#goldsmuggling | കരിപ്പൂരില്‍ 62-കാരന്‍ ശരീരത്തില്‍ ഒളിപ്പിച്ച് കടത്തിയത് 67 ലക്ഷം രൂപയുടെ സ്വര്‍ണം; പിടികൂടി പോലീസ്

#goldsmuggling |  കരിപ്പൂരില്‍ 62-കാരന്‍ ശരീരത്തില്‍ ഒളിപ്പിച്ച് കടത്തിയത് 67 ലക്ഷം രൂപയുടെ സ്വര്‍ണം; പിടികൂടി പോലീസ്
Jul 2, 2024 12:43 PM | By Athira V

മലപ്പുറം: ( www.truevisionnews.com  ) കരിപ്പൂര്‍ വിമാനത്താവളം വഴി 67 ലക്ഷം രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച യാത്രക്കാരനെ പോലീസ് പിടികൂടി. തൃശ്ശൂര്‍ വാടാനപ്പള്ളി സ്വദേശി മുഹമ്മദ് റഷീദി(62)നെയാണ് വിമാനത്താവളത്തിന് പുറത്തുവെച്ച് പോലീസ് കസ്റ്റഡിയിലെടുത്തത്.

ഇയാളില്‍നിന്ന് 67 ലക്ഷം രൂപയുടെ സ്വര്‍ണവും പിടിച്ചെടുത്തു. ചൊവ്വാഴ്ച രാവിലെ ഏഴുമണിക്ക് ദുബായില്‍നിന്നുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് റഷീദ് കരിപ്പൂരിലെത്തിയത്.

വിമാനത്താവളത്തിന് പുറത്തുവെച്ച് ഇയാളെ കസ്റ്റഡിയിലെടുത്ത പോലീസ് സംഘം ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചനിലയിലാണ് സ്വര്‍ണം കണ്ടെടുത്തത്. നാല് കാപ്‌സ്യൂളുകളാക്കി 964 ഗ്രാം സ്വര്‍ണമാണ് പ്രതി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചിരുന്നത്.

ഇയാളെ വിശദമായി ചോദ്യംചെയ്തുവരികയാണെന്നും സ്വര്‍ണക്കടത്തിന് പിന്നിലുള്ളവരെ കണ്ടെത്താനായി ശ്രമം തുടരുകയാണെന്നും പോലീസ് പറഞ്ഞു. പിടിച്ചെടുത്ത സ്വര്‍ണം കോടതിയില്‍ സമര്‍പ്പിക്കും. തുടര്‍നടപടികള്‍ക്കായി കസ്റ്റംസിന് റിപ്പോര്‍ട്ട് കൈമാറുമെന്നും പോലീസ് അറിയിച്ചു.

#gold #smuggling #man #arrested #police #karipur #airport

Next TV

Related Stories
#sreekalamurder |  'എടാ സോമാ, എന്തിനിതു ചെയ്തു?', അലറിവിളിച്ച് ബന്ധു; പ്രതികൾക്കെതിരേ ശാപവാക്കുകള്‍ ചൊരിഞ്ഞ് സ്ത്രീകൾ

Jul 4, 2024 01:48 PM

#sreekalamurder | 'എടാ സോമാ, എന്തിനിതു ചെയ്തു?', അലറിവിളിച്ച് ബന്ധു; പ്രതികൾക്കെതിരേ ശാപവാക്കുകള്‍ ചൊരിഞ്ഞ് സ്ത്രീകൾ

ബന്ധുക്കളായ സോമരാജന്‍ ഉള്‍പ്പെടെയുള്ളവരാണ് കൊലപാതകത്തിനു പിന്നിലെന്നറിഞ്ഞ് ദുഃഖവും ദേഷ്യവും നിയന്ത്രിക്കാനാകാതെയാണ് സിന്ധു...

Read More >>
#amoebicmeningoencephalitis |  പനിയും അസ്വസ്ഥതയും പന്ത് തട്ടിയതുകൊണ്ടെന്ന് കരുതി; എന്നാൽ തിരിച്ചുകിട്ടിയ സൈക്കിൾ അനാഥമാക്കി മൃദുൽ പോയി

Jul 4, 2024 01:32 PM

#amoebicmeningoencephalitis | പനിയും അസ്വസ്ഥതയും പന്ത് തട്ടിയതുകൊണ്ടെന്ന് കരുതി; എന്നാൽ തിരിച്ചുകിട്ടിയ സൈക്കിൾ അനാഥമാക്കി മൃദുൽ പോയി

ഫറൂഖ് കോളജ് ഹയർ സെക്കൻഡറി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയുടെ മരണത്തിൽ നാട്...

Read More >>
#GeorgeThachambara | സിപിഐ ലോക്കല്‍ സെക്രട്ടറി ജോർജ് തച്ചമ്പാറ ബിജെപിയില്‍ ചേര്‍ന്നു

Jul 4, 2024 01:23 PM

#GeorgeThachambara | സിപിഐ ലോക്കല്‍ സെക്രട്ടറി ജോർജ് തച്ചമ്പാറ ബിജെപിയില്‍ ചേര്‍ന്നു

എൽഡിഎഫിനും യുഡിഎഫിനും വോട്ട് കുറഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പാണ്...

Read More >>
#drowned  | കണ്ണൂർ ഇരിട്ടി പുഴയിൽ കാണാതായ രണ്ടാമത്തെ വിദ്യാർത്ഥിയുടെയും മൃതദേഹം കണ്ടെത്തി

Jul 4, 2024 01:19 PM

#drowned | കണ്ണൂർ ഇരിട്ടി പുഴയിൽ കാണാതായ രണ്ടാമത്തെ വിദ്യാർത്ഥിയുടെയും മൃതദേഹം കണ്ടെത്തി

ഫയര്‍ഫോഴ് രണ്ട് ദിവസങ്ങളിലായി തിരച്ചല്‍ നടത്തുന്നതിനിടയിലാണ് മൃതദേഹങ്ങൾ...

Read More >>
#Feverdeath | ഗർഭിണിയായ യുവതി പനി ബാധിച്ച് മരിച്ചു

Jul 4, 2024 01:19 PM

#Feverdeath | ഗർഭിണിയായ യുവതി പനി ബാധിച്ച് മരിച്ചു

ഇന്നലെ വൈകിട്ടോടുകൂടിയാണ് സൗമ്യ മരിച്ചു. രണ്ടുമാസം ഗർഭിണിയായിരുന്നു...

Read More >>
#arrest |  കോഴിക്കോട് ഒരു കിലോയോളം എംഡിഎംഎയുമായി യുവാവ് പിടിയിൽ; വിപണിയിൽ 50 ലക്ഷത്തിലധികം വില

Jul 4, 2024 12:45 PM

#arrest | കോഴിക്കോട് ഒരു കിലോയോളം എംഡിഎംഎയുമായി യുവാവ് പിടിയിൽ; വിപണിയിൽ 50 ലക്ഷത്തിലധികം വില

വിപണിയിൽ അരക്കോടിയിലധികം രൂപ വില വരുമെന്ന് എക്സൈസ് അധികൃതർ...

Read More >>
Top Stories