#kozhikodebeachhospital | കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഒ.പി ടിക്കറ്റ് ഒറ്റകേന്ദ്രത്തിലേക്ക്; മഴനനഞ്ഞ് ടിക്കറ്റെടുത്ത് രോഗികൾ

#kozhikodebeachhospital | കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഒ.പി ടിക്കറ്റ് ഒറ്റകേന്ദ്രത്തിലേക്ക്; മഴനനഞ്ഞ് ടിക്കറ്റെടുത്ത് രോഗികൾ
Jul 1, 2024 12:15 PM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com)  ബീച്ച് ആശുപത്രിയിൽ ഒ.പി. ടിക്കറ്റ് വിതരണം ഒറ്റ കേന്ദ്രത്തിലേക്ക് മാറ്റിയതോടെ പനിച്ചുവിറച്ച് മഴനനഞ്ഞ് ഒ.പി ടിക്കറ്റ് എടുക്കേണ്ട ഗതികേടിലായി രോഗികൾ.

ബീച്ച് ആശുപത്രിക്ക് മുന്നിലെ ഒ.പി ടിക്കറ്റ് കൗണ്ടർ തിങ്കളാഴ്ചമുതലാണ് പുതിയ ബ്ലോക്കിലേക്ക് മാറ്റിയത്. നേരത്തെ ഇ.എൻ.ടി. ഉൾപ്പെടെ ചില വിഭാഗത്തിലുള്ള ഒ.പി ടിക്കറ്റ് മാത്രം നൽകിയിരുന്ന സ്ഥലത്തേക്കാണ് മുഴുവൻ വിഭാഗത്തിലെയും കൗണ്ടറുകൾ മാറ്റിയത്.

ഇവിടുത്തെ സ്ഥലപരിമിതിമൂലം ദുരിതത്തിലായത് രോഗികളാണ്. പെരുംമഴയത്തും ചെളിവെള്ളത്തിൽ ചവിട്ടി കുടചൂടി നിൽക്കുകയാണ് കുട്ടികളും പ്രായമായവരും ഗർഭിണികളും ഉൾപ്പെടെയുള്ള രോഗികൾ.

500-ൽ അധികം രോഗികളാണ് മഴ നനഞ്ഞ് ഒ.പി. ടിക്കറ്റ് എടുക്കാനായി നിൽക്കുന്നത്. കടുത്ത ആരോഗ്യ പ്രശ്നങ്ങളുമായി ആശുപത്രിയിലെത്തുന്ന രോഗികളെ മഴയത്ത് നിർത്തുന്നത് ഒഴിവാക്കാൻ എത്രയും പെട്ടെന്ന് അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് രോഗികളുടെ ആവശ്യം.

ഒ.പി. ടിക്കറ്റ് കൗണ്ടറുകളുടെ എണ്ണം കൂട്ടണമെന്നും മഴനനയാതെ കാത്തുനിൽക്കാനുള്ള സംവിധാനം ഒരുക്കണമെന്നും രോഗികൾ പറയുന്നു.

മുഴുവൻ ചികിത്സാ വിഭാഗങ്ങളുടെയും ഒ.പി. ടിക്കറ്റുകളും ഈ ഹെൽത്ത് പോർട്ടലിലേക്ക് മാറിയതിൻ്റെ പേരിലാണ് ആശുപത്രിക്ക് മുന്നിലെ പഴയ കൗണ്ടർ അടച്ചു പൂട്ടിയതെന്നാണ് ആശുപത്രി അധികൃതരുടെ മറുപടി.

എന്നാൽ, രോഗികൾ മഴനനയാതിരിക്കാൻ എന്ത് നടപടി എന്നതിൽ ആർക്കും മറുപടിയില്ല. ആരോഗ്യവകുപ്പ് നടപ്പാക്കുന്ന പരിഷ്കാരത്തിന് നിർധനരായ തങ്ങളെ എന്തിന് കഷ്ടപ്പെടുത്തുന്നു എന്നാണ് രോഗികൾ ചോദിക്കുന്നത്.

#Kozhikode #Beach #Hospital #OP #ticket #single #center #Patients #who #bought #tickets #rain

Next TV

Related Stories
#beaten |  കണ്ണൂരിൽ സൗന്ദര്യമില്ലെന്ന് ആരോപിച്ച് യുവതിയെ അമ്മിക്കുട്ടികൊണ്ട് മർദ്ദിച്ചു; ഭർത്താവിനെതിരെ കേസ്

Jul 3, 2024 10:17 AM

#beaten | കണ്ണൂരിൽ സൗന്ദര്യമില്ലെന്ന് ആരോപിച്ച് യുവതിയെ അമ്മിക്കുട്ടികൊണ്ട് മർദ്ദിച്ചു; ഭർത്താവിനെതിരെ കേസ്

ഭർത്താവ് പാടിയോട്ടുചാലിലെ അനസ്, ബന്ധുക്കളായ റുഖിയ, മൈമൂന എന്നിവരുടെ പേരിലാണ് ചെറുപുഴ പോലീസ്...

Read More >>
#HeavyRain | വടക്കൻ ജില്ലകളിൽ മഴ കനക്കും: മൂന്നിടത്ത് യെലോ അലർട്ട്; കള്ളക്കടലിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യത

Jul 3, 2024 10:17 AM

#HeavyRain | വടക്കൻ ജില്ലകളിൽ മഴ കനക്കും: മൂന്നിടത്ത് യെലോ അലർട്ട്; കള്ളക്കടലിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യത

കേരള തീരത്തും തമിഴ്‌നാട് തീരത്തും വ്യാഴാഴ്ച രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ...

Read More >>
#adventuretravel | കല്ലാച്ചിയിൽ ബസിന് പിന്നിൽ തൂങ്ങി യുവാവിന്റെ സാഹസിക യാത്ര; അന്വേഷണം ആരംഭിച്ച് വളയം പോലീസ്

Jul 3, 2024 10:00 AM

#adventuretravel | കല്ലാച്ചിയിൽ ബസിന് പിന്നിൽ തൂങ്ങി യുവാവിന്റെ സാഹസിക യാത്ര; അന്വേഷണം ആരംഭിച്ച് വളയം പോലീസ്

ഇന്നലെ രാവിലെയാണ് സംഭവം. പിറകിൽ വന്ന വാഹനത്തിലുള്ളവരാണ് ദൃശ്യം...

Read More >>
#drown | കണ്ണൂർ ഇരിട്ടി പുഴയിൽ കാണാതായ വിദ്യാർത്ഥിനികളെ കണ്ടെത്താനായില്ല; തിരച്ചിൽ തുടരുന്നു

Jul 3, 2024 09:21 AM

#drown | കണ്ണൂർ ഇരിട്ടി പുഴയിൽ കാണാതായ വിദ്യാർത്ഥിനികളെ കണ്ടെത്താനായില്ല; തിരച്ചിൽ തുടരുന്നു

ഇരിട്ടിയിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയിലെ മുങ്ങൽസംഘം ഏറെനേരം ഡിങ്കിയും മറ്റും ഉപയോഗിച്ച് ഇന്നലെ തന്നെ തിരച്ചിൽ...

Read More >>
#bodyfound | കൊലപാതകമെന്ന് സംശയം; ക്വാർട്ടേഴ്സിൽ സ്ത്രീയുടെ മൃതദേഹം അഴുകിയനിലയിൽ, ആൺസുഹൃത്ത് ലോഡ്ജിൽ മരിച്ചനിലയിൽ

Jul 3, 2024 09:06 AM

#bodyfound | കൊലപാതകമെന്ന് സംശയം; ക്വാർട്ടേഴ്സിൽ സ്ത്രീയുടെ മൃതദേഹം അഴുകിയനിലയിൽ, ആൺസുഹൃത്ത് ലോഡ്ജിൽ മരിച്ചനിലയിൽ

സുഹറയെ കൊലപ്പെടുത്തിയശേഷം ഹസൈനാർ ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലിസിന്റെ പ്രാഥമിക...

Read More >>
#kalamurdercase |   കലയുടെ കൊലപാതകം; അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്ന് കലയുടെ മകൻ

Jul 3, 2024 08:52 AM

#kalamurdercase | കലയുടെ കൊലപാതകം; അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്ന് കലയുടെ മകൻ

പൊലീസ് അന്വേഷണത്തിൽ ഒന്നും കിട്ടില്ലെന്നും പൊലീസ് അന്വേഷണം തെറ്റായ വഴിക്കാണെന്നും അച്ഛൻ പറഞ്ഞതായി കലയുടെ മകൻ മാധ്യമങ്ങളോട്...

Read More >>
Top Stories