#attack | കോഴിക്കോട് മേപ്പയ്യൂരിൽ പോലീസിനെ ആക്രമിച്ച് മദ്യപസംഘം; മൂന്ന് പോലീസുകാർക്ക് പരിക്ക്

#attack | കോഴിക്കോട് മേപ്പയ്യൂരിൽ പോലീസിനെ ആക്രമിച്ച് മദ്യപസംഘം; മൂന്ന് പോലീസുകാർക്ക് പരിക്ക്
Jul 4, 2024 06:44 AM | By Athira V

മേപ്പയ്യൂർ ( കോഴിക്കോട് ) : ( www.truevisionnews.com  ) മദ്യപിച്ച് ബഹളമുണ്ടാക്കിയവരെ പിരിച്ചു വിടാനെത്തിയ പോലീസിനെതിരെ മദ്യപസംഘത്തിന്റെ ആക്രമണം. സംഭവത്തിൽ മൂന്ന് പോലീസുകാർക്കും നാല് നാട്ടുകാർക്കും പരിക്കേറ്റിട്ടുണ്ട്.

മേപ്പയ്യൂർ ടൗണിൽ മദ്യപിച്ചെത്തിയ രണ്ടംഗ സംഘം ബാർബർ ഷോപ്പുകാരനെ ആക്രമിച്ചതുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങളുടെ തുടക്കം.

വാക്കേറ്റം കയ്യാങ്കളിയിൽ എത്തിയപ്പോൾ നാട്ടുകാർ പോലീസ് സ്‌റ്റേഷനിൽ അറിയിക്കുകയായിരുന്നു. തുടർന്നെത്തിയ പോലീസുദ്യോഗസ്ഥർ അക്രമികളെ പിടിച്ചു മാറ്റാനുള്ള ശ്രമത്തിലായിരുന്നു. എന്നാൽ സംഘം പോലീസിനെയും ആക്രമിച്ചു.

എസ്.ഐ. സി. ജയൻ, സീനിയർറ് സിവിൽ പോലീസ് ഓഫീസർ അനിൽകുമാർ, സിവിൽ പോലീസ് ഓഫീസർ ഷിജു ഒ.എം. എന്നിവർക്കാണ് പരിക്കേറ്റത്. പിന്നീട് കൂടുതൽ പോലീസ് സ്ഥലത്തെത്തി ലാത്തിച്ചാർജ് നടത്തുകയായിരുന്നു.

ഇതിൽ നാട്ടുകാരായ നാല് പേർക്കും പരിക്കേറ്റിട്ടുണ്ട്. ഷബീർ, ഷിബു എന്നിവർക്കും മറ്റ് രണ്ട് പേർക്കുമാണ് പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ ഷബീറും.ഷിബുവും ചികിത്സയിലാണ്. പച്ചാസ് എന്നറിയപ്പെടുന്ന ഷിബു സ്ഥിരമായി പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ടെന്നും ലഹരി ഉപയോഗിക്കുന്ന ആളാണെന്നും പോലീസ് അറിയിച്ചു.

ഇയാൾക്കെതിരെ മേപ്പയ്യൂർ പോലീസ് സ്റ്റേഷനിൽ നിരവധി കേസുകൾ നിലവിലുണ്ട്. സംഭവത്തിൽ പോലീസിനെ ആക്രമിച്ചതിനും കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തിയതിനും നാല് പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

#Liquor #gang #attacks #olice #Mepayyur #Three #policemen #injured

Next TV

Related Stories
#missing | പ്ലസ് ടു വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി

Jul 6, 2024 08:45 PM

#missing | പ്ലസ് ടു വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി

വൈകിട്ട് തിരിച്ചെത്താത്തതിനെതുടര്‍ന്ന് വീട്ടുകാർ പൊലീസിൽ പരാതി...

Read More >>
#sexuallyassault | പതിനൊന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്ക് 65 വര്‍ഷം കഠിന തടവും പിഴയും

Jul 6, 2024 08:30 PM

#sexuallyassault | പതിനൊന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്ക് 65 വര്‍ഷം കഠിന തടവും പിഴയും

നിരവധി തവണ പ്രതി പീഡിപ്പിച്ചതായി ആണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. റാന്നി പൊലീസാണ് കേസ്...

Read More >>
#Fever | സംസ്ഥാനത്ത് പനി ബാധിച്ച് ഇന്ന് മൂന്ന് മരണം; 24 മണിക്കൂറിൽ 159 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു

Jul 6, 2024 08:16 PM

#Fever | സംസ്ഥാനത്ത് പനി ബാധിച്ച് ഇന്ന് മൂന്ന് മരണം; 24 മണിക്കൂറിൽ 159 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു

ശമ്പളം കിട്ടാത്ത എൻ എച്ച് എം ജീവനക്കാർ നിസഹകരണം പ്രഖ്യാപിച്ചതോടെയാണ് ഏകികൃത കണക്ക് പ്രസിദ്ധീകരിക്കുന്നത്...

Read More >>
#accident | സ്കൂട്ടര്‍ ചെളിക്കുണ്ടിൽ തെന്നിവീണ് പരിക്കേറ്റ ലോട്ടറിക്കട ജീവനക്കാരൻ മരിച്ചു

Jul 6, 2024 07:38 PM

#accident | സ്കൂട്ടര്‍ ചെളിക്കുണ്ടിൽ തെന്നിവീണ് പരിക്കേറ്റ ലോട്ടറിക്കട ജീവനക്കാരൻ മരിച്ചു

തളിക്കുളം കുമാർ ലോട്ടറി കടയിലെ ജീവനക്കാരനായ മനാഫ് കടയടച്ച് കണ്ടശാംകടവിലെ മറ്റൊരു ലോട്ടറി കടയിലേയ്ക്ക് പോകുമ്പോഴായിരുന്നു...

Read More >>
#suicide | ടിവിയുടെ റിമോട്ടിനെ ചൊല്ലി അമ്മയുമായി വഴക്കിട്ടു; ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി

Jul 6, 2024 07:31 PM

#suicide | ടിവിയുടെ റിമോട്ടിനെ ചൊല്ലി അമ്മയുമായി വഴക്കിട്ടു; ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി

12 വയസായിരുന്നു. ടിവി കാണുന്നതുമായി ബന്ധപ്പെട്ട് വീട്ടിൽ അമ്മയോട് വഴക്കിട്ട ശേഷമായിരുന്നു ആത്മഹത്യയെന്ന് പൊലീസ്...

Read More >>
#wallcollapsed | വടകരയിൽ  കിണറിന്റെ ആൾമറയും ഭിത്തിയും താഴ്ന്നു

Jul 6, 2024 07:17 PM

#wallcollapsed | വടകരയിൽ കിണറിന്റെ ആൾമറയും ഭിത്തിയും താഴ്ന്നു

വെള്ളം കോരുന്ന ബക്കറ്റും കപ്പിയും കയറുമെല്ലാം കിണറിലേക്ക്...

Read More >>
Top Stories