#HeavyRain | ദുരിതപ്പെയ്ത്ത്; മഴയിലും വെള്ളപ്പൊക്കത്തിലും കനത്ത നാശം

#HeavyRain | ദുരിതപ്പെയ്ത്ത്; മഴയിലും വെള്ളപ്പൊക്കത്തിലും കനത്ത നാശം
Jul 2, 2024 10:09 PM | By VIPIN P V

(truevisionnews.com) മഴയിലും വെള്ളപ്പൊക്കത്തിലും ആസാമിലും അരുണാചൽപ്രദേശിലും കനത്ത നാശനഷ്ടം. ആസാമിൽ മാത്രം 6.44 ലക്ഷം പേർ ബാധിക്കപ്പെട്ടു.

19 ജില്ലകളിൽ വെള്ളപ്പൊക്കം രൂക്ഷമാണ്. അരുണാചൽപ്രദേശിൽ കുറുങ് കുമേ ജില്ലയിൽ കുറുങ് നദിക്കു കുറുകെയുണ്ടായിരുന്ന പാലം ഒലിച്ചുപോയി.

ചൈനയുമായി അതിർത്തി പങ്കിടുന്ന യഥാർഥ നിയന്ത്രണ രേഖയിലേക്കുള്ള പ്രധാനമാർഗമാണിത്. ഇറ്റാനഗറിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ജൂലൈ 2 മുതൽ 5 വരെ കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥവകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.

ഈ മേഖലയിലാകെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അരുണാചലുമായി അതിർത്തി പങ്കിടുന്ന ലഖിംപൂരിൽ 1.43 ലക്ഷവും ദേമാജിയിൽ 1.01 ലക്ഷം പേരും മഴക്കെടുതിയിലായി.

വിവിധ ജില്ലകളിലായി 8000 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലാക്കി. സംസ്ഥാനത്ത് വെള്ളപ്പൊക്കത്തിലും മഴയിലും മരിച്ചവരുടെ എണ്ണം 45 ആയി.

അരുണാചലിൽ ക്യാച്മെൻ്റ് ഏരിയയിൽ ഉണ്ടായ കനത്തമഴയാണ് ആസാമിൽ വെള്ളപ്പൊക്കത്തിന് കാരണമായതെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു.

സുബാൻസിരി ഡാം തുറന്നുവിട്ടതും വെള്ളപ്പൊക്കത്തിൻ്റെ ആഘാതം വർധിപ്പിച്ചു. നിലവിൽ ആസാമിലെ ഭൂരിഭാഗം നദികളും അപകടകരമായ രീതിയിൽ കരകവിഞ്ഞൊഴുകുകയാണ്.

ബ്രഹ്മപുത്ര നദിയുടെ തീരത്തുള്ള എല്ലാ പ്രദേശങ്ങളും വെള്ളത്തിലാണ്. അരുണാചൽ പ്രദേശിലെയും സ്ഥിതി വ്യത്യസ്തമല്ല.

അപ്രതീക്ഷിതമായി പെയ്ത മഴയിൽ നാംസായി, ചാങ്ലാങ് ജില്ലകൾ വെള്ളത്തിലായി. ആസാം റൈഫിൾ ഇവിടെ രക്ഷാപ്രവർത്തനം നടത്തുകയും ആളുകളെ സുരക്ഷിതമായ പ്രദേശങ്ങളിലേക്ക് മാറ്റുകയും ചെയ്യുന്നുണ്ട്.

പ്രധാന നദികളും കൈവഴികളുമെല്ലാം കരകവിഞ്ഞൊഴുകുന്നതിനാൽ പല ഗ്രാമങ്ങളിലും വെള്ളം കയറി. മണ്ണിടിച്ചിലും ഉരുൾപ്പൊട്ടലും കനത്തനാശമുണ്ടാക്കി.

#suffering #HeavyRain #flood #damage

Next TV

Related Stories
#HathrasStampede | ഹാഥ്റസിൽ നിന്ന് അപകടശേഷം ഭോലെ ബാബയുടെ വാഹനം തിരിച്ച് പോയത് അകമ്പടിയോടെ; സിസിടിവി ദൃശ്യം പുറത്ത്

Jul 4, 2024 10:07 PM

#HathrasStampede | ഹാഥ്റസിൽ നിന്ന് അപകടശേഷം ഭോലെ ബാബയുടെ വാഹനം തിരിച്ച് പോയത് അകമ്പടിയോടെ; സിസിടിവി ദൃശ്യം പുറത്ത്

ദുരന്തങ്ങള്‍ ആവർത്തിക്കാതിരിക്കാൻ കർശന നടപടിയെടുക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം...

Read More >>
#dating | കാമുകിമാരുമായി സല്ലപിച്ചു, 20 കൗമാരക്കാരെ ജയിലിൽ അടച്ച് ഉത്തരാഖണ്ഡ്, മൂക്കത്ത് വിരൽവച്ച് കോടതി

Jul 4, 2024 09:50 PM

#dating | കാമുകിമാരുമായി സല്ലപിച്ചു, 20 കൗമാരക്കാരെ ജയിലിൽ അടച്ച് ഉത്തരാഖണ്ഡ്, മൂക്കത്ത് വിരൽവച്ച് കോടതി

അഭിഭാഷകനായ മനീഷ് ഭണ്ഡാരിയാണ് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി...

Read More >>
#founddead | കോട്ടയിൽ 16-വയസുകാരനെ മരിച്ചനിലയിൽ കണ്ടെത്തി

Jul 4, 2024 07:41 PM

#founddead | കോട്ടയിൽ 16-വയസുകാരനെ മരിച്ചനിലയിൽ കണ്ടെത്തി

കഴിഞ്ഞ വർഷം 27 പേരാണ് കോട്ടയിൽ ആത്മഹത്യ ചെയ്തത്. 2022ൽ കോട്ടയിൽ മരണപ്പെട്ടത് 15 വിദ്യാർഥികളാണ്. 2019ൽ ഇത് 18...

Read More >>
#deadsnake | കുട്ടികൾക്ക് കൊടുത്ത ഭക്ഷണപ്പായ്ക്കറ്റിൽ ചത്ത പാമ്പ്; അന്വേഷണം

Jul 4, 2024 07:28 PM

#deadsnake | കുട്ടികൾക്ക് കൊടുത്ത ഭക്ഷണപ്പായ്ക്കറ്റിൽ ചത്ത പാമ്പ്; അന്വേഷണം

ആറുമാസം മുതൽ മൂന്ന് വയസുവരെ പ്രായമുള്ള കുട്ടികൾക്കാണ് അങ്കണവാടികളിൽ ഭക്ഷണപ്പൊതി വിതരണം...

Read More >>
#founddead | ഭാര്യ വിവാഹത്തിന് സമ്മതിച്ചു, കുടുംബം എതിർത്തു; വിവാഹിതനായ കോളേജ് വിദ്യാർത്ഥിയും കാമുകിയും മരിച്ചനിലയിൽ

Jul 4, 2024 05:32 PM

#founddead | ഭാര്യ വിവാഹത്തിന് സമ്മതിച്ചു, കുടുംബം എതിർത്തു; വിവാഹിതനായ കോളേജ് വിദ്യാർത്ഥിയും കാമുകിയും മരിച്ചനിലയിൽ

രണ്ടുവര്‍ഷം മുന്‍പാണ് ശ്രീകാന്തിന്റെ വിവാഹം കഴിഞ്ഞത്. കോളേജിലെ സഹപാഠിയായ പെണ്‍കുട്ടിയെയാണ് ശ്രീകാന്ത് രണ്ടുവര്‍ഷം മുന്‍പ് പ്രണയിച്ച് വിവാഹം...

Read More >>
Top Stories