#narendramodi | ലോക്സഭയിലെ നന്ദിപ്രമേയ ചർച്ചയിൽ പ്രധാനമന്ത്രിയുടെ മറുപടി ഇന്ന്

#narendramodi | ലോക്സഭയിലെ നന്ദിപ്രമേയ ചർച്ചയിൽ പ്രധാനമന്ത്രിയുടെ മറുപടി ഇന്ന്
Jul 2, 2024 06:44 AM | By ADITHYA. NP

ദില്ലി:(www.truevisionnews.com) രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിന്റെ ചർച്ചയ്ക്ക് ലോക്സഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മറുപടി നൽകും.

രാഹുലിന്റെ ഒന്നര മണിക്കൂറിലേറെ നീണ്ട ഇന്നലത്തെ പ്രസംഗം ബിജെപിയെ പ്രതിരോധത്തിൽ ആക്കിയതോടെ ശക്തമായ മറുപടിയാകും പ്രധാനമന്ത്രിയിൽ നിന്ന് ഇന്ന് ഉണ്ടാവുക.

രാഹുല്‍ ഗാന്ധി ഇന്നലെ നടത്തിയ ചില പരാമർശങ്ങളിൽ മാപ്പ് പറയണമെന്ന ആവശ്യവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്.

ഹിന്ദു സമൂഹത്തെ മുഴുവന്‍ അക്രമാസക്തരെന്ന് രാഹുൽ വിളിച്ചു എന്നാണു ബിജെപി ആരോപണം.ഭയവും വിദ്വേഷവും പ്രചരിപ്പിക്കാനുള്ളതല്ല ഹിന്ദുമതമെന്ന് പറഞ്ഞ രാഹുല്‍ ആര്‍എസ്എസും ബിജെപിയും മോദിയും എല്ലാ ഹിന്ദുക്കളുടേയും പ്രതിനിധീകരിക്കുന്നില്ലെന്നും പ്രസംഗത്തിൽ പറഞ്ഞിരുന്നു.

രാഹുലിന്റെ ആദ്യ പ്രസംഗത്തിന് ദേശീയ തലത്തിൽ മാധ്യമങ്ങളിൽ അടക്കം വലിയ പ്രാധാന്യമാണ് ലഭിച്ചത്. അതിനാൽ തന്നെ പ്രധാനമന്ത്രിയുടെ ഇന്നത്തെ മറുപടി ഏറെ നിർണായകമാണ്. വൈകീട്ട് നാലിന് ആണ് പ്രധാനമന്ത്രി ലോക്സഭയിൽ സംസാരിക്കുക.

#prime #ministers #reply #debate #motion #thanks #loksabha #today

Next TV

Related Stories
#suicide | പ്രണയം പകയായി: കാമുകിയ്ക്ക് നേരെ വെടിയുതിർത്ത യുവാവ് അതേ തോക്കുപയോഗിച്ച് ആത്മഹത്യ ചെയ്തു

Jul 3, 2024 11:44 PM

#suicide | പ്രണയം പകയായി: കാമുകിയ്ക്ക് നേരെ വെടിയുതിർത്ത യുവാവ് അതേ തോക്കുപയോഗിച്ച് ആത്മഹത്യ ചെയ്തു

സാഹചര്യ തെളിവുകൾ പ്രകാരം യുവതിയും യുവാവും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും, ബന്ധം വഷളായതിനെ തുടർന്ന് ഇരുവരും വാക്കേറ്റം ഉണ്ടാവുകയും യുവാവ്...

Read More >>
#hathrasstampede |  'അപകടം നടന്നത് ഞാൻ പോയതിന് ശേഷം, പിന്നിൽ സാമൂഹ്യ വിരുദ്ധർ'; ഹാഥ്റാസ് അപകടത്തിൽ 'ബാബ'യുടെ പ്രതികരണം

Jul 3, 2024 08:31 PM

#hathrasstampede | 'അപകടം നടന്നത് ഞാൻ പോയതിന് ശേഷം, പിന്നിൽ സാമൂഹ്യ വിരുദ്ധർ'; ഹാഥ്റാസ് അപകടത്തിൽ 'ബാബ'യുടെ പ്രതികരണം

ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ഇയാളുടെ പ്രതികരണം. മരണത്തിൽ അപലപിച്ച ബാബ എന്നാൽ ഉത്തരവാദിത്തം ഏറ്റെടുക്കാൻ...

Read More >>
#BholeBaba | 'ഭോലെ ബാബ'യ്ക്കെതിരെ ലൈംഗികാതിക്രമക്കേസും; ക്രിമിനൽ കേസുകളിൽ പ്രതിയായത് പലതവണ

Jul 3, 2024 08:30 PM

#BholeBaba | 'ഭോലെ ബാബ'യ്ക്കെതിരെ ലൈംഗികാതിക്രമക്കേസും; ക്രിമിനൽ കേസുകളിൽ പ്രതിയായത് പലതവണ

നിരവധി അനുയായികള്‍, അയല്‍ സംസ്ഥാനങ്ങളില്‍ പോലും ശക്തമായ സ്വാധീനം, ഉന്നത രാഷ്ട്രീയ...

Read More >>
#TPmurdercase | ടിപി വധക്കേസ്: അപ്പീലുകൾ ജസ്റ്റിസ് ബേല എം. ത്രിവേദി അധ്യക്ഷയായ ബെഞ്ച് തിങ്കളാഴ്ച്ച പരിഗണിക്കും

Jul 3, 2024 07:49 PM

#TPmurdercase | ടിപി വധക്കേസ്: അപ്പീലുകൾ ജസ്റ്റിസ് ബേല എം. ത്രിവേദി അധ്യക്ഷയായ ബെഞ്ച് തിങ്കളാഴ്ച്ച പരിഗണിക്കും

കുഞ്ഞനന്തൻ മരിച്ചതിനാൽ ഈ തുക ശാന്ത നൽകണം എന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് റദ്ദാക്കണമെന്നാണ് സുപ്രീം കോടതിയിൽ ഫയൽചെയ്ത ഹർജിയിൽ ശാന്ത...

Read More >>
#Robbery | എസ്.ഐ.യാണെന്ന വ്യാജേന പഴയ സഹപാഠികളുടെ വീട്ടിലെത്തി കവര്‍ച്ച; യുവതി അറസ്റ്റില്‍

Jul 3, 2024 05:22 PM

#Robbery | എസ്.ഐ.യാണെന്ന വ്യാജേന പഴയ സഹപാഠികളുടെ വീട്ടിലെത്തി കവര്‍ച്ച; യുവതി അറസ്റ്റില്‍

പെരുമാറ്റത്തില്‍ വളര്‍മതിക്ക് അസ്വാഭാവികതതോന്നിയിരുന്നു. ഇവര്‍ പോയതിനുശേഷം 2,000 രൂപ കാണാതായതോടെ...

Read More >>
Top Stories