#panoorblastcase | പാനൂർ ബോംബ് സ്ഫോടനം; മൂന്ന് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് കോടതി, കേസിൽ കുറ്റപത്രം സമര്‍പ്പിക്കാതെ പൊലീസ്

#panoorblastcase | പാനൂർ ബോംബ് സ്ഫോടനം; മൂന്ന് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് കോടതി, കേസിൽ കുറ്റപത്രം സമര്‍പ്പിക്കാതെ പൊലീസ്
Jul 5, 2024 05:28 PM | By Susmitha Surendran

കണ്ണൂര്‍: ( truevisionnews.com)  പാനൂര്‍ ബോംബ് സ്ഫോടനക്കേസിലെ പ്രതികള്‍ക്ക് ജാമ്യം. ഏറെ വിവാദമായ സംഭവം നടന്ന് 90 ദിവസമായിട്ടും കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലാണ് കോടതി ജാമ്യം അനുവദിച്ചത്.

പാനൂര്‍ ബോംബ് സ്ഫോടനക്കേസിലെ മൂന്നാം പ്രതി അരുൺ,നാലാം പ്രതി സബിൻ ലാൽ, അഞ്ചാം പ്രതി അതുൽ എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്.

തലശ്ശേരി അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പാനൂർ പൊലീസ് ഇതുവരെ കേസിൽ കുറ്റപത്രം സമർപ്പിച്ചിട്ടില്ല.

കഴിഞ്ഞ മാസമാണ് കേസിലെ ഒന്നാം പ്രതി വിനീഷിനെ പൊലീസ് പിടികൂടിയത്. സ്ഫോടനത്തിൽ പരിക്കേറ്റ് കോയമ്പത്തൂരിൽ ചികിത്സയിലായിരുന്ന വിനീഷ് ആശുപത്രി വിട്ടതോടെയാണ് അറസ്റ്റ് ചെയ്തത്.

ബോംബ് നിർമാണത്തിന്‍റെ മുഖ്യസൂത്രധാരൻ വിനീഷെന്നാണ് പൊലീസ് പറയുന്നത്. ഇയാളുടെ വീടിന് തൊട്ടടുത്ത നിർമാണത്തിലിരുന്ന വീട്ടിലാണ് ബോംബ് നിർമിച്ചിരുന്നത്.

ഇതോടെ കേസിലെ മുഴുവൻ പ്രതികളും അറസ്റ്റിലായി. രണ്ടാം പ്രതി ഷെറിൽ സ്ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു. കേസില്‍ മുഴുവൻ പ്രതികളും പിടിയിലായിട്ടും പൊലീസ് ഇതുവരെയായിട്ടും കുറ്റപത്രം സമര്‍രപ്പിച്ചിട്ടില്ല.

ബോംബ് നിർമാണത്തിന് പിന്നിൽ കൊളവല്ലൂരിലെയും പാനൂരിലെയും ക്രിമിനൽ സംഘങ്ങൾ തമ്മിലുള്ള പകയുമാണെന്നാണ് പൊലീസ് പറയുന്നത്. ഒരു സംഘത്തെ നയിച്ചത് സ്ഫോടനത്തിൽ പരിക്കേറ്റ വിനീഷാണെന്നും മറുസംഘത്തിന്‍റെ തലവൻ കാപ്പ ചുമത്താൻ ശുപാർശ ചെയ്ത ദേവാനന്ദാണെന്നും പൊലീസ് പറയുന്നു.

ഇടയ്ക്കിടെ ഇക്കൂട്ടർ തമ്മിൽ ഏറ്റുമുട്ടലുണ്ടായി. മാർച്ച് എട്ടിന് കുയിമ്പിൽ ക്ഷേത്രോത്സവത്തിനിടെയും സംഘർഷമുണ്ടായി. പിന്നാലെയാണ് എതിരാളികളെ പേടിപ്പിക്കാൻ ബോംബ് നിർമാണം തുടങ്ങിയതെന്നാണ് പൊലീസ് പറയുന്നത്.

കേസിൽ പന്ത്രണ്ട് പ്രതികളാണ് ഉള്ളത്. ഇവരിൽ നാല് പേർ ഡിവൈഎഫ്ഐ യൂണിറ്റ് ഭാരവാഹികളാണ്. അമൽ ബാബു, അതുൽ, സായൂജ്, ഷിജാൽ എന്നിവർ ഡിവൈഎഫ്ഐ യൂണിറ്റ് ഭാരവാഹികളാണെന്ന് ഡിവൈഎഫ്ഐ നേതൃത്വവും സ്ഥിരീകരിച്ചിരുന്നു.

#Bail #accused #Panur #bomb #blast #case.

Next TV

Related Stories
#BenoyVishwam |‘നീ എസ്എഫ്ഐക്ക് ക്ലാസെടുക്കാൻ വരരുത്'; ബിനോയ് വിശ്വത്തിന് സിപിഐഎം പ്രവർത്തകന്റെ ഭീഷണി

Jul 8, 2024 05:16 PM

#BenoyVishwam |‘നീ എസ്എഫ്ഐക്ക് ക്ലാസെടുക്കാൻ വരരുത്'; ബിനോയ് വിശ്വത്തിന് സിപിഐഎം പ്രവർത്തകന്റെ ഭീഷണി

എസ്എഫ്ഐക്ക് ക്ലാസെടുക്കാൻ വരരുതെന്നാണ് സിപിഐഎം പ്രവർത്തകന്റെ ഭീഷണി....

Read More >>
#akashthillenkeri | നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തിൽ ആകാശ് തില്ലങ്കേരിയുടെ യാത്ര; നടപടിയെടുക്കാതെ മോട്ടാര്‍വാഹനവകുപ്പ്

Jul 8, 2024 04:21 PM

#akashthillenkeri | നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തിൽ ആകാശ് തില്ലങ്കേരിയുടെ യാത്ര; നടപടിയെടുക്കാതെ മോട്ടാര്‍വാഹനവകുപ്പ്

ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി നമ്പർ പ്ലേറ്റില്ലാത്ത മോഡിഫൈ ചെയ്‌ത വാഹനത്തിൽ സീറ്റ് ബെൽറ്റ് ധരിക്കാതെയാണ് യാത്ര ചെയ്‌തത്‌....

Read More >>
#CPI | 'ഇടതുപക്ഷം പിന്തുണക്കുന്ന മേയർക്ക് മനസ്സിൽ സുരേഷ്​ഗോപിയോട് ആരാധന'; എംകെ വർ​ഗീസ് പദവി ഒഴിയണമെന്ന് സിപിഐ

Jul 8, 2024 04:08 PM

#CPI | 'ഇടതുപക്ഷം പിന്തുണക്കുന്ന മേയർക്ക് മനസ്സിൽ സുരേഷ്​ഗോപിയോട് ആരാധന'; എംകെ വർ​ഗീസ് പദവി ഒഴിയണമെന്ന് സിപിഐ

സിപിഎം പ്രത്യേക അഭിപ്രായം പറയുന്നില്ലെന്നും മേയർ സുരേഷ് ഗോപിയെ പുകഴ്ത്തിയത് രാഷ്ട്രീയപരമായല്ലെന്നും എംഎം വർ​ഗീസ്...

Read More >>
#pocsocase | കണ്ണൂരിൽ പത്താം ക്ലാസുകാരി ഗർഭിണി; സഹപാഠിക്കെതിരെ പോക്സോ കേസ്

Jul 8, 2024 03:49 PM

#pocsocase | കണ്ണൂരിൽ പത്താം ക്ലാസുകാരി ഗർഭിണി; സഹപാഠിക്കെതിരെ പോക്സോ കേസ്

എടക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് 15 കാര നെതിരേ...

Read More >>
#ShafiParambil | മൽസ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തിയ കൊളാവിപ്പാലം കടപ്പുറം ഷാഫി പറമ്പിൽ എംപി സന്ദർശിച്ചു

Jul 8, 2024 03:30 PM

#ShafiParambil | മൽസ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തിയ കൊളാവിപ്പാലം കടപ്പുറം ഷാഫി പറമ്പിൽ എംപി സന്ദർശിച്ചു

മീൻ പിടിക്കാനും പ്രകൃതി ഭംഗി ആസ്വദിക്കാനും എത്തുന്നവർക്ക് സുരക്ഷയൊരുക്കാനുള്ള സംവിധാനങ്ങളൊന്നും തന്നെ ഇവിടെ...

Read More >>
#plasticbag | നാദാപുരം പുറമേരിയിൽ ഊൺ കഴിക്കുന്നതിനിടെ സാമ്പാറിൽ പ്ലാസ്റ്റിക് സഞ്ചി; ആരോഗ്യ വകുപ്പ് ഹോട്ടൽ പൂട്ടിച്ചു

Jul 8, 2024 03:25 PM

#plasticbag | നാദാപുരം പുറമേരിയിൽ ഊൺ കഴിക്കുന്നതിനിടെ സാമ്പാറിൽ പ്ലാസ്റ്റിക് സഞ്ചി; ആരോഗ്യ വകുപ്പ് ഹോട്ടൽ പൂട്ടിച്ചു

സംഭവത്തിൽ സ്ഥാപനത്തിന് പിഴ ചുമത്തുമെന്നും ആരോഗ്യ വകുപ്പ് അധികൃതർ...

Read More >>
Top Stories