#VineethaMurderCase | വിനീത കൊലക്കേസ്: പ്രതിയെ ഭയന്ന് സമീപത്ത് ആരും താമസിച്ചിരുന്നില്ലെന്ന് കെട്ടിട ഉടമ

#VineethaMurderCase | വിനീത കൊലക്കേസ്: പ്രതിയെ ഭയന്ന് സമീപത്ത് ആരും താമസിച്ചിരുന്നില്ലെന്ന് കെട്ടിട ഉടമ
Jul 2, 2024 07:37 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) വിനീത കൊലക്കേസിലെ പ്രതിയും കന്യാകുമാരി വള്ളമഠം സ്വദേശിയുമായ രാജേന്ദ്രനെ ഭയന്ന് അയാളുടെ മുറിക്കു സമീപത്ത് ആരും താമസിച്ചിരുന്നില്ലെന്നു സാക്ഷി മൊഴി.

കാവല്‍കിണര്‍ സ്വദേശി രാജദുരൈയാണ് ഏഴാം അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പ്രസൂന്‍ മോഹനന് മുന്നില്‍ മൊഴി നല്‍കിയത്.

2017ല്‍ തമിഴ്‌നാട് ആരുവാമൊഴി സ്വദേശിയും കസ്റ്റംസ് ഓഫിസറുമായ സുബ്ബയ്യയെയും ഭാര്യയെയും മകളെയും കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തില്‍ കഴിയവേയാണു പ്രതി രാജദുരൈയുടെ കെട്ടിടത്തില്‍ വാടകയ്ക്കു താമസിച്ചിരുന്നത്.

2021 ഡിസംബറില്‍ തിരുവനന്തപുരത്ത് ജോലി അന്വേഷിച്ചു പോകുന്നു എന്നു പറഞ്ഞു പോയ പ്രതി 2022 ഫെബ്രുവരി 10ന് എത്തി 9000 രൂപ വാടക ഇനത്തില്‍ തന്നു. 11ന് കേരള പൊലീസ് എത്തി രാജേന്ദ്രനെ പിടികൂടുകയും രാജേന്ദ്രന്റെ മുറി പരിശോധിക്കുകയും ചെയ്തു.

മുറിയില്‍നിന്ന് ഭാരത് ഫൈനാന്‍സില്‍ സ്വര്‍ണ്ണം പണയം വച്ച കാര്‍ഡും തിരുവനന്തപുരം പേരൂര്‍ക്കട ആശുപത്രിയില്‍ ചികിത്സിച്ച രേഖകളും കണ്ടെടുത്തു. രാജേന്ദ്രന്‍ തനിക്കു നല്‍കിയ വാടക പൊലീസിനു മുമ്പിൽ ഹാജരാക്കിയതായും സാക്ഷി മൊഴി നല്‍കി.

2022 ഫെബ്രുവരി ഏഴിനു വൈകുന്നേരം മൂന്നു മണിക്ക് ബാങ്കില്‍ എത്തിയ രാജേന്ദ്രന്‍ 32,000 രൂപ സൗരായ സേതു മാര്‍ക്കറ്റിങ് സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തിന്റെ പേരില്‍ നിക്ഷേപിച്ചു.

വലതു കയ്യിൽ പരുക്ക് ഉണ്ടായിരുന്നതിനാല്‍ ബാങ്കില്‍ എത്തിയ മറ്റൊരു ഇടപാടുകാരനെ കൊണ്ടാണു പേയിങ് സ്ലിപ്പ് എഴുതിച്ചതെന്നും തിരുനല്‍വേലി പെരുങ്കുഴി ഇന്‍ഡ്യന്‍ ബാങ്ക് മാനേജര്‍ മയില്‍ വാഹനനും കോടതിയില്‍ മൊഴി നല്‍കി.

രാജേന്ദ്രന്‍ ബാങ്കില്‍ വരുന്നതും ഇടപാട് നടത്തുന്നതുമടക്കം 19 സിസിടിവി ദൃശ്യങ്ങള്‍ കോടതിയില്‍ പ്രദര്‍ശിപ്പിച്ചതു സാക്ഷി കണ്ടു തിരിച്ചറിഞ്ഞു.

രാജേന്ദ്രന്‍ പണം അടയ്ക്കാന്‍ ഉപയോഗിച്ച പേയിങ് സ്ലിപ്പ്, മാനേജര്‍ കോടതിയില്‍ ഹാജരാക്കി. 2022 ഫെബ്രുവരി ആറിനാണ് പേരൂര്‍ക്കടയിലെ അലങ്കാര ചെടി വില്‍പനശാലയിലെ ജീവനക്കാരിയും നെടുമങ്ങാട് കരിപ്പൂര്‍ ചരുവള്ളികോണത്ത് സ്വദേശിനിയുമായ വിനീതയെ പ്രതി കുത്തി കൊലപ്പെടുത്തിയത്.

വിനീതയുടെ കഴുത്തില്‍ കിടന്ന നാലര പവന്‍ തൂക്കമുള്ള മാല എടുക്കുന്നതിനു വേണ്ടിയായിരുന്നു കൊലപാതകം എന്നാണ് പ്രോസിക്യൂഷന്‍ കേസ്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം. സലാഹുദ്ദീന്‍ ഹാജരായി.

#Vineethamurdercase #building #owner #lived #nearby #fear #accused

Next TV

Related Stories
#Accident | കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; ഓട്ടോഡ്രൈവര്‍ മരിച്ചു

Jul 7, 2024 05:06 PM

#Accident | കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; ഓട്ടോഡ്രൈവര്‍ മരിച്ചു

ഏറ്റുമാനൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയിൽ എതിർദിശയിലെത്തിയ കാർ...

Read More >>
#theftcase | ഓട്ടോ ഡ്രൈവർ വയോധികയുടെ മാലപൊട്ടിച്ച കേസിൽ പ്രതിയെ തിരിച്ചറിയാനായില്ല; കൂടുതല്‍ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കും

Jul 7, 2024 04:18 PM

#theftcase | ഓട്ടോ ഡ്രൈവർ വയോധികയുടെ മാലപൊട്ടിച്ച കേസിൽ പ്രതിയെ തിരിച്ചറിയാനായില്ല; കൂടുതല്‍ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കും

വയോധിക ഓട്ടോയില്‍ കയറിയ കോഴിക്കോട് പാളയം ഭാഗത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും മഴയുള്ള സമയത്തേതായതിനാല്‍ വാഹനത്തിന്റെ...

Read More >>
#rain | ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

Jul 7, 2024 03:47 PM

#rain | ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് അടുത്ത 5 ദിവസം മഴ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്...

Read More >>
#Sexualallegation | ക്രിക്കറ്റ് കോച്ച് പീഡന കേസിൽ പ്രതിയായ സാഹചര്യം കെസിഎ വിശദീകരിക്കണം; മനുഷ്യാവകാശ കമ്മീഷൻ

Jul 7, 2024 03:34 PM

#Sexualallegation | ക്രിക്കറ്റ് കോച്ച് പീഡന കേസിൽ പ്രതിയായ സാഹചര്യം കെസിഎ വിശദീകരിക്കണം; മനുഷ്യാവകാശ കമ്മീഷൻ

നാല് കേസുകളിൽ മനു മൂന്നു ദിവസത്തെ കസ്റ്റഡിയിലാണ്. രണ്ടു കേസുകളിൽ പൊലീസ് നേരത്തെ തെളിവെടുപ്പ്...

Read More >>
#accident | റോഡരികിലൂടെ നടന്നുപോകുന്ന വിദ്യാർഥികളെ ഇടിച്ച് തെറിപ്പിച്ച് കാർ; മൂന്ന് പേര്‍ക്ക് പരിക്ക്

Jul 7, 2024 03:32 PM

#accident | റോഡരികിലൂടെ നടന്നുപോകുന്ന വിദ്യാർഥികളെ ഇടിച്ച് തെറിപ്പിച്ച് കാർ; മൂന്ന് പേര്‍ക്ക് പരിക്ക്

കാര്‍ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതാണ് അപകട കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നു....

Read More >>
Top Stories