#ccsajimon | തിരുവല്ലയിലെ വിവാദ സിപിഎം നേതാവിനെ തിരിച്ചെടുത്തത് ഇ പി ജയരാജൻ ഇടപെട്ടെന്ന് ആരോപണം

#ccsajimon | തിരുവല്ലയിലെ വിവാദ സിപിഎം നേതാവിനെ തിരിച്ചെടുത്തത് ഇ പി ജയരാജൻ ഇടപെട്ടെന്ന് ആരോപണം
Jul 2, 2024 12:49 PM | By Susmitha Surendran

തിരുവല്ല: (truevisionnews.com)  തിരുവല്ലയിലെ വിവാദ സിപിഎം നേതാവ് സി.സി. സജിമോനെ പാർട്ടിയിൽ തിരിച്ചെടുത്തത് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ ഇടപെട്ടെന്ന് ആരോപണം.

സജിമോൻ പ്രതിയായ പീഡനക്കേസിലെ അതിജീവിതയുടെ സഹോദരനാണ് ആരോപണവുമായി രംഗത്തുവന്നത്. തിരുവല്ലയിലെ ഒരു പുരോഹിതൻ വഴി ഇ.പി. ഇടപെട്ടാണ് സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്താക്കിയ സജിമോനെ ലോക്കൽ കമ്മിറ്റിയിൽ തിരിച്ചെത്തിച്ചതെന്നും സഹോദരൻ  പറഞ്ഞു.

സജിമോനും ഏരിയ സെക്രട്ടറിയും ചേർന്ന് തിരുവല്ലയിലെ ഒരു പുരോഹിതൻ വഴി മുതിർന്ന സിപിഎം നേതാവ് ഇ.പി. ജയരാജനെ കൊണ്ട് പാർട്ടി നടപടി റദ്ദാക്കിച്ചെന്നാണ് ആരോപണം.

തുടർച്ചയായി ക്രിമിനൽ കേസുകളിലും വിവാദങ്ങളിലും ഉൾപ്പെട്ട് പാർട്ടിക്ക് ആകെ നാണക്കേട് ആയപ്പോഴാണ് സി.സി. സജിമോനെ കേന്ദ്ര കമ്മിറ്റി അംഗങ്ങൾ ചർച്ച ചെയ്തു പുറത്താക്കിയത്.

എന്നാൽ തിരുവല്ലയിലെ ഔദ്യോഗിക വിഭാഗത്തിന്‍റെ പിന്തുണയിൽ കൺട്രോൾ കമ്മീഷൻ വഴി നടപടി റദ്ദാക്കി ടൗൺ നോർത്ത് ലോക്കൽ കമ്മിറ്റിയിൽ തിരിച്ചെടുത്തിലാണ് പാർട്ടി പ്രവർത്തകൻ കൂടിയായ സഹോദരന്‍റെ ആരോപണം.

എന്നാൽ സിപിഎം സംസ്ഥാന സെക്രട്ടറിക്ക് മുൻപാകെ ഒരു പരാതിയും തനിക്ക് ഇല്ലെന്ന് അതിജീവിത തന്നെ പറഞ്ഞതായി ഔദ്യോഗിക വിഭാഗം അവകാശപ്പെടുന്നുണ്ട്.

എന്തായാലും സിപിഎം തിരുവല്ല ഏരിയ സെക്രട്ടറിയുടെ ഔദ്യോഗിക വിഭാഗവും, ജില്ലാ സെക്രട്ടറിയേറ്റ് അംഗം നേതൃത്വം കൊടുക്കുന്ന എതിർച്ചേരിയും തമ്മിലെ പോര് ശക്തമാകുകയാണ്. വിവാദം അവസാനിപ്പിക്കാൻ സംസ്ഥാന നേതൃത്വത്തിന് പോലും കഴിയുന്നില്ല.

#alleged #EPJayarajan #intervened #take #back #controversial #CPM #leader #Thiruvalla

Next TV

Related Stories
#amoebicmeningoencephalitis |  പനിയും അസ്വസ്ഥതയും പന്ത് തട്ടിയതുകൊണ്ടെന്ന് കരുതി; എന്നാൽ തിരിച്ചുകിട്ടിയ സൈക്കിൾ അനാഥമാക്കി മൃദുൽ പോയി

Jul 4, 2024 01:32 PM

#amoebicmeningoencephalitis | പനിയും അസ്വസ്ഥതയും പന്ത് തട്ടിയതുകൊണ്ടെന്ന് കരുതി; എന്നാൽ തിരിച്ചുകിട്ടിയ സൈക്കിൾ അനാഥമാക്കി മൃദുൽ പോയി

ഫറൂഖ് കോളജ് ഹയർ സെക്കൻഡറി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയുടെ മരണത്തിൽ നാട്...

Read More >>
#GeorgeThachambara | സിപിഐ ലോക്കല്‍ സെക്രട്ടറി ജോർജ് തച്ചമ്പാറ ബിജെപിയില്‍ ചേര്‍ന്നു

Jul 4, 2024 01:23 PM

#GeorgeThachambara | സിപിഐ ലോക്കല്‍ സെക്രട്ടറി ജോർജ് തച്ചമ്പാറ ബിജെപിയില്‍ ചേര്‍ന്നു

എൽഡിഎഫിനും യുഡിഎഫിനും വോട്ട് കുറഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പാണ്...

Read More >>
#drowned  | കണ്ണൂർ ഇരിട്ടി പുഴയിൽ കാണാതായ രണ്ടാമത്തെ വിദ്യാർത്ഥിയുടെയും മൃതദേഹം കണ്ടെത്തി

Jul 4, 2024 01:19 PM

#drowned | കണ്ണൂർ ഇരിട്ടി പുഴയിൽ കാണാതായ രണ്ടാമത്തെ വിദ്യാർത്ഥിയുടെയും മൃതദേഹം കണ്ടെത്തി

ഫയര്‍ഫോഴ് രണ്ട് ദിവസങ്ങളിലായി തിരച്ചല്‍ നടത്തുന്നതിനിടയിലാണ് മൃതദേഹങ്ങൾ...

Read More >>
#Feverdeath | ഗർഭിണിയായ യുവതി പനി ബാധിച്ച് മരിച്ചു

Jul 4, 2024 01:19 PM

#Feverdeath | ഗർഭിണിയായ യുവതി പനി ബാധിച്ച് മരിച്ചു

ഇന്നലെ വൈകിട്ടോടുകൂടിയാണ് സൗമ്യ മരിച്ചു. രണ്ടുമാസം ഗർഭിണിയായിരുന്നു...

Read More >>
#arrest |  കോഴിക്കോട് ഒരു കിലോയോളം എംഡിഎംഎയുമായി യുവാവ് പിടിയിൽ; വിപണിയിൽ 50 ലക്ഷത്തിലധികം വില

Jul 4, 2024 12:45 PM

#arrest | കോഴിക്കോട് ഒരു കിലോയോളം എംഡിഎംഎയുമായി യുവാവ് പിടിയിൽ; വിപണിയിൽ 50 ലക്ഷത്തിലധികം വില

വിപണിയിൽ അരക്കോടിയിലധികം രൂപ വില വരുമെന്ന് എക്സൈസ് അധികൃതർ...

Read More >>
#snake | നാദാപുരം താലൂക്ക് ആശുപത്രിയിൽ ഭീതി പരത്തി

Jul 4, 2024 12:37 PM

#snake | നാദാപുരം താലൂക്ക് ആശുപത്രിയിൽ ഭീതി പരത്തി "മൂർഖൻ പാമ്പ് "; ഒടുവിൽ കൂട്ടച്ചിരി

ഇന്നലെ രാവില 10 മണിയോടെ ആശുപത്രിയിൽ ഫോഗിങിനായി എത്തിയ തൊഴിലാളികളാണ് പ്ലാസ്റ്റിക് കവറിൽ പാമ്പിന്നെ...

Read More >>
Top Stories