#narendramodi | ലോക്സഭയിലെ നന്ദിപ്രമേയ ചർച്ചയിൽ പ്രധാനമന്ത്രിയുടെ മറുപടി ഇന്ന്

#narendramodi | ലോക്സഭയിലെ നന്ദിപ്രമേയ ചർച്ചയിൽ പ്രധാനമന്ത്രിയുടെ മറുപടി ഇന്ന്
Jul 2, 2024 06:44 AM | By ADITHYA. NP

ദില്ലി:(www.truevisionnews.com) രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിന്റെ ചർച്ചയ്ക്ക് ലോക്സഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മറുപടി നൽകും.

രാഹുലിന്റെ ഒന്നര മണിക്കൂറിലേറെ നീണ്ട ഇന്നലത്തെ പ്രസംഗം ബിജെപിയെ പ്രതിരോധത്തിൽ ആക്കിയതോടെ ശക്തമായ മറുപടിയാകും പ്രധാനമന്ത്രിയിൽ നിന്ന് ഇന്ന് ഉണ്ടാവുക.

രാഹുല്‍ ഗാന്ധി ഇന്നലെ നടത്തിയ ചില പരാമർശങ്ങളിൽ മാപ്പ് പറയണമെന്ന ആവശ്യവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്.

ഹിന്ദു സമൂഹത്തെ മുഴുവന്‍ അക്രമാസക്തരെന്ന് രാഹുൽ വിളിച്ചു എന്നാണു ബിജെപി ആരോപണം.ഭയവും വിദ്വേഷവും പ്രചരിപ്പിക്കാനുള്ളതല്ല ഹിന്ദുമതമെന്ന് പറഞ്ഞ രാഹുല്‍ ആര്‍എസ്എസും ബിജെപിയും മോദിയും എല്ലാ ഹിന്ദുക്കളുടേയും പ്രതിനിധീകരിക്കുന്നില്ലെന്നും പ്രസംഗത്തിൽ പറഞ്ഞിരുന്നു.

രാഹുലിന്റെ ആദ്യ പ്രസംഗത്തിന് ദേശീയ തലത്തിൽ മാധ്യമങ്ങളിൽ അടക്കം വലിയ പ്രാധാന്യമാണ് ലഭിച്ചത്. അതിനാൽ തന്നെ പ്രധാനമന്ത്രിയുടെ ഇന്നത്തെ മറുപടി ഏറെ നിർണായകമാണ്. വൈകീട്ട് നാലിന് ആണ് പ്രധാനമന്ത്രി ലോക്സഭയിൽ സംസാരിക്കുക.

#prime #ministers #reply #debate #motion #thanks #loksabha #today

Next TV

Related Stories
#Armstrongmurder | ആംസ്ട്രോങ് വധം: പിടിയിലായത് യഥാർഥ പ്രതികളല്ലെന്ന് വിമർശനം; സിസിടിവി ദൃശ്യം പുറത്ത്

Jul 6, 2024 09:56 PM

#Armstrongmurder | ആംസ്ട്രോങ് വധം: പിടിയിലായത് യഥാർഥ പ്രതികളല്ലെന്ന് വിമർശനം; സിസിടിവി ദൃശ്യം പുറത്ത്

കൊലപാതകം നടത്തിയവരെ രാത്രി തന്നെ പിടികൂടിയെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും വ്യക്തമാക്കി. ബിഎസ്പി നേതാവിന്റെ കൊലപാതകത്തില്‍ അഗാധമായ ദുഃഖം...

Read More >>
#buildingcollapse | ആറുനില കെട്ടിടം തകർന്നുവീണു; കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങി നിരവധി ജീവനുകൾ

Jul 6, 2024 07:51 PM

#buildingcollapse | ആറുനില കെട്ടിടം തകർന്നുവീണു; കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങി നിരവധി ജീവനുകൾ

എത്ര പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് ഒരു വിവരവുമില്ലാത്തതാണ് രക്ഷാപ്രവർത്തകരെ...

Read More >>
 #roofcollapses | വീടിന്റെ മേൽക്കൂര തകർന്ന് വീണ് മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം

Jul 6, 2024 04:00 PM

#roofcollapses | വീടിന്റെ മേൽക്കൂര തകർന്ന് വീണ് മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം

പഴയ ഒരു കെട്ടിടത്തിലാണ് കുട്ടികളുടെ കുടുംബം വാടകയ്ക്ക് താമസിച്ചിരുന്നത്....

Read More >>
#RahulGandhi | മണിപ്പൂർ സന്ദർശിക്കാൻ രാഹുൽ ഗാന്ധി, പ്രതിപക്ഷ നേതാവായ ശേഷം ഇതാദ്യം

Jul 6, 2024 03:36 PM

#RahulGandhi | മണിപ്പൂർ സന്ദർശിക്കാൻ രാഹുൽ ഗാന്ധി, പ്രതിപക്ഷ നേതാവായ ശേഷം ഇതാദ്യം

നേരത്തെ മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ച രാഹുൽ, പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപിയും മണിപ്പൂരിലെ കലാപവും ആക്രമണങ്ങളും...

Read More >>
#lightning | വയലിൽ പണിയെടുക്കുന്നതിനിടെ ഇടിമിന്നൽ, 24 മണിക്കൂറിനിടെ  മരിച്ചത് 19 പേർ

Jul 6, 2024 02:54 PM

#lightning | വയലിൽ പണിയെടുക്കുന്നതിനിടെ ഇടിമിന്നൽ, 24 മണിക്കൂറിനിടെ മരിച്ചത് 19 പേർ

കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ വിഷമത്തിൽ പങ്കുചേരുന്നതായി വിശദമാക്കിയ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ബന്ധുക്കൾക്ക് 4 ലക്ഷം രൂപ നഷ്ടപരിഹാരം...

Read More >>
Top Stories