#cigrettes | സിഗരറ്റിലും വ്യാജൻ; പ്രമുഖ ബ്രാൻഡുകളുടെ വ്യാജ പതിപ്പുകളുടെ വൻ ശേഖരം പിടികൂടി

#cigrettes | സിഗരറ്റിലും വ്യാജൻ; പ്രമുഖ ബ്രാൻഡുകളുടെ വ്യാജ പതിപ്പുകളുടെ വൻ ശേഖരം പിടികൂടി
Jul 2, 2024 12:02 PM | By Susmitha Surendran

കൊച്ചി: (truevisionnews.com) കാഞ്ഞൂരിൽ പ്രമുഖ ബ്രാൻഡുകളുടെ വ്യാജ സിഗിറ്റുകളുടെ വൻ ശേഖരം പിടികൂടി.

ഒരു സ്വകാര്യ സംഭരണ ശാലയിൽ ഇത്തരം സിഗിരറ്റുകളുടെ വലിയ ശേഖരമുണ്ടെന്ന് രഹസ്യ വിവരം കിട്ടിയതിനെ തുടർന്നാണ് നെടുമ്പാശ്ശേരിയിലെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പരിശോധിച്ചത്.

അനധികൃതമായി എത്തിച്ച പുകയിലെ ഉത്പന്നങ്ങളുടെ വലിയ ശേഖരം ഇവിടെ കണ്ടെത്തി.

ഇതിന് പുറമെയാണ് വലിയ സിഗിരറ്റ് ബ്രാൻഡുകളുടെ വ്യാജ പതിപ്പുകൾ ഇവിടെ നിന്ന് കണ്ടെടുത്തത്. ഇ-സിഗിരറ്റുകളുടെ ശേഖരവും ഉണ്ടായിരുന്നു.

കഞ്ചാവ് പൊതിയാനുള്ള റാപ്പും പാൻ മസാല ഉത്പന്നങ്ങളും കണ്ടെടുത്തിട്ടുണ്ട്. സംഭരണ കേന്ദ്രം നടത്തിയിരുന്ന യുവാക്കൾ കസ്റ്റംസിന്റെ റെയ്ഡിന് പിന്നാലെ സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു.

ഇവരെ കസ്റ്റംസ് തെരയുകയാണ് ഇപ്പോൾ. മഞ്ജേഷ് അൽത്താഫ് എന്നിവരെയാണ് കണ്ടെത്താനുള്ളത്. ഇരുവരും നെടുമ്പാശേരി സ്വദേശികളാണെന്നാണ് റിപ്പോർട്ടുകൾ.

#fake #cigarettes #too #huge #collection #fake #versions #leading #brands #seized

Next TV

Related Stories
#arrest |  കോഴിക്കോട് ഒരു കിലോയോളം എംഡിഎംഎയുമായി യുവാവ് പിടിയിൽ; വിപണിയിൽ 50 ലക്ഷത്തിലധികം വില

Jul 4, 2024 12:45 PM

#arrest | കോഴിക്കോട് ഒരു കിലോയോളം എംഡിഎംഎയുമായി യുവാവ് പിടിയിൽ; വിപണിയിൽ 50 ലക്ഷത്തിലധികം വില

വിപണിയിൽ അരക്കോടിയിലധികം രൂപ വില വരുമെന്ന് എക്സൈസ് അധികൃതർ...

Read More >>
#snake | നാദാപുരം താലൂക്ക് ആശുപത്രിയിൽ ഭീതി പരത്തി

Jul 4, 2024 12:37 PM

#snake | നാദാപുരം താലൂക്ക് ആശുപത്രിയിൽ ഭീതി പരത്തി "മൂർഖൻ പാമ്പ് "; ഒടുവിൽ കൂട്ടച്ചിരി

ഇന്നലെ രാവില 10 മണിയോടെ ആശുപത്രിയിൽ ഫോഗിങിനായി എത്തിയ തൊഴിലാളികളാണ് പ്ലാസ്റ്റിക് കവറിൽ പാമ്പിന്നെ...

Read More >>
#bodyfound  | പാനൂരിൽ വീട്ടിൽ തനിച്ച് താമസിക്കുകയായിരുന്ന യുവാവ് കിണറ്റിൽ മരിച്ച നിലയിൽ

Jul 4, 2024 12:19 PM

#bodyfound | പാനൂരിൽ വീട്ടിൽ തനിച്ച് താമസിക്കുകയായിരുന്ന യുവാവ് കിണറ്റിൽ മരിച്ച നിലയിൽ

നാട്ടുകാരും പാനൂർ പൊലീസും ചേർന്നാണ് മൃതദ്ദേഹം...

Read More >>
#Waste | മാലിന്യം തള്ളാൻ എത്തിയവർക്ക് കിട്ടിയത് എട്ടിന്റെ പണി: വാഹനം കേടായതോടെ നാട്ടുകാർ പിടികൂടി

Jul 4, 2024 12:05 PM

#Waste | മാലിന്യം തള്ളാൻ എത്തിയവർക്ക് കിട്ടിയത് എട്ടിന്റെ പണി: വാഹനം കേടായതോടെ നാട്ടുകാർ പിടികൂടി

ഈ പ്രദേശത്ത് പല ഭാഗങ്ങളിലായി ഇത്തരത്തിലുള്ള മാലിന്യങ്ങൾ നിരവധി കിടക്കുന്നുണ്ടെന്നും ഇവർ സ്ഥിരമായി മാലിന്യം തള്ളുന്നവരാണെന്നും നാട്ടുകാർ...

Read More >>
#PinarayiVijayan | 'എസ്എഫ്ഐയെ അധിക്ഷേപിക്കാൻ ബോധപൂർവ്വം ശ്രമം; ഇടിമുറിയിലൂടെ വളർന്നുവന്ന പ്രസ്ഥാനമല്ല എസ്എഫ്ഐ' - മുഖ്യമന്ത്രി

Jul 4, 2024 11:56 AM

#PinarayiVijayan | 'എസ്എഫ്ഐയെ അധിക്ഷേപിക്കാൻ ബോധപൂർവ്വം ശ്രമം; ഇടിമുറിയിലൂടെ വളർന്നുവന്ന പ്രസ്ഥാനമല്ല എസ്എഫ്ഐ' - മുഖ്യമന്ത്രി

തന്റെ വാഹനത്തിലേക്ക് ചാടി എത്തിയവരെ രക്ഷപ്പെടുത്തുകയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദേഹത്ത് വാഹനം തട്ടാതിരിക്കാൻ ആണ്...

Read More >>
Top Stories