#Suspension | കൊയിലാണ്ടി ഗുരുദേവ കോളേജിലെ സംഘർഷം; നാല് എസ്എഫ്ഐ പ്രവർത്തകർക്ക് സസ്പെൻഷൻ

#Suspension | കൊയിലാണ്ടി ഗുരുദേവ കോളേജിലെ സംഘർഷം; നാല് എസ്എഫ്ഐ പ്രവർത്തകർക്ക് സസ്പെൻഷൻ
Jul 3, 2024 12:16 PM | By VIPIN P V

കോഴിക്കോട്: (truevisionnews.com) കൊയിലാണ്ടി ഗുരുദേവ കോളേജിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് നാല് എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻ്റ് ചെയ്തു.

രണ്ടാം വർഷ ബിബിഎ വിദ്യാർത്ഥി തേജു സുനിൽ, മൂന്നാം വർഷ ബിബിഎ വിദ്യാർത്ഥി തേജു ലക്ഷ്മി, രണ്ടാം വർഷ ബികോം വിദ്യാർത്ഥി അമൽരാജ്, മൂന്നാം വർഷ സൈക്കോളജി വിദ്യാർത്ഥി അഭിഷേക് സന്തോഷ്‌ എന്നിവരെയാണ് പ്രിൻസിപ്പൽ സസ്‌പെൻഡ് ചെയ്തത്.

സംഘർഷം ഉണ്ടായ ദിവസം എസ്എഫ്ഐയുടെ ഹെല്‍പ്പ് ഡെസ്കിന്റെ ഭാഗമായി പ്രവർത്തിച്ച വിദ്യാർത്ഥികൾക്കാണ് സസ്പെന്‍ഷന്‍.

സംഭവത്തില്‍ എസ്എഫ്ഐ നേതാവിൻ്റെ പരാതിയിൽ പ്രിൻസിപ്പലിനും സ്റ്റാഫ് സെക്രട്ടറിക്കുമെതിരെ കേസെടുത്ത പൊലീസ് പ്രിൻസിപ്പലിനെ ആക്രമിച്ച ഇരുപതോളം എസ്എഫ്ഐ പ്രവർത്തകർക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

എസ്എഫ്ഐ നേതാവ് അഭിനവിനെ മര്‍ദ്ദിച്ചെന്ന പരാതിയിലാണ് പ്രിൻസിപ്പലിനെതിരെ കൊയിലാണ്ടി പൊലീസ് കേസെടുത്തത്.

എസ്എഫ്ഐ പ്രവര്‍ത്തകര്‍ തൻ്റെ കൈ പിടിച്ചു തിരിക്കുകയും മര്‍ദിക്കുകയും ചെയ്തെന്നാണ് പ്രിന്‍സിപ്പല്‍ സുനിൽ കുമാർ ആരോപിക്കുന്നത്.

അതേസമയം, കൊയിലാണ്ടി ഗുരുദേവാ കോളേജ് പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സമരം സംഘടിപ്പിക്കുമെന്ന് എസ്എഫ്ഐ രംഗത്തെത്തി.

#Clash #Koyaladi #GurudevaCollege #Suspension #four #SFI #workers

Next TV

Related Stories
#vdsatheeshan | 'പൈപ്പിലൂടെ വരുന്നത് ശുദ്ധജലമല്ല, വായു' ജലജീവന്‍ മിഷനെ സര്‍ക്കാര്‍ തട്ടിക്കൂട്ട് പദ്ധതിയാക്കി: പ്രതിപക്ഷനേതാവ്

Jul 8, 2024 06:48 PM

#vdsatheeshan | 'പൈപ്പിലൂടെ വരുന്നത് ശുദ്ധജലമല്ല, വായു' ജലജീവന്‍ മിഷനെ സര്‍ക്കാര്‍ തട്ടിക്കൂട്ട് പദ്ധതിയാക്കി: പ്രതിപക്ഷനേതാവ്

5 വര്‍ഷം കൊണ്ട് നാലിലൊന്ന് തുക പോലും ചെലവഴിച്ചില്ല; പൈപ്പിലൂടെ വരുന്നത് ശുദ്ധജലമല്ല, ശുദ്ധവായു; 3 വര്‍ഷമായി കുത്തിപ്പൊളിച്ചിട്ടിരിക്കുന്ന...

Read More >>
#bannedtobacco | കാസർകോട്ടെ പഴക്കട, പക്ഷേ വിൽക്കുന്നത് വേറൊന്ന്; കണ്ടെത്തിയത് നിരോധിത പുകയില ഉത്പന്നങ്ങൾ, ലൈസൻസ് റദ്ദാക്കി

Jul 8, 2024 06:36 PM

#bannedtobacco | കാസർകോട്ടെ പഴക്കട, പക്ഷേ വിൽക്കുന്നത് വേറൊന്ന്; കണ്ടെത്തിയത് നിരോധിത പുകയില ഉത്പന്നങ്ങൾ, ലൈസൻസ് റദ്ദാക്കി

വൈ.എം.എച്ച് ഫ്രൂട്ട്സ് എന്ന കടയിൽ നിന്നും നിരോധിത പുകയില ഉൽപന്നങ്ങൾ എക്സൈസ് കണ്ടെടുത്തതിന്റെ അടിസ്ഥാനത്തിലാണ്...

Read More >>
#veenageorge | മുഖ്യമന്ത്രിയുടെ നിര്‍ദേശം, ആന്റി സ്നേക്ക് വെനം നൽകുന്ന ആശുപത്രികളുടെ പേര് പ്രസിദ്ധീകരിക്കാൻ മന്ത്രിയുടെ നടപടി

Jul 8, 2024 06:18 PM

#veenageorge | മുഖ്യമന്ത്രിയുടെ നിര്‍ദേശം, ആന്റി സ്നേക്ക് വെനം നൽകുന്ന ആശുപത്രികളുടെ പേര് പ്രസിദ്ധീകരിക്കാൻ മന്ത്രിയുടെ നടപടി

പാമ്പ് കടിയേറ്റവരുടെ ചികിത്സയ്ക്കായുള്ള ആന്റി സ്‌നേക്ക് വെനം നല്‍കുന്ന ആശുപത്രികളുടെ പേരുകള്‍ പ്രസിദ്ധീകരിക്കാന്‍...

Read More >>
#pkbaby | കലോത്സവത്തിനിടെ വിദ്യാർഥിനിയെ കയറിപ്പിടിക്കാൻ ശ്രമിച്ചു; കുസാറ്റ് സിൻ‌ഡിക്കേറ്റ് അംഗത്തിനെതിരെ കേസ്

Jul 8, 2024 05:48 PM

#pkbaby | കലോത്സവത്തിനിടെ വിദ്യാർഥിനിയെ കയറിപ്പിടിക്കാൻ ശ്രമിച്ചു; കുസാറ്റ് സിൻ‌ഡിക്കേറ്റ് അംഗത്തിനെതിരെ കേസ്

കഴിഞ്ഞ വർഷം കുസാറ്റിൽ നടന്ന ടെക് ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 4 വിദ്യാർഥികൾ മരിച്ചിരുന്നു. ഇതിനെ തുടർന്ന് ചുമതലയിൽ വീഴ്ച...

Read More >>
#straydog  | നായ കുറുകെ ചാടി ബൈക്ക് മറിഞ്ഞു; യുവാവിന് പരിക്ക്

Jul 8, 2024 05:42 PM

#straydog | നായ കുറുകെ ചാടി ബൈക്ക് മറിഞ്ഞു; യുവാവിന് പരിക്ക്

കുറുകെ ചാടിയ തെരുവുനായയെ ഇടിച്ച് ബൈക്ക് മറിയുകയായിരുന്നു....

Read More >>
#arrest |  ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്ന് ചാടിപ്പോയ പ്രതിയെ പിടികൂടി

Jul 8, 2024 05:37 PM

#arrest | ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്ന് ചാടിപ്പോയ പ്രതിയെ പിടികൂടി

മൂന്നു ദിവസം മുമ്പാണ് പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയത്....

Read More >>
Top Stories