#HathrasStampede | ഹാഥ്റസ് ദുരന്തം; ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

#HathrasStampede | ഹാഥ്റസ് ദുരന്തം; ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
Jul 3, 2024 03:33 PM | By VIPIN P V

(truevisionnews.com) ഉത്തർ പ്രദേശിലെ ഹാഥ്റസ് ദുരന്തത്തിൽ ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

ഇപ്പോൾ നടക്കുന്ന അന്വേഷണങ്ങൾക്ക് സമാന്തരമായാണ് ജുഡിഷ്യൽ അന്വേഷണം നടത്തുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. പരുക്കേറ്റവർക്ക് വി​ദ​ഗ്ദ ചികിത്സ ഉറപ്പാക്കുമെന്ന് യോ​ഗി അറിയിച്ചു.

വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും സംഘാടകരെ ചോദ്യം ചെയ്യാനായി വിളിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംഭവ സ്ഥലത്ത് പതിനാറ് ജില്ലകളിലെ വിശ്വാസികൾ ഉണ്ടായിരുന്നു. 121 പേരാണ് ദുരന്തത്തിൽ മരിച്ചത്. സംഘാടകർക്കെതിരെയും കേസെടുത്തിരുന്നു.

എൺപതിനായിരം പേർക്ക് മാത്രം അനുമതി വാങ്ങിയ പരുപാടിയിൽ പങ്കെടുത്തത് രണ്ടരലക്ഷത്തോളം ആളുകളാണ്. ഇതുംകൂടിയായതോടെ ദുരന്തത്തിന്റെ ആഘാതം വർധിച്ചു.

ആൾദൈവം ഭോലെ ബാബയുടെ ‘സത്സംഗ്’ കഴിഞ്ഞ് പോകാൻ തയ്യാറെടുക്കുമ്പോൾത്തന്നെ ജനങ്ങൾ ആകെ ഒത്തുകൂടിയിരുന്നു.

വണ്ടി എടുത്ത ശേഷം ഇവരെല്ലാവരും ഒറ്റയടിക്ക് വണ്ടിയിൽ നിന്ന് ഉയർന്ന പൊടി ശേഖരിക്കാൻ തിക്കും തിരക്കും കൂട്ടി.

ഇതാണ് വലിയ ദുരന്തത്തിന് വഴിവെച്ചത്. പൊലീസ് സമർപ്പിച്ച എഫ്‌ഐആറിൽ എവിടെയും സ്വയം പ്രഖ്യാപിത ആൾദൈവം ‘ഭോലെ ബാബ’യുടെ പേരില്ല.

#Tragedy #Hathers #ChiefMinister #YogiAdityanath #announced #Judicial #inquiry

Next TV

Related Stories
#liquorbottle | കാലിയായ മദ്യക്കുപ്പികൾ തിരിച്ചെടുക്കാൻ തമിഴ്നാട്; ലക്ഷ്യം 250 കോടി രൂപയുടെ വരുമാനം

Jul 5, 2024 09:04 PM

#liquorbottle | കാലിയായ മദ്യക്കുപ്പികൾ തിരിച്ചെടുക്കാൻ തമിഴ്നാട്; ലക്ഷ്യം 250 കോടി രൂപയുടെ വരുമാനം

പ്രതിദിനം 70 ലക്ഷം മദ്യക്കുപ്പികളാണ് സംസ്ഥാനത്തെ ടാസ്മാക് കേന്ദ്രങ്ങളിലൂടെ സംസ്ഥാന സർക്കാർ വിറ്റഴിക്കുന്നത്....

Read More >>
#BridgeCollapse | താത്ക്കാലിക പാലം തകര്‍ന്ന് രണ്ട് തീര്‍ത്ഥാടകര്‍ ഒഴുക്കില്‍പ്പെട്ടു; 40-ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നതായി സൂചന

Jul 5, 2024 08:39 PM

#BridgeCollapse | താത്ക്കാലിക പാലം തകര്‍ന്ന് രണ്ട് തീര്‍ത്ഥാടകര്‍ ഒഴുക്കില്‍പ്പെട്ടു; 40-ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നതായി സൂചന

കുടുങ്ങി കിടന്നവരില്‍ 16 തീര്‍ത്ഥാടകരെ എസ്ഡിആര്‍എഫ് രക്ഷപ്പെടുത്തിയതായും, രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും സംസ്ഥാന സര്‍ക്കാര്‍...

Read More >>
#tomato| തക്കാളിപ്പെട്ടിക്ക് പൂട്ടിടേണ്ടി വരുമോ; വില റോക്കറ്റ് കുതിപ്പിൽ

Jul 5, 2024 08:24 PM

#tomato| തക്കാളിപ്പെട്ടിക്ക് പൂട്ടിടേണ്ടി വരുമോ; വില റോക്കറ്റ് കുതിപ്പിൽ

ചെന്നൈയിൽ കിലോയ്ക്ക് 117 രൂപയാണ് .ബെംഗളൂരു വിപണിയിൽ തക്കാളിയുടെ വില കിലോയ്ക്ക് 100...

Read More >>
#attack | പട്ടാപ്പകൽ ശിവസേനാ നേതാവിന് വെട്ടേറ്റു; ഓടിയൊളിച്ച ഗൺമാന് സസ്പെൻഷൻ

Jul 5, 2024 07:31 PM

#attack | പട്ടാപ്പകൽ ശിവസേനാ നേതാവിന് വെട്ടേറ്റു; ഓടിയൊളിച്ച ഗൺമാന് സസ്പെൻഷൻ

ഥാപ്പറിനെതിരെയായ ആക്രമണത്തിൽ വിവിധ ഹിന്ദു സംഘടനകൾ പ്രതിഷേധിച്ചു. ആക്രമണത്തിനിടെ ഓടി രക്ഷപ്പെട്ട ഗൺമാനെ സസ്പെൻഡ് ചെയ്തതായി പഞ്ചാബ് പൊലീസ്...

Read More >>
#JitanRamManjhi | മഴക്കാലമല്ലേ പാലങ്ങള്‍ പൊളിയും; പാലം തകര്‍ച്ചയുടെ കാരണം വ്യക്തമാക്കി കേന്ദ്രമന്ത്രി ജിതൻ റാം മാഞ്ചി

Jul 5, 2024 03:57 PM

#JitanRamManjhi | മഴക്കാലമല്ലേ പാലങ്ങള്‍ പൊളിയും; പാലം തകര്‍ച്ചയുടെ കാരണം വ്യക്തമാക്കി കേന്ദ്രമന്ത്രി ജിതൻ റാം മാഞ്ചി

നിലവിലുള്ളതും നിർമ്മാണത്തിലിരിക്കുന്നതുമായ എല്ലാ പാലങ്ങളുടെയും സ്ട്രക്ചറൽ ഓഡിറ്റ് നടത്താൻ ബിഹാർ സർക്കാരിനോട് നിർദേശിക്കണമെന്ന്...

Read More >>
#NEETExam | നീറ്റ് പിജി പരീക്ഷ തീയതി പ്രഖ്യാപിച്ചു; പരീക്ഷ നടത്തുക രണ്ട് ഷിഫ്റ്റുകളിലായി

Jul 5, 2024 02:32 PM

#NEETExam | നീറ്റ് പിജി പരീക്ഷ തീയതി പ്രഖ്യാപിച്ചു; പരീക്ഷ നടത്തുക രണ്ട് ഷിഫ്റ്റുകളിലായി

നീറ്റ്, നെറ്റ് പരീക്ഷകളുടെ ചോദ്യപ്പേപ്പര്‍ ചോര്‍ച്ച വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നീറ്റ് പിജി പരീക്ഷ...

Read More >>
Top Stories










GCC News