#hathrasstampede | 'അപകടം നടന്നത് ഞാൻ പോയതിന് ശേഷം, പിന്നിൽ സാമൂഹ്യ വിരുദ്ധർ'; ഹാഥ്റാസ് അപകടത്തിൽ 'ബാബ'യുടെ പ്രതികരണം

#hathrasstampede |  'അപകടം നടന്നത് ഞാൻ പോയതിന് ശേഷം, പിന്നിൽ സാമൂഹ്യ വിരുദ്ധർ'; ഹാഥ്റാസ് അപകടത്തിൽ 'ബാബ'യുടെ പ്രതികരണം
Jul 3, 2024 08:31 PM | By Athira V

ഡൽഹി: ( www.truevisionnews.com  )ഹാഥ്റാസിൽ നൂറ് കണക്കിന് പേരുടെ മരണത്തിനിടയാക്കിയ അപകടം നടന്നത് താൻ പോയതിന് ശേഷമെന്ന് ആൾദൈവം ഭോലെ ബാബ. സാമൂഹിക വിരുദ്ധരാണ് അപകടത്തിന് കാരണമെന്നും ഭോലെ ബാബ പ്രതികരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ഇയാളുടെ പ്രതികരണം. മരണത്തിൽ അപലപിച്ച ബാബ എന്നാൽ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറായില്ല.

മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും പരിക്കേറ്റവ‍ർ ഉടൻ സുഖം പ്രാപിക്കാൻ വേണ്ടി പ്രാ‍ർത്ഥിക്കുന്നുവെന്നും ബാബ പ്രസ്താവനയിൽ പറഞ്ഞു. 22 പേരാണ് ഹാഥ്റസിൽ കൊല്ലപ്പെട്ടത്.

ആൾദൈവം യാത്ര ചെയ്ത കാര്‍ നീങ്ങിയപ്പോഴുണ്ടായ പൊടിപടലം ശേഖരിക്കാൻ ജനങ്ങൾ തിക്കും തിരക്കും കൂട്ടിയതാണ് അപകടത്തിന് പ്രധാന കാരണമെന്നാണ് റിപ്പോർട്ട്.

അലിഗഢില്‍ എല്ലാ ചൊവ്വാഴ്ചയും ആയിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന ഭോലെ ബാബയുടെ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ടെന്നാണ് വിവരം.

ഈ പരിപാടികളിൽ പ്രതേക പ്രാർത്ഥനകളും ഭക്ഷണ വിതരണവും ഉണ്ടാകാറുണ്ട്. കോവിഡ് കാലത്താണ് ഇദ്ദേഹം കൂടുതല്‍ പ്രസിദ്ധനാകുന്നത്. 'സത്സംഗ്' സമാപന ചടങ്ങിന്റെ അവസാനത്തിലാണ് ഇന്ന് അപകടം നടന്നത്.

ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത പരിപാടിയിലേക്ക് കടക്കാനും പുറത്തിറങ്ങാനും ഒരു വഴി മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. സംഭവത്തിന് പിന്നാലെ 'ഭോലെ ബാബ' അഥവാ നാരായണ്‍ സാകര്‍ ഹരി ഒളിവിൽ പോയെന്നാണ് പൊലീസ് നൽകുന്ന വിവരം.

പൊലീസ് ഇദ്ദേഹത്തെ കാണാനായി മെയിൻപുരിയിലെ ആശ്രമത്തിലേക്ക് ചെന്നെങ്കിലും ഇയാൾ അവിടെ ഉണ്ടായിരുന്നില്ല. ഇയാൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കവെയാണ് പ്രതികരണം പുറത്തുവരുന്നത്.

#occurred #after #i #left #godman #bhole #baba #reacts #hathras #accident

Next TV

Related Stories
#shashitharoor |  '400 നേടി,പക്ഷെ മറ്റൊരിടത്താണെന്ന് മാത്രം'; ബ്രിട്ടനെ ചാരി ബിജെപിയെ ട്രോളി തരൂർ

Jul 6, 2024 08:10 AM

#shashitharoor | '400 നേടി,പക്ഷെ മറ്റൊരിടത്താണെന്ന് മാത്രം'; ബ്രിട്ടനെ ചാരി ബിജെപിയെ ട്രോളി തരൂർ

ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 370 സീറ്റില്‍ വിജയിച്ച് എന്‍ഡിഎ സഖ്യം 400 കടക്കുമെന്നായിരുന്നു നേതാക്കളുടെ...

Read More >>
#saved| രണ്ട് നില പിന്നിട്ട ശേഷം ലിഫ്റ്റ് നിയന്ത്രണം വിട്ട് താഴേക്ക് പതിച്ചു; യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Jul 6, 2024 06:59 AM

#saved| രണ്ട് നില പിന്നിട്ട ശേഷം ലിഫ്റ്റ് നിയന്ത്രണം വിട്ട് താഴേക്ക് പതിച്ചു; യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബഹുനില അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ ഇരുപതാം നിലയിൽ നിന്നാണ് യുവതി ലിഫ്റ്റിൽ കയറിയത്....

Read More >>
#liquorbottle | കാലിയായ മദ്യക്കുപ്പികൾ തിരിച്ചെടുക്കാൻ തമിഴ്നാട്; ലക്ഷ്യം 250 കോടി രൂപയുടെ വരുമാനം

Jul 5, 2024 09:04 PM

#liquorbottle | കാലിയായ മദ്യക്കുപ്പികൾ തിരിച്ചെടുക്കാൻ തമിഴ്നാട്; ലക്ഷ്യം 250 കോടി രൂപയുടെ വരുമാനം

പ്രതിദിനം 70 ലക്ഷം മദ്യക്കുപ്പികളാണ് സംസ്ഥാനത്തെ ടാസ്മാക് കേന്ദ്രങ്ങളിലൂടെ സംസ്ഥാന സർക്കാർ വിറ്റഴിക്കുന്നത്....

Read More >>
#BridgeCollapse | താത്ക്കാലിക പാലം തകര്‍ന്ന് രണ്ട് തീര്‍ത്ഥാടകര്‍ ഒഴുക്കില്‍പ്പെട്ടു; 40-ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നതായി സൂചന

Jul 5, 2024 08:39 PM

#BridgeCollapse | താത്ക്കാലിക പാലം തകര്‍ന്ന് രണ്ട് തീര്‍ത്ഥാടകര്‍ ഒഴുക്കില്‍പ്പെട്ടു; 40-ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നതായി സൂചന

കുടുങ്ങി കിടന്നവരില്‍ 16 തീര്‍ത്ഥാടകരെ എസ്ഡിആര്‍എഫ് രക്ഷപ്പെടുത്തിയതായും, രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും സംസ്ഥാന സര്‍ക്കാര്‍...

Read More >>
#tomato| തക്കാളിപ്പെട്ടിക്ക് പൂട്ടിടേണ്ടി വരുമോ; വില റോക്കറ്റ് കുതിപ്പിൽ

Jul 5, 2024 08:24 PM

#tomato| തക്കാളിപ്പെട്ടിക്ക് പൂട്ടിടേണ്ടി വരുമോ; വില റോക്കറ്റ് കുതിപ്പിൽ

ചെന്നൈയിൽ കിലോയ്ക്ക് 117 രൂപയാണ് .ബെംഗളൂരു വിപണിയിൽ തക്കാളിയുടെ വില കിലോയ്ക്ക് 100...

Read More >>
#attack | പട്ടാപ്പകൽ ശിവസേനാ നേതാവിന് വെട്ടേറ്റു; ഓടിയൊളിച്ച ഗൺമാന് സസ്പെൻഷൻ

Jul 5, 2024 07:31 PM

#attack | പട്ടാപ്പകൽ ശിവസേനാ നേതാവിന് വെട്ടേറ്റു; ഓടിയൊളിച്ച ഗൺമാന് സസ്പെൻഷൻ

ഥാപ്പറിനെതിരെയായ ആക്രമണത്തിൽ വിവിധ ഹിന്ദു സംഘടനകൾ പ്രതിഷേധിച്ചു. ആക്രമണത്തിനിടെ ഓടി രക്ഷപ്പെട്ട ഗൺമാനെ സസ്പെൻഡ് ചെയ്തതായി പഞ്ചാബ് പൊലീസ്...

Read More >>
Top Stories










GCC News