#VSivankutty | ശുദ്ധ മനസ്സ് കൊണ്ട് പലതും പറഞ്ഞ് കുടുങ്ങിയിട്ടുണ്ട്, സജി ചെറിയാന് തിരുത്താൻ സമയം കൊടുക്കാം - മന്ത്രി ശിവൻകുട്ടി

#VSivankutty | ശുദ്ധ മനസ്സ് കൊണ്ട് പലതും പറഞ്ഞ് കുടുങ്ങിയിട്ടുണ്ട്, സജി ചെറിയാന് തിരുത്താൻ സമയം കൊടുക്കാം - മന്ത്രി ശിവൻകുട്ടി
Jul 3, 2024 03:09 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) മന്ത്രി സജി ചെറിയാൻ തെറ്റ് പറ്റിയാൽ തിരുത്തുന്നയാളാണെന്ന് മന്ത്രി വി ശിവൻകുട്ടി.

ശുദ്ധമനസ് കൊണ്ട് പറഞ്ഞു പോകുന്നതാണ്. എന്തുകൊണ്ട് സജി ചെറിയാൻ തിരുത്തിയില്ലെന്ന ചോദ്യത്തിന് അദ്ദേഹത്തിന് പനി ആണെന്നും നിയമസഭയിലും മന്ത്രിസഭാ യോഗത്തിലും വന്നില്ലെന്നും ശിവൻകുട്ടി മറുപടി നൽകി.

10ാം ക്ലാസ് പാസായവർക്ക് എഴുത്തും വായനയും അറിയില്ലെന്ന സജി ചെറിയാന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു വിദ്യാഭ്യാസ മന്ത്രി.

മന്ത്രി സജി ചെറിയാൻ പറഞ്ഞത് സത്യമല്ലെന്ന് ശിവൻകുട്ടി പറഞ്ഞു. ശുദ്ധ മനസ്സ് കൊണ്ടാണ് പലതും പറയുന്നത്. പണ്ടും പലതും അങ്ങനെ പറഞ്ഞ് കുടുങ്ങിയിട്ടുണ്ട്.

തിരുത്താൻ സമയം കൊടുക്കാമെന്നും ശിവൻകുട്ടി പറഞ്ഞു. ആര്യാ രാജേന്ദ്രന് എതിരെ ഉയർന്ന വിമർശനങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗങ്ങളിൽ ചർച്ചകൾ നടക്കുകയാണെന്നായിരുന്നു മന്ത്രി ശിവൻകുട്ടിയുടെ പ്രതികരണം.

ജില്ലാ കമ്മിറ്റിയിൽ ഉയർന്ന ചർച്ചകളെ കുറിച്ച് താൻ പറയുന്നില്ല. പക്ഷെ പുറത്ത് വന്ന വാർത്തകൾ ശരിയല്ല. ചില മാധ്യമങ്ങൾ മനഃപൂർവം വാർത്തയുണ്ടാക്കുന്നുവെന്നും ശിവൻകുട്ടി പ്രതികരിച്ചു.

തിരുവനന്തപുരത്ത് ദേശീയപാതയിലെ തുടർച്ചയായ അപകടങ്ങൾ യോഗം ചേർന്ന് വിലയിരുത്തുമെന്ന് മന്ത്രി വ്യക്തമാക്കി. പ്ലസ് വൺ പ്രവേശനം സംബന്ധിച്ചുള്ള ചോദ്യത്തിന് എല്ലാവരും ഹാപ്പിയാണെന്നും എല്ലാ പ്രശ്നവും പരിഹരിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു.

#saying #many #clean #mind #SajiCheriyan #correct #Minister #VSivankutty

Next TV

Related Stories
#accident |  കണ്ണൂരിൽ മധ്യവയസ്‌കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

Oct 4, 2024 10:28 PM

#accident | കണ്ണൂരിൽ മധ്യവയസ്‌കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

പഴയങ്ങാടി താവം പഴയ റെയിൽവേ ഗേറ്റിന് സമീപം ഇന്ന് 7 മണിയോടെയാണ് സംഭവം ....

Read More >>
#assaulting | അച്ഛനും അമ്മയും മരണവീട്ടിൽ പോയ സമയത്ത് കുട്ടിക്കു നേരേ അതിക്രമം, പ്രതിക്ക്  തടവ് ശിക്ഷ

Oct 4, 2024 10:20 PM

#assaulting | അച്ഛനും അമ്മയും മരണവീട്ടിൽ പോയ സമയത്ത് കുട്ടിക്കു നേരേ അതിക്രമം, പ്രതിക്ക് തടവ് ശിക്ഷ

കൈയിൽ കരുതിയിരുന്നു ഉറുമ്പുപൊടി പോലുള്ള പൊടി കഴിച്ചതായാണ് വിവരം....

Read More >>
#arrest | വിദേശത്തേക്കുൾപ്പെടെ മയക്കുമരുന്ന് കടത്ത്; അഞ്ച് വർഷത്തിന് ശേഷം മൂർഖൻ ഷാജി പിടിയിൽ

Oct 4, 2024 09:58 PM

#arrest | വിദേശത്തേക്കുൾപ്പെടെ മയക്കുമരുന്ന് കടത്ത്; അഞ്ച് വർഷത്തിന് ശേഷം മൂർഖൻ ഷാജി പിടിയിൽ

കഴിഞ്ഞ 5 വർഷമായി ഷാജിയെ പിടികൂടുന്നതിന് വേണ്ടിയുള്ള നിരന്തര പരിശ്രമത്തിലായിരുന്നു സ്റ്റേറ്റ് എക്‌സൈസ് എൻഫോസ്‌മെന്റ് സ്‌ക്വാഡ്.ഒടുവിൽ പുലർച്ചെ...

Read More >>
Top Stories