#TPmurdercase | ടിപി വധക്കേസ്: അപ്പീലുകൾ ജസ്റ്റിസ് ബേല എം. ത്രിവേദി അധ്യക്ഷയായ ബെഞ്ച് തിങ്കളാഴ്ച്ച പരിഗണിക്കും

#TPmurdercase | ടിപി വധക്കേസ്: അപ്പീലുകൾ ജസ്റ്റിസ് ബേല എം. ത്രിവേദി അധ്യക്ഷയായ ബെഞ്ച് തിങ്കളാഴ്ച്ച പരിഗണിക്കും
Jul 3, 2024 07:49 PM | By VIPIN P V

ന്യൂഡൽഹി: (truevisionnews.com) ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകൾ ജസ്റ്റിസുമാരായ ബേല എം. ത്രിവേദി, എസ്. സി. ശർമ്മ എന്നിവർ അടങ്ങിയ സുപ്രീം കോടതി ബെഞ്ച് പരിഗണിക്കും.

കേസിൽ ശിക്ഷിക്കപ്പെട്ട രണ്ട് കുറ്റവാളികൾ നൽകിയ അപ്പീലുകൾ ഈ ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്തു. തിങ്കളാഴ്ചയാണ് ഈ അപ്പീലുകൾ സുപ്രീം കോടതി പരിഗണിക്കുന്നത്.

കേസിൽ ശിക്ഷിക്കപ്പെട്ട പത്താം പ്രതി കെ.കെ. കൃഷ്ണൻ, 18-ാം പ്രതി വാഴപ്പടച്ചി റഫീഖ് എന്നിവരുടെ ഹർജികളാണ് ജസ്റ്റിസ് ബേല എം. ത്രിവേദി അധ്യക്ഷയായ ബെഞ്ചിന് മുമ്പാകെ നിലവിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

കേസിലെ ആദ്യ അഞ്ച് പ്രതികളായ അനൂപ്, കിർമാണി മനോജ്, കൊടി സുനി, രജീഷ്, മുഹമ്മദ് ഷാഫി എന്നിവർക്കും ഏഴാം പ്രതിയായ ഷിനോജിനും ഹൈക്കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.

ഇതിനെതിരെ ഈ കുറ്റവാളികളും സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്തിട്ടുണ്ട്. ഈ അപ്പീലുകളും തിങ്കളാഴ്ച്ച പരിഗണിക്കുന്ന കേസുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയേക്കും.

ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ ഹൈക്കോടതി വിധിക്കെതിരെ അന്തരിച്ച സിപിഎം നേതാവ് പി.കെ. കുഞ്ഞനന്തന്റെ ഭാര്യ വി.പി. ശാന്തയും സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തിട്ടുണ്ട്.

കേസിൽ കുഞ്ഞനന്തൻ കുറ്റക്കാരനാണെന്ന ഹൈക്കോടതി വിധിക്ക് എതിരെയാണ് ശാന്ത സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. കുഞ്ഞനന്തന് ഒരു ലക്ഷം രൂപ പിഴ വിചാരണ കോടതി വിധിച്ചിരുന്നു.

കുഞ്ഞനന്തൻ മരിച്ചതിനാൽ ഈ തുക ശാന്ത നൽകണം എന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് റദ്ദാക്കണമെന്നാണ് സുപ്രീം കോടതിയിൽ ഫയൽചെയ്ത ഹർജിയിൽ ശാന്ത ആവശ്യപ്പെട്ടിരിക്കുന്നത്.

ലംബു പ്രദീപന്റെ ഹർജി ജസ്റ്റിസ് കെ.വി. വിശ്വനാഥൻ ചേമ്പറിൽ പരിഗണിക്കും

ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ 31-ാം പ്രതി ലംബു പ്രദീപൻ കീഴടങ്ങാൻ കൂടുതൽ സമയംതേടി നൽകിയ ഹർജി സുപ്രീം കോടതി ജഡ്ജി കെ.വി. വിശ്വനാഥൻ ചേമ്പറിൽ പരിഗണിക്കും.

മൂന്നു വർഷം കഠിനതടവാണ് ലംബു പ്രദീപന് വിധിച്ച ശിക്ഷ. ഹൈക്കോടതി വിധിക്കെതിരായ അപ്പീലിൽ തീരുമാനമാകുന്നതുവരെ കീഴടങ്ങുന്നതിന് ഇളവ് തേടിയാണ് ലംബു പ്രദീപൻ സുപ്രീം കോടതിയെ സമീപിച്ചത്.

#TPmurdercase #Appeals #Justice #Bela #bench #chaired #MTrivedi #consider #Monday

Next TV

Related Stories
#shashitharoor |  '400 നേടി,പക്ഷെ മറ്റൊരിടത്താണെന്ന് മാത്രം'; ബ്രിട്ടനെ ചാരി ബിജെപിയെ ട്രോളി തരൂർ

Jul 6, 2024 08:10 AM

#shashitharoor | '400 നേടി,പക്ഷെ മറ്റൊരിടത്താണെന്ന് മാത്രം'; ബ്രിട്ടനെ ചാരി ബിജെപിയെ ട്രോളി തരൂർ

ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 370 സീറ്റില്‍ വിജയിച്ച് എന്‍ഡിഎ സഖ്യം 400 കടക്കുമെന്നായിരുന്നു നേതാക്കളുടെ...

Read More >>
#saved| രണ്ട് നില പിന്നിട്ട ശേഷം ലിഫ്റ്റ് നിയന്ത്രണം വിട്ട് താഴേക്ക് പതിച്ചു; യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Jul 6, 2024 06:59 AM

#saved| രണ്ട് നില പിന്നിട്ട ശേഷം ലിഫ്റ്റ് നിയന്ത്രണം വിട്ട് താഴേക്ക് പതിച്ചു; യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബഹുനില അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ ഇരുപതാം നിലയിൽ നിന്നാണ് യുവതി ലിഫ്റ്റിൽ കയറിയത്....

Read More >>
#liquorbottle | കാലിയായ മദ്യക്കുപ്പികൾ തിരിച്ചെടുക്കാൻ തമിഴ്നാട്; ലക്ഷ്യം 250 കോടി രൂപയുടെ വരുമാനം

Jul 5, 2024 09:04 PM

#liquorbottle | കാലിയായ മദ്യക്കുപ്പികൾ തിരിച്ചെടുക്കാൻ തമിഴ്നാട്; ലക്ഷ്യം 250 കോടി രൂപയുടെ വരുമാനം

പ്രതിദിനം 70 ലക്ഷം മദ്യക്കുപ്പികളാണ് സംസ്ഥാനത്തെ ടാസ്മാക് കേന്ദ്രങ്ങളിലൂടെ സംസ്ഥാന സർക്കാർ വിറ്റഴിക്കുന്നത്....

Read More >>
#BridgeCollapse | താത്ക്കാലിക പാലം തകര്‍ന്ന് രണ്ട് തീര്‍ത്ഥാടകര്‍ ഒഴുക്കില്‍പ്പെട്ടു; 40-ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നതായി സൂചന

Jul 5, 2024 08:39 PM

#BridgeCollapse | താത്ക്കാലിക പാലം തകര്‍ന്ന് രണ്ട് തീര്‍ത്ഥാടകര്‍ ഒഴുക്കില്‍പ്പെട്ടു; 40-ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നതായി സൂചന

കുടുങ്ങി കിടന്നവരില്‍ 16 തീര്‍ത്ഥാടകരെ എസ്ഡിആര്‍എഫ് രക്ഷപ്പെടുത്തിയതായും, രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും സംസ്ഥാന സര്‍ക്കാര്‍...

Read More >>
#tomato| തക്കാളിപ്പെട്ടിക്ക് പൂട്ടിടേണ്ടി വരുമോ; വില റോക്കറ്റ് കുതിപ്പിൽ

Jul 5, 2024 08:24 PM

#tomato| തക്കാളിപ്പെട്ടിക്ക് പൂട്ടിടേണ്ടി വരുമോ; വില റോക്കറ്റ് കുതിപ്പിൽ

ചെന്നൈയിൽ കിലോയ്ക്ക് 117 രൂപയാണ് .ബെംഗളൂരു വിപണിയിൽ തക്കാളിയുടെ വില കിലോയ്ക്ക് 100...

Read More >>
#attack | പട്ടാപ്പകൽ ശിവസേനാ നേതാവിന് വെട്ടേറ്റു; ഓടിയൊളിച്ച ഗൺമാന് സസ്പെൻഷൻ

Jul 5, 2024 07:31 PM

#attack | പട്ടാപ്പകൽ ശിവസേനാ നേതാവിന് വെട്ടേറ്റു; ഓടിയൊളിച്ച ഗൺമാന് സസ്പെൻഷൻ

ഥാപ്പറിനെതിരെയായ ആക്രമണത്തിൽ വിവിധ ഹിന്ദു സംഘടനകൾ പ്രതിഷേധിച്ചു. ആക്രമണത്തിനിടെ ഓടി രക്ഷപ്പെട്ട ഗൺമാനെ സസ്പെൻഡ് ചെയ്തതായി പഞ്ചാബ് പൊലീസ്...

Read More >>
Top Stories

GCC News