#aisf | എസ്എഫ്ഐയുടെ അക്രമങ്ങളെ നിയമസഭയിൽ മുഖ്യമന്ത്രി ന്യായീകരിച്ചത് പ്രതിഷേധാർഹം; കടുത്ത വിമര്‍ശനവുമായി എഐഎസ്എഫ്

#aisf | എസ്എഫ്ഐയുടെ അക്രമങ്ങളെ നിയമസഭയിൽ മുഖ്യമന്ത്രി ന്യായീകരിച്ചത് പ്രതിഷേധാർഹം; കടുത്ത വിമര്‍ശനവുമായി എഐഎസ്എഫ്
Jul 4, 2024 09:32 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com  )സംസ്ഥാനത്ത് ക്യാമ്പസുകൾ തുറന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ പുറത്ത് വരുന്ന അക്രമവാർത്തകൾ അപമാനകരമാണെന്ന് എഐഎസ്എഫ്. കേരള സർവ്വകലാശാല കാര്യവട്ടം ക്യാമ്പസിലും പുനലൂർ എസ്എൻ കോളേജിലും കോഴിക്കോട് നാദാപുരം ഗവ.കോളേജിലും കൊയിലാണ്ടി ഗുരുദേവ കോളേജിലും നടന്ന സംഘർഷങ്ങൾ പ്രതിഷേധാർഹമാണ്.

സർഗാത്മക ഇടങ്ങളായി മാറേണ്ട ക്യാമ്പസുകളിൽ അക്രമ പ്രവർത്തനങ്ങൾ നടത്തുന്നത് പൊതു സമൂഹത്തിനിടയിൽ വിദ്യാർത്ഥി സംഘടനകൾക്ക് അവമതിപ്പുണ്ടാക്കുവാനെ സഹായിക്കുകയുള്ളു.

കേരള നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംഘർഷവുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണവും പ്രതിഷേധാർഹമാണെന്നും എഐഎസ്എഫ് വ്യക്തമാക്കി.

നിരന്തരമായി സംഘർഷങ്ങളിൽ ഭാഗമാവുന്നവരെ തള്ളി പറയുന്നതിന് പകരം രക്തസാക്ഷികളുടെ എണ്ണം പറഞ്ഞ് ന്യായീകരിക്കുവാൻ ശ്രമിക്കുന്നതിലൂടെ ഇരക്കൊപ്പമാണൊ വേട്ടക്കാരനൊപ്പമാണോ അദ്ദേഹമെന്ന് വ്യക്തമാക്കണം. തിരുത്തേണ്ട കാര്യങ്ങൾ തിരുത്തി തന്നെ പോയില്ലെങ്കിൽ വലിയവില ഇടതുപക്ഷത്തിന് ഇക്കാര്യത്തിൽ കൊടുക്കേണ്ടതായി വരും.

നാല് വർഷ ഡിഗ്രി നടപ്പിലാക്കി മാറ്റത്തിന് കലാലയങ്ങൾ ചുവട് വെയ്ക്കുന്ന കാലത്ത് ഇത്തരം അക്രമിസംഘങ്ങളെ തങ്ങളുടെ സംഘടനകളിൽ നിന്നും ഒഴിവാക്കുവാൻ ബന്ധപ്പെട്ട വിദ്യാർത്ഥി സംഘടനകളും അവരെ കൃത്യമായ നടപടികൾക്ക് വിധേയരാക്കുവാൻ ബന്ധപ്പെട്ട വകുപ്പുകളും ശ്രദ്ധിക്കണമെന്നും എഐഎസ്എഫ് വാര്‍ത്താക്കുറപ്പിൽ ആവശ്യപ്പെട്ടു.

#cm #pinarayivijayan #justification #sfi #violence #assembly #objectionable #aisf #severe #criticism

Next TV

Related Stories
#accident | കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; 19-കരന് ദാരുണാന്ത്യം

Jul 7, 2024 03:03 PM

#accident | കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; 19-കരന് ദാരുണാന്ത്യം

മലപ്പുറം ജില്ലയിലെ കോട്ടയ്ക്കൽ കാവതികളത്താണ്...

Read More >>
#missingcase | തിരൂരിൽ നിന്ന് കാണാതായ 17കാരൻ വീട്ടിൽ തിരിച്ചെത്തി

Jul 7, 2024 02:47 PM

#missingcase | തിരൂരിൽ നിന്ന് കാണാതായ 17കാരൻ വീട്ടിൽ തിരിച്ചെത്തി

കഴിഞ്ഞ വ്യാഴാഴ്ച്ച മുതലാണ് വിദ്യാർത്ഥിയെ...

Read More >>
#attack | വീടിന് മുന്നിൽ മദ്യപിച്ച് ബഹളം, ചോദ്യം ചെയ്തതിന് തിരികെ എത്തി കാര്‍ എറിഞ്ഞ് തകര്‍ത്തു

Jul 7, 2024 02:06 PM

#attack | വീടിന് മുന്നിൽ മദ്യപിച്ച് ബഹളം, ചോദ്യം ചെയ്തതിന് തിരികെ എത്തി കാര്‍ എറിഞ്ഞ് തകര്‍ത്തു

അരുമാളൂർ പന്തടിക്കളം സ്വദേശി രാജന്റെ വീടിന് സമീപത്ത് നിന്നും ശനിയാഴ്ച രാത്രി പത്തര മണിയോടെ പ്രതികൾ ബീർ കുടിക്കുകയും ബഹളം ഉണ്ടാക്കുകയും...

Read More >>
#HumanRightsCommission | തിരുവമ്പാടിയിൽ വൈദ്യുതി വിച്ഛേദിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

Jul 7, 2024 01:58 PM

#HumanRightsCommission | തിരുവമ്പാടിയിൽ വൈദ്യുതി വിച്ഛേദിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

ഇന്ന് ഉച്ചയോടെ ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിയ മാതാപിതാക്കൾ വീടിന്റെ മുന്നിലിരുന്ന്...

Read More >>
Top Stories