#Robbery | എസ്.ഐ.യാണെന്ന വ്യാജേന പഴയ സഹപാഠികളുടെ വീട്ടിലെത്തി കവര്‍ച്ച; യുവതി അറസ്റ്റില്‍

#Robbery | എസ്.ഐ.യാണെന്ന വ്യാജേന പഴയ സഹപാഠികളുടെ വീട്ടിലെത്തി കവര്‍ച്ച; യുവതി അറസ്റ്റില്‍
Jul 3, 2024 05:22 PM | By VIPIN P V

ചെന്നൈ: (truevisionnews.com) തമിഴ്നാട് പോലീസില്‍ എസ്.ഐ.യാണെന്ന വ്യാജേന പഴയ സഹപാഠികളുടെ വീട്ടിലെത്തി മോഷണംനടത്തിയ യുവതി പിടിയില്‍.

തൂത്തുക്കുടി ജില്ലയിലെ രാജപാളയം സ്വദേശിയായ ഗംഗാദേവിയാണ് രണ്ട് സുഹൃത്തുകളുടെ വീട്ടില്‍ പോലീസ്വേഷത്തിലെത്തി കവര്‍ച്ചനടത്തിയത്.

ഇവരുടെ സന്ദര്‍ശത്തെത്തുടര്‍ന്ന് പണം നഷ്ടമായ വീട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടുകയും പിന്നീട് പോലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു.

ചെന്നൈയ്ക്കുസമീപം ചെങ്കല്‍പ്പേട്ടില്‍ എസ്.ഐ.യായി പ്രവര്‍ത്തിക്കുകയാണെന്നും ഒരു ഏറ്റുമുട്ടല്‍ക്കൊലപാതകവുമായി ബന്ധപ്പെട്ടാണ് സ്വന്തംനാട്ടില്‍ വന്നതെന്നും പറഞ്ഞായിരുന്നു ഗംഗാദേവി സുഹൃത്തുക്കളുടെ വീട്ടിലെത്തിയത്.

ആദ്യവീട്ടിലെത്തിയപ്പോള്‍ അവിടെ സുഹൃത്തിന്റെ അമ്മമാത്രമെ ഉണ്ടായിരുന്നുള്ളൂ. കുറേസമയം അവിടെ ചെലവഴിച്ചതിനുശേഷം ഗംഗാദേവി മടങ്ങി.

ഇവിടെനിന്ന് 2,000 രൂപയും ഒരു സ്വര്‍ണമാലയും കാണാതാകുകയായിരുന്നു. കഴിഞ്ഞദിവസം മറ്റൊരുസുഹൃത്തായ വളര്‍മതിയെ സന്ദര്‍ശിച്ചു.

ഗംഗാദേവിയുടെ പെരുമാറ്റത്തില്‍ വളര്‍മതിക്ക് അസ്വാഭാവികതതോന്നിയിരുന്നു. ഇവര്‍ പോയതിനുശേഷം 2,000 രൂപ കാണാതായതോടെ സംശയമായി.

തുടര്‍ന്ന്, വളര്‍മതിയും ഭര്‍ത്താവും ഗംഗാദേവിയെ പിന്തുടര്‍ന്ന് പിടികൂടുകയും പണം കണ്ടെത്തുകയുമായിരുന്നു. പിന്നീട് പോലീസെത്തി അറസ്റ്റുചെയ്തു. 12-ാം ക്ലാസ് വിദ്യാഭ്യാസമുള്ള ഗംഗാദേവി തൊഴില്‍രഹിതയായിരുന്നു.

#Robbery #going #house #old #classmates #pretense #woman #arrested

Next TV

Related Stories
#liquorbottle | കാലിയായ മദ്യക്കുപ്പികൾ തിരിച്ചെടുക്കാൻ തമിഴ്നാട്; ലക്ഷ്യം 250 കോടി രൂപയുടെ വരുമാനം

Jul 5, 2024 09:04 PM

#liquorbottle | കാലിയായ മദ്യക്കുപ്പികൾ തിരിച്ചെടുക്കാൻ തമിഴ്നാട്; ലക്ഷ്യം 250 കോടി രൂപയുടെ വരുമാനം

പ്രതിദിനം 70 ലക്ഷം മദ്യക്കുപ്പികളാണ് സംസ്ഥാനത്തെ ടാസ്മാക് കേന്ദ്രങ്ങളിലൂടെ സംസ്ഥാന സർക്കാർ വിറ്റഴിക്കുന്നത്....

Read More >>
#BridgeCollapse | താത്ക്കാലിക പാലം തകര്‍ന്ന് രണ്ട് തീര്‍ത്ഥാടകര്‍ ഒഴുക്കില്‍പ്പെട്ടു; 40-ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നതായി സൂചന

Jul 5, 2024 08:39 PM

#BridgeCollapse | താത്ക്കാലിക പാലം തകര്‍ന്ന് രണ്ട് തീര്‍ത്ഥാടകര്‍ ഒഴുക്കില്‍പ്പെട്ടു; 40-ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നതായി സൂചന

കുടുങ്ങി കിടന്നവരില്‍ 16 തീര്‍ത്ഥാടകരെ എസ്ഡിആര്‍എഫ് രക്ഷപ്പെടുത്തിയതായും, രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും സംസ്ഥാന സര്‍ക്കാര്‍...

Read More >>
#tomato| തക്കാളിപ്പെട്ടിക്ക് പൂട്ടിടേണ്ടി വരുമോ; വില റോക്കറ്റ് കുതിപ്പിൽ

Jul 5, 2024 08:24 PM

#tomato| തക്കാളിപ്പെട്ടിക്ക് പൂട്ടിടേണ്ടി വരുമോ; വില റോക്കറ്റ് കുതിപ്പിൽ

ചെന്നൈയിൽ കിലോയ്ക്ക് 117 രൂപയാണ് .ബെംഗളൂരു വിപണിയിൽ തക്കാളിയുടെ വില കിലോയ്ക്ക് 100...

Read More >>
#attack | പട്ടാപ്പകൽ ശിവസേനാ നേതാവിന് വെട്ടേറ്റു; ഓടിയൊളിച്ച ഗൺമാന് സസ്പെൻഷൻ

Jul 5, 2024 07:31 PM

#attack | പട്ടാപ്പകൽ ശിവസേനാ നേതാവിന് വെട്ടേറ്റു; ഓടിയൊളിച്ച ഗൺമാന് സസ്പെൻഷൻ

ഥാപ്പറിനെതിരെയായ ആക്രമണത്തിൽ വിവിധ ഹിന്ദു സംഘടനകൾ പ്രതിഷേധിച്ചു. ആക്രമണത്തിനിടെ ഓടി രക്ഷപ്പെട്ട ഗൺമാനെ സസ്പെൻഡ് ചെയ്തതായി പഞ്ചാബ് പൊലീസ്...

Read More >>
#JitanRamManjhi | മഴക്കാലമല്ലേ പാലങ്ങള്‍ പൊളിയും; പാലം തകര്‍ച്ചയുടെ കാരണം വ്യക്തമാക്കി കേന്ദ്രമന്ത്രി ജിതൻ റാം മാഞ്ചി

Jul 5, 2024 03:57 PM

#JitanRamManjhi | മഴക്കാലമല്ലേ പാലങ്ങള്‍ പൊളിയും; പാലം തകര്‍ച്ചയുടെ കാരണം വ്യക്തമാക്കി കേന്ദ്രമന്ത്രി ജിതൻ റാം മാഞ്ചി

നിലവിലുള്ളതും നിർമ്മാണത്തിലിരിക്കുന്നതുമായ എല്ലാ പാലങ്ങളുടെയും സ്ട്രക്ചറൽ ഓഡിറ്റ് നടത്താൻ ബിഹാർ സർക്കാരിനോട് നിർദേശിക്കണമെന്ന്...

Read More >>
#NEETExam | നീറ്റ് പിജി പരീക്ഷ തീയതി പ്രഖ്യാപിച്ചു; പരീക്ഷ നടത്തുക രണ്ട് ഷിഫ്റ്റുകളിലായി

Jul 5, 2024 02:32 PM

#NEETExam | നീറ്റ് പിജി പരീക്ഷ തീയതി പ്രഖ്യാപിച്ചു; പരീക്ഷ നടത്തുക രണ്ട് ഷിഫ്റ്റുകളിലായി

നീറ്റ്, നെറ്റ് പരീക്ഷകളുടെ ചോദ്യപ്പേപ്പര്‍ ചോര്‍ച്ച വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നീറ്റ് പിജി പരീക്ഷ...

Read More >>
Top Stories

GCC News