതിനെ തുടർന്ന് ഇവിടെ കരയിലിരുന്ന ഒന്നാം വാർഡ് പൂന്തരശ്ശേരിൽ തങ്കച്ചൻ്റെ ഇയാൻ എന്ന നീട്ടു വല വള്ളമാണ് കടലിൽ അപകടത്തിൽപ്പെട്ടത്.

കരയിൽ നിന്ന് മറ്റുള്ളവരുടെ സഹായത്തോടെ വള്ളം തള്ളി ഇറക്കിയതിനു ശേഷം എൻജിൻ പ്രവർത്തിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടയിൽ കുറ്റൻ തിരമാലകൾ മാറി മാറി വള്ളത്തിൽ ആഞ്ഞടിച്ചു.

കാഴ്ച കണ്ട് ഭയന്ന്കരയിൽ നിന്നവർ കൂകി വിളിച്ചു. ഇതിനിടയിൽ രണ്ടു പേർ വെള്ളത്തിൽ വീണെങ്കിലും വീണ്ടും വള്ളത്തിൽ നീന്തിക്കയറിയതിനാൽ ദുരന്തം ഒഴിവായി.

മനോധൈര്യം കൈവിടാതെ തൊഴിലാളികൾ കുറെയധികം തുഴഞ്ഞതിനു ശേഷമാണ് എൻജിൻ പ്രവർത്തിച്ചത്.

#engine #stopped #huge #boat #searched #workers #miraculously #escaped

Next TV

Related Stories
#treefell |  ദുരന്തം ഒഴിവായി; നാദാപുരത്ത് ഓടികൊണ്ടിരുന്ന കാറിന് മുകളിൽ മരം മുറിഞ്ഞു വീണു

Oct 6, 2024 08:14 PM

#treefell | ദുരന്തം ഒഴിവായി; നാദാപുരത്ത് ഓടികൊണ്ടിരുന്ന കാറിന് മുകളിൽ മരം മുറിഞ്ഞു വീണു

മരക്കൊമ്പ് കാറിനു മുകളിൽ പൊട്ടിവീഴുകയായിരുന്നു. ദുരന്തം ഒഴിവായി യാത്രക്കാർ രക്ഷപ്പെട്ടു. ഇന്ന് വൈകിട്ട് ആറു മണിയോടെയായിരുന്നു...

Read More >>
#drowned |  ഭാരതപ്പുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു

Oct 6, 2024 07:22 PM

#drowned | ഭാരതപ്പുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു

പുഴയിൽ മുങ്ങി ഫര്‍ഹാനെ കൂടെയുണ്ടായിരുന്നവര്‍ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും...

Read More >>
#PVanvar  | പി. വി അൻവറിന് പിന്തുണയുമായി  പൊതുസമ്മേളന നഗരിയിൽ ആയിരങ്ങൾ

Oct 6, 2024 07:14 PM

#PVanvar | പി. വി അൻവറിന് പിന്തുണയുമായി പൊതുസമ്മേളന നഗരിയിൽ ആയിരങ്ങൾ

ഡിഎംകെയിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ ഡിഎംകെ കൊടികളടക്കം കയ്യിലേന്തിയാണ്...

Read More >>
#ganja | രണ്ടര കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി കോഴിക്കോട് പിടിയിൽ

Oct 6, 2024 05:31 PM

#ganja | രണ്ടര കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി കോഴിക്കോട് പിടിയിൽ

മുക്കത്ത് നിന്നും കിലോയ്ക്ക് 20000 രൂപ നിരക്കില്‍ കഞ്ചാവ് വാങ്ങുന്ന പ്രതി ചെറുകിട വില്‍പ്പനയിലൂടെ കിലോയ്ക്ക് 40,000 രൂപ വരെ സമ്പാദിക്കുന്നുണ്ടെന്നും...

Read More >>
Top Stories