ഒരു സന്തോഷവാര്‍ത്ത… വാട്ട്‌സ്ആപ്പ് ഉപയോക്താക്കള്‍ ഏറ്റവും കൂടുതല്‍ ആവിശ്യപ്പെട്ട ഫീച്ചര്‍ വരുന്നു.

ഒരു സന്തോഷവാര്‍ത്ത… വാട്ട്‌സ്ആപ്പ് ഉപയോക്താക്കള്‍ ഏറ്റവും കൂടുതല്‍ ആവിശ്യപ്പെട്ട ഫീച്ചര്‍ വരുന്നു.
Sep 24, 2021 11:02 AM | By Truevision Admin

ഒരു സന്തോഷവാര്‍ത്ത… വാട്ട്‌സ്ആപ്പ് ഉപയോക്താക്കള്‍ ഏറ്റവും കൂടുതല്‍ ആവിശ്യപ്പെട്ട ഫീച്ചര്‍ വരുന്നു. വാട്ട്‌സ്ആപ്പ് ഇതുവരെയും മെസേജ് റിയാക്ഷന്‍ ഫീച്ചര്‍ നല്‍കിയിരുന്നില്ല. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഇപ്പോള്‍, വാട്‌സ്ആപ്പ് അത് നല്‍കാന്‍ ഒരുങ്ങുകയാണ്.

ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍ തുടങ്ങിയ ജനപ്രിയ ആപ്ലിക്കേഷനുകള്‍ ഇതിനകം തന്നെ ഉപയോക്താക്കള്‍ക്ക് മെസേജ് റിയാക്ഷന്‍ ഫീച്ചര്‍ നല്‍കുന്നു. ഇമോജി ഐക്കണുകളുള്ള മെസേജുകളോട് റിയാക്ട് ചെയ്യാന്‍ ഈ ഫീച്ചര്‍ അനുവദിക്കും, ഇത് ഫേസ്ബുക്കിലെ പോസ്റ്റുകളോട് സമാനമാണ്.

ഇന്‍സ്റ്റാഗ്രാമില്‍, ഇമോജികള്‍ അയയ്ക്കാന്‍ ദീര്‍ഘനേരം അമര്‍ത്തുകയും പോപ്പ് അപ്പ് ചെയ്യുന്ന ഒന്നില്‍ നിന്നും ഏതെങ്കിലുമൊന്ന് തെരഞ്ഞെടുക്കുകയുമാണ് മാര്‍ഗം. തിരഞ്ഞെടുത്തുകഴിഞ്ഞാല്‍, നിങ്ങള്‍ ആരുടെ സന്ദേശത്തോട് പ്രതികരിച്ചുവോ ആ വ്യക്തിക്ക് അതേ പ്രതികരണത്തിനുള്ള അറിയിപ്പ് ലഭിക്കും.

വാട്ട്‌സ്ആപ്പ് ഈ ഫീച്ചര്‍ സമാനമായ രീതിയില്‍ അവതരിപ്പിക്കാനുള്ള സാധ്യതയുണ്ട്. ഇമോജികളുടെ തിരഞ്ഞെടുപ്പ് ഫേസ്ബുക്കില്‍ നിന്നും ഇന്‍സ്റ്റാഗ്രാമില്‍ നിന്നും വ്യത്യസ്തമാകുമോ അതോ സമാനമാണോ എന്ന് നിലവില്‍ വ്യക്തമല്ല. വാട്ട്‌സ്ആപ്പിന്റെ കാലഹരണപ്പെട്ട പതിപ്പ് ഉപയോഗിക്കുന്നവര്‍ക്ക് മെസേജ് റിയാക്ഷന്‍ ഫീച്ചര്‍ ഉപയോഗിക്കാന്‍ കഴിയില്ല.

പഴയ പതിപ്പാണ് ഉപയോഗിക്കുന്നതെന്ന് മുന്നറിയിപ്പ് നല്‍കുന്ന ഒരു സന്ദേശം ഇത് പ്രദര്‍ശിപ്പിക്കും. ഈ സാഹചര്യത്തില്‍, ഉപയോക്താവിന് പ്രതികരണം കാണാന്‍ കഴിയില്ല, അത് ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യാന്‍ ആവശ്യപ്പെടും. ഈ ഫീച്ചര്‍ ആദ്യം വാട്ട്‌സ്ആപ്പിന്റെ ആന്‍ഡ്രോയിഡ് പതിപ്പിലും തുടര്‍ന്ന് ഐഒഎസ് ഉപയോക്താക്കള്‍ക്കും ലഭ്യമാകും. ഈ സവിശേഷത നിലവില്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ഭാവി അപ്‌ഡേറ്റില്‍ ലഭ്യമാക്കുമെന്നും ഉദ്ധരിച്ച ഉറവിടം റിപ്പോര്‍ട്ട് ചെയ്തു.

The good news is that WhatsApp is coming with one of the most sought after features by its users.

Next TV

Related Stories
വാട്സാപ്പില്‍ സമ്പൂർണ എൻഡ് റ്റു എൻഡ് എൻക്രിപ്ഷൻ; ബാക്ക് അപ്പ് ചാറ്റുകള്‍ക്കും സുരക്ഷ

Oct 15, 2021 02:01 PM

വാട്സാപ്പില്‍ സമ്പൂർണ എൻഡ് റ്റു എൻഡ് എൻക്രിപ്ഷൻ; ബാക്ക് അപ്പ് ചാറ്റുകള്‍ക്കും സുരക്ഷ

ക്ലൗഡ് സ്റ്റോറേജിലേക്ക് പ്രവേശനം ലഭിച്ചാൽ ചാറ്റുകൾ ആർക്കും കവർന്നെടുക്കാനാവുന്ന സ്ഥിതി ആയിരുന്നു. വാട്സാപ്പിൽ ബാക്ക് അപ്പ് ചെയ്യുന്ന...

Read More >>
ന്യൂ നോര്‍മലിനെ വരവേറ്റ് കേരള ഐ ടി

Oct 13, 2021 09:24 PM

ന്യൂ നോര്‍മലിനെ വരവേറ്റ് കേരള ഐ ടി

ന്യൂ നോര്‍മലിനെ വരവേറ്റ് കേരള ഐ...

Read More >>
ലോഗ് ഔട്ട്; ഫെയ്സ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം  പിന്നാലെ ജി മെയിലും പണിമുടക്കി

Oct 13, 2021 06:22 AM

ലോഗ് ഔട്ട്; ഫെയ്സ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം പിന്നാലെ ജി മെയിലും പണിമുടക്കി

രാജ്യത്ത് വിവിധയിടങ്ങളിൽ ജിമെയിൽ തകരാറിലായതായി...

Read More >>
ഫേസ്ബുക്കിനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി മുൻ ജീവനക്കാരി

Oct 7, 2021 11:46 PM

ഫേസ്ബുക്കിനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി മുൻ ജീവനക്കാരി

ഫേസ്ബുക്കിനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി മുൻ...

Read More >>
ഐജിടിവിയേയും ന്യൂസ് ഫീഡ് വീഡിയോകളേയും ഒന്നിപ്പിക്കുന്നു ; ഇനി 'ഇൻസ്റ്റാഗ്രാം വീഡിയോ'

Oct 6, 2021 04:52 PM

ഐജിടിവിയേയും ന്യൂസ് ഫീഡ് വീഡിയോകളേയും ഒന്നിപ്പിക്കുന്നു ; ഇനി 'ഇൻസ്റ്റാഗ്രാം വീഡിയോ'

ഐജിടിവിയേയും ന്യൂസ് ഫീഡ് വീഡിയോകളേയും ഇൻസ്റ്റാഗ്രാം ഒന്നിപ്പിക്കുന്നു. 'ഇൻസ്റ്റാഗ്രാം വീഡിയോ' എന്ന പേരിൽ ഒന്നിപ്പിക്കാനാണ് പദ്ധതി....

Read More >>
സമൂഹമാധ്യമങ്ങളുടെ പണിമുടക്ക് ; സക്കർബർഗിന് നഷ്ടമായത് 7 ബില്യൻ ഡോളർ

Oct 5, 2021 11:21 AM

സമൂഹമാധ്യമങ്ങളുടെ പണിമുടക്ക് ; സക്കർബർഗിന് നഷ്ടമായത് 7 ബില്യൻ ഡോളർ

സമൂഹമാധ്യമങ്ങളായ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്സപ്പ് എന്നിവ പണിമുടക്കിയതോടെ ഉടമയായ മാർക്ക് സക്കർബർഗിന് നഷ്ടമായത് 7 ബില്യൻ...

Read More >>
Top Stories