#accident | നിയന്ത്രണംവിട്ട കാര്‍ വര്‍ക്ഷോപ്പിലേക്ക് ഇടിച്ചുകയറി അപകടം; ബൈക്കുകൾ തകര്‍ന്നു

#accident | നിയന്ത്രണംവിട്ട കാര്‍ വര്‍ക്ഷോപ്പിലേക്ക് ഇടിച്ചുകയറി  അപകടം;   ബൈക്കുകൾ തകര്‍ന്നു
Jul 5, 2024 05:20 PM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com) തെറ്റായ ദിശയില്‍ അമിതവേഗതയില്‍ എത്തിയ കാര്‍ നിയന്ത്രണം വിട്ട് സമീപത്തെ വര്‍ക്‌ഷോപ്പിലേക്ക് ഇടിച്ചുകയറിയതിനെ തുടര്‍ന്ന് മൂന്ന് ബൈക്കുകള്‍ തകര്‍ന്നു.

ഒരു ഇന്നോവ കാറിനും നാശനഷ്ടങ്ങള്‍ ഉണ്ടായി. കോഴിക്കോട് പൂവാട്ട്പറമ്പില്‍ ഇന്ന് രാവിലെയാണ് അപടം നടന്നത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

മാവൂര്‍-കോഴിക്കോട് റോഡില്‍ പൂവാട്ട്പറമ്പിലെ വളവില്‍ വച്ചാണ് അപകടം നടന്നത്. കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന ഹ്യുണ്ടേ ഐ ട്വന്റി കാര്‍ തെറ്റായ ദിശയിലാണ് സഞ്ചരിച്ചിരുന്നത്.

അമിത വേഗതയില്‍ വരുന്നതിനിടെ എതിരെ വന്ന ഇലക്ട്രിക് ഓട്ടോയില്‍ ഇടിക്കാതിരിക്കാനായി പെട്ടെന്ന് വെട്ടിച്ചപ്പോള്‍ നിയന്ത്രണം നഷ്ടമായി സമീപത്തെ കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

വര്‍ക്‌ഷോപ്പില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്കാണ് നാശനഷ്ടം സംഭവിച്ചത്. ഈ സമയത്ത് ജീവനക്കാര്‍ എല്ലാവരും ഉള്‍വശത്ത് ആയതിനാല്‍ വലിയ ദുരന്തം ഒഴിവാകുകയായിരുന്നു.


#second #time #ten #days #outof #control #car #rammed #workshop #damaged #bikes

Next TV

Related Stories
#pocsocase | കണ്ണൂരിൽ പത്താം ക്ലാസുകാരി ഗർഭിണി; സഹപാഠിക്കെതിരെ പോക്സോ കേസ്

Jul 8, 2024 03:49 PM

#pocsocase | കണ്ണൂരിൽ പത്താം ക്ലാസുകാരി ഗർഭിണി; സഹപാഠിക്കെതിരെ പോക്സോ കേസ്

എടക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് 15 കാര നെതിരേ...

Read More >>
#ShafiParambil | മൽസ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തിയ കൊളാവിപ്പാലം കടപ്പുറം ഷാഫി പറമ്പിൽ എംപി സന്ദർശിച്ചു

Jul 8, 2024 03:30 PM

#ShafiParambil | മൽസ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തിയ കൊളാവിപ്പാലം കടപ്പുറം ഷാഫി പറമ്പിൽ എംപി സന്ദർശിച്ചു

മീൻ പിടിക്കാനും പ്രകൃതി ഭംഗി ആസ്വദിക്കാനും എത്തുന്നവർക്ക് സുരക്ഷയൊരുക്കാനുള്ള സംവിധാനങ്ങളൊന്നും തന്നെ ഇവിടെ...

Read More >>
#plasticbag | നാദാപുരം പുറമേരിയിൽ ഊൺ കഴിക്കുന്നതിനിടെ സാമ്പാറിൽ പ്ലാസ്റ്റിക് സഞ്ചി; ആരോഗ്യ വകുപ്പ് ഹോട്ടൽ പൂട്ടിച്ചു

Jul 8, 2024 03:25 PM

#plasticbag | നാദാപുരം പുറമേരിയിൽ ഊൺ കഴിക്കുന്നതിനിടെ സാമ്പാറിൽ പ്ലാസ്റ്റിക് സഞ്ചി; ആരോഗ്യ വകുപ്പ് ഹോട്ടൽ പൂട്ടിച്ചു

സംഭവത്തിൽ സ്ഥാപനത്തിന് പിഴ ചുമത്തുമെന്നും ആരോഗ്യ വകുപ്പ് അധികൃതർ...

Read More >>
#accident | സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് അപകടം; എസ്എഫ്‌ഐ  ജില്ലാ കമ്മിറ്റി അംഗത്തിന് ദാരുണാന്ത്യം

Jul 8, 2024 03:18 PM

#accident | സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് അപകടം; എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി അംഗത്തിന് ദാരുണാന്ത്യം

വെണ്ടാർ ശ്രീ വിദ്വാധിരാജ സ്കൂളിൽ ബിഎഡ് വിദ്യാർത്ഥിനിയാണ് അനഘ...

Read More >>
#accident | മടപ്പള്ളിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസ് ഇടിച്ച് അപകടം;  മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്

Jul 8, 2024 02:40 PM

#accident | മടപ്പള്ളിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസ് ഇടിച്ച് അപകടം; മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്

മടപ്പള്ളി കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്....

Read More >>
Top Stories










Entertainment News