#BholeBaba | 'ഭോലെ ബാബ'യ്ക്കെതിരെ ലൈംഗികാതിക്രമക്കേസും; ക്രിമിനൽ കേസുകളിൽ പ്രതിയായത് പലതവണ

#BholeBaba | 'ഭോലെ ബാബ'യ്ക്കെതിരെ ലൈംഗികാതിക്രമക്കേസും; ക്രിമിനൽ കേസുകളിൽ പ്രതിയായത് പലതവണ
Jul 3, 2024 08:30 PM | By VIPIN P V

ഡൽഹി: (truevisionnews.com) ഹാഥ്‌റാസിൽ നൂറ് കണക്കിന് പേരുടെ മരണത്തിനിടയാക്കിയ മതചടങ്ങ് സംഘടിപ്പിച്ച ആൾദൈവം ഭോലെ ബാബ ക്രിമിനൽ കേസുകളിലും പ്രതി.

ലൈംഗികാതിക്രമം അടക്കം ഒന്നിലധികം കേസുകളിൽ പ്രതിയാണ് സൂരജ് പാൽ എന്ന ഭോലെ ബാബ. ആഗ്ര, ഇതവാഹ്, കസ്ഗഞ്ച്, ഫറൂഖാബാദ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ ഇയൾക്കെതിരെ കേസുകൾ നിലവിലുണ്ട്.

1997ൽ ഇയാൾക്കെതിരെ ലൈംഗികാതിക്രമക്കേസെടുത്തിരുന്നു. ഈ കേസിൽ സൂരജ് പാൽ ജയിൽ വാസവും അനുഭവിച്ചിരുന്നു.

ഉത്തർപ്രദേശിൽ പൊലീസ് സേനയിലായിരുന്ന സൂരജ് പാൽ 1990ൽ ജോലിയിൽ നിന്ന് സ്വയം വിരമിച്ച ശേഷമാണ് ആൾദൈവമായി സ്വയം അവരോധിക്കുന്നത്.

23 വർഷം മുമ്പ് ആഗ്രയിൽ മറ്റൊരു കേസിലും ഇയാൾ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. മരിച്ച ദത്തുപുത്രിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ തനിക്ക് മാന്ത്രിക ശക്തിയുണ്ടെന്ന് അവകാശപ്പെട്ട് നടത്തിയ സംഘർഷത്തിന് പിന്നാലെയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഡ്രഗ്സ് ആന്റ് മാജിക് റെമഡീസ് ആക്ട് പ്രകാരമാണ് അന്ന് ഇയാൾക്കെതിരെ കേസെടുത്തത്.

കുട്ടിയുടെ സംസ്കാരച്ചടങ്ങിനിടെ സംഘർഷമുണ്ടാക്കിയതിന് ഇയാളെയും മറ്റ് ആറ് പേരെയുമാണ് അറസ്റ്റ് ചെയ്തത്. മക്കളില്ലാതിരുന്ന സൂരജ് പാൽ ബന്ധുവായ കുട്ടിയെ ദത്തെടുത്തു.

ക്യാൻസർ രോഗബാധയായ കുട്ടി തലകറങ്ങി വീണു. സൂരജ് പാലിന്റെ ആളുകൾ അയാൾ കുട്ടിയെ ഉയിർത്തെഴുന്നേൽപ്പിക്കുമെന്നും അത്ഭുതം സംഭവിക്കുമെന്നുമുള്ള അവകാശവാദവുമായി രംഗത്തെത്തി.

അൽപ്പസമയത്തിന് ശേഷം കുട്ടി ബോധാവസ്ഥയിലേക്ക് തിരിച്ചുവന്നെങ്കിലും വൈകാതെ മരിച്ചു. കുട്ടിയുടെ മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോയെങ്കിലും അവിടെയെത്തി സൂരജ് പാലിന്റെ അനുയായികൾ പ്രശ്നമുണ്ടാക്കി.

സൂരജ് പാൽ മരിച്ച കുട്ടിയെ ജീവിപ്പിക്കുമെന്ന് പറഞ്ഞായിരുന്നു ബഹളം. ഇതോടെ പൊലീസ് എത്തി സൂരജ് പാലിനെയും ആറ് പേരെയും അറസ്റ്റ് ചെയ്തിരുന്നു.

തെളിവിന്റെ അപര്യാപ്തതയിൽ ഇവരെ കോടതി വെറുതെ വിടുകയായിരുന്നെന്നും ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. പൊലീസിൽ നിന്ന് രാജിവച്ച് സൂരജ്പാല്‍ വളരെ വേഗം ആത്മീയ വഴിയിലേക്ക് തിരിയുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

പിന്നീട് പുതിയ പേര് സ്വീകരിക്കുകയും ഭക്തി പ്രഭാഷണം തുടങ്ങുകയും ചെയ്തു. സത്സംഗ് വേദികളില്‍ വെള്ളയും വെള്ളയുമാണ് ഭോലെ ബാബയുടെ സ്ഥിരം വേഷം.

പലപ്പോഴും ബാബയ്ക്ക് ഒപ്പം സത്സംഗം വേദികളില്‍ എത്തുന്ന ഭാര്യയെ അനുയായികള്‍ മാതാജി എന്ന് വിളിക്കുന്നു. യുപിയിലെ ഗ്രാമീണ മേഖലകളിലെ ദരിദ്രരായ സ്ത്രീകള്‍ ആണ് ബാബയുടെ അനുയായികളില്‍ ഭൂരിപക്ഷവും.

ഇന്നലത്തെ ദുരന്തത്തില്‍ മരിച്ചവരില്‍ ഏറെ പേരും സ്ത്രീകളും കുട്ടികളുമാണെന്നത് ഇതിന്‍റെ തെളിവാണ്. ഇന്ന് 30 ഏക്കറില്‍ പരന്നു കിടക്കുന്ന ഒരു പ്രസ്ഥാനമാണ് ഭോലെ ബാബ.

സന്ദര്‍ശനത്തിനായി ദിവസവും എത്തുന്നത് പന്ത്രണ്ടായിരത്തിലധികം ആളുകളാണ്. സുരക്ഷാ ഭടന്മാരുടെ അകമ്പടിയോടെയാണ് ബാബയുടെ സഞ്ചാരം.

കൊവിഡ് ലോക്ക്ഡൗണ്‍ സമയത്ത് പോലും ബാബയുടെ അനുയായികള്‍ക്ക് ആശ്രമത്തില്‍ ആരാധന നടത്താന്‍ അനുവാദമുണ്ടായിരുന്നു. നിരവധി അനുയായികള്‍, അയല്‍ സംസ്ഥാനങ്ങളില്‍ പോലും ശക്തമായ സ്വാധീനം, ഉന്നത രാഷ്ട്രീയ ബന്ധം.

രാഷ്ട്രീയഭേദമന്യേ ബാബയുടെ പരിപാടികളില്‍ എംഎല്‍എമാരുടെയും എംപിമാരുടെയും സാന്നിധ്യവുമുണ്ട്. ഫേസ്ബുക്കില്‍ മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്സ് ഇദ്ദേഹത്തിനുണ്ട്.

#Sexualassault #case #BholeBaba #Accused #several #times #criminal #cases

Next TV

Related Stories
#shashitharoor |  '400 നേടി,പക്ഷെ മറ്റൊരിടത്താണെന്ന് മാത്രം'; ബ്രിട്ടനെ ചാരി ബിജെപിയെ ട്രോളി തരൂർ

Jul 6, 2024 08:10 AM

#shashitharoor | '400 നേടി,പക്ഷെ മറ്റൊരിടത്താണെന്ന് മാത്രം'; ബ്രിട്ടനെ ചാരി ബിജെപിയെ ട്രോളി തരൂർ

ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 370 സീറ്റില്‍ വിജയിച്ച് എന്‍ഡിഎ സഖ്യം 400 കടക്കുമെന്നായിരുന്നു നേതാക്കളുടെ...

Read More >>
#saved| രണ്ട് നില പിന്നിട്ട ശേഷം ലിഫ്റ്റ് നിയന്ത്രണം വിട്ട് താഴേക്ക് പതിച്ചു; യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Jul 6, 2024 06:59 AM

#saved| രണ്ട് നില പിന്നിട്ട ശേഷം ലിഫ്റ്റ് നിയന്ത്രണം വിട്ട് താഴേക്ക് പതിച്ചു; യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബഹുനില അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ ഇരുപതാം നിലയിൽ നിന്നാണ് യുവതി ലിഫ്റ്റിൽ കയറിയത്....

Read More >>
#liquorbottle | കാലിയായ മദ്യക്കുപ്പികൾ തിരിച്ചെടുക്കാൻ തമിഴ്നാട്; ലക്ഷ്യം 250 കോടി രൂപയുടെ വരുമാനം

Jul 5, 2024 09:04 PM

#liquorbottle | കാലിയായ മദ്യക്കുപ്പികൾ തിരിച്ചെടുക്കാൻ തമിഴ്നാട്; ലക്ഷ്യം 250 കോടി രൂപയുടെ വരുമാനം

പ്രതിദിനം 70 ലക്ഷം മദ്യക്കുപ്പികളാണ് സംസ്ഥാനത്തെ ടാസ്മാക് കേന്ദ്രങ്ങളിലൂടെ സംസ്ഥാന സർക്കാർ വിറ്റഴിക്കുന്നത്....

Read More >>
#BridgeCollapse | താത്ക്കാലിക പാലം തകര്‍ന്ന് രണ്ട് തീര്‍ത്ഥാടകര്‍ ഒഴുക്കില്‍പ്പെട്ടു; 40-ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നതായി സൂചന

Jul 5, 2024 08:39 PM

#BridgeCollapse | താത്ക്കാലിക പാലം തകര്‍ന്ന് രണ്ട് തീര്‍ത്ഥാടകര്‍ ഒഴുക്കില്‍പ്പെട്ടു; 40-ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നതായി സൂചന

കുടുങ്ങി കിടന്നവരില്‍ 16 തീര്‍ത്ഥാടകരെ എസ്ഡിആര്‍എഫ് രക്ഷപ്പെടുത്തിയതായും, രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും സംസ്ഥാന സര്‍ക്കാര്‍...

Read More >>
#tomato| തക്കാളിപ്പെട്ടിക്ക് പൂട്ടിടേണ്ടി വരുമോ; വില റോക്കറ്റ് കുതിപ്പിൽ

Jul 5, 2024 08:24 PM

#tomato| തക്കാളിപ്പെട്ടിക്ക് പൂട്ടിടേണ്ടി വരുമോ; വില റോക്കറ്റ് കുതിപ്പിൽ

ചെന്നൈയിൽ കിലോയ്ക്ക് 117 രൂപയാണ് .ബെംഗളൂരു വിപണിയിൽ തക്കാളിയുടെ വില കിലോയ്ക്ക് 100...

Read More >>
#attack | പട്ടാപ്പകൽ ശിവസേനാ നേതാവിന് വെട്ടേറ്റു; ഓടിയൊളിച്ച ഗൺമാന് സസ്പെൻഷൻ

Jul 5, 2024 07:31 PM

#attack | പട്ടാപ്പകൽ ശിവസേനാ നേതാവിന് വെട്ടേറ്റു; ഓടിയൊളിച്ച ഗൺമാന് സസ്പെൻഷൻ

ഥാപ്പറിനെതിരെയായ ആക്രമണത്തിൽ വിവിധ ഹിന്ദു സംഘടനകൾ പ്രതിഷേധിച്ചു. ആക്രമണത്തിനിടെ ഓടി രക്ഷപ്പെട്ട ഗൺമാനെ സസ്പെൻഡ് ചെയ്തതായി പഞ്ചാബ് പൊലീസ്...

Read More >>
Top Stories










GCC News