#ArifMuhammadKhan | വിസി നിര്‍ണയ സമിതി: ആര്‍ക്കും എന്നെ വിലക്കാനാകില്ല; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

#ArifMuhammadKhan | വിസി നിര്‍ണയ സമിതി: ആര്‍ക്കും എന്നെ വിലക്കാനാകില്ല; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
Jun 29, 2024 01:29 PM | By VIPIN P V

തിരുവനന്തപുരം : (truevisionnews.com) വി സി നിർണ്ണയത്തിന് സ്വന്തം നിലയിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചതോടെ ഗവർണരും സർക്കാരും തമ്മിലെ പോര് മുറുകുന്നു.

സർവ്വകലാശാല പ്രതിനിധികളില്ലാതെയാണ് ഗവർണർ സെർച്ച് കമ്മറ്റി രൂപീകരിച്ചത്.

ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും സർവകലാശാല പ്രതിനിധികളെ നൽകിയില്ലെന്നും അതിനാൽ മറ്റ് നടപടികളുമായി താൻ മുന്നോട്ട് പോകുകയായിരുന്നുവെന്നും ജോലി ചെയ്യുന്നതിൽ നിന്ന് തടയാനാകില്ലെന്നും ഗവർണർ വ്യക്തമായി.

ആറ് തവണ കേരളാ സർവകലാശാലയോട് പ്രതിനിധികളെ ആവശ്യപ്പെട്ട് കത്ത് അയച്ചിരുന്നു. പ്രതിനിധികളെ നൽകരുതെന്നാണ് സർവകലാശാലയ്ക്ക് സർക്കാർ നൽകിയ നിർദ്ദേശം.

മാധ്യമങ്ങൾ തന്നെ ഇത് റിപോർട്ട് ചെയ്തതതുമാണ്. സിൻഡിക്കറ്റുകൾക്ക് കോടതിയിൽ പോകാനുള്ള അവകാശം ഉണ്ട്.

ചാൻസിലർക്ക് സേർച്ച് കമ്മിറ്റിയുമായി മുന്നോട്ട് പോകാനും അവകാശം ഉണ്ട്. എബിവിപി ആയതിനാൽ മാത്രം ചിലരെ ഗവർണർ നോമിനേറ്റ് ചെയ്യുന്നുവെന്ന ഉന്നതവിദ്യാഭാസ മന്ത്രിയുടെ പ്രതികരണത്തോട് ഗവർണർ പ്രതികരിക്കാൻ തയ്യാറായില്ല.

മന്ത്രി തന്നെയാണ് കേരളാ സർവകലാശാല സിൻഡിക്കേറ്റ് യോഗം അലങ്കോലപ്പെടുത്തിയതെന്ന് ഗവർണർ ആരോപിച്ചു.

അതേ സമയം, സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട് പോകുകയാണ്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു.

കേരള, എം ജി, ഫിഷറീസ്, അഗ്രികൾച്ചർ, കെ ടി യു, മലയാളം സർവ്വകലാശാലകളിലേക്കാണ് നിയമന നീക്കം. ഗവർണർ രൂപീകരിച്ച കമ്മിറ്റികളിൽ യുജിസികളുടേയും ചാൻസ്ലരുടെയും നോമിനികളാണുളളത്.

നോമിനികളെ നല്കാത്തതിനാൽ സർവ്വകലാശാല പ്രതിനിധികൾ ഇല്ല. സ്വന്തം നിലയ്ക്ക് വിസി നിയമനത്തിനാണ് ഗവർണറുടെ നീക്കം.

രാജ്ഭവൻ വിഞാപനം ഇറക്കിയതോടെ ഇനി സർക്കാർ നീക്കമെന്തായിരിക്കുമെന്നാണ് ചർച്ചയാകുന്നത്.

#VC #selectioncommittee #Governor #ArifMuhammadKhan

Next TV

Related Stories
#Accident |കെഎസ്ആര്‍ടിസി ബസും ആംബുലൻസും കൂട്ടിയിടിച്ച് അപകടം;  നിരവധി പേര്‍ക്ക് പരിക്ക്

Jul 1, 2024 04:56 PM

#Accident |കെഎസ്ആര്‍ടിസി ബസും ആംബുലൻസും കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

ദേശീയപാതയിൽ ഹരിപ്പാട് കെവി ജെട്ടി വിലഞ്ഞാൽ ക്ഷേത്രത്തിനു സമീപമാണ് അപകടം...

Read More >>
#collectorvrvinod |  ഇവ രണ്ടും ഇനി കോഴിക്കോട് വിമാനത്താവള പരിസരത്ത് കാണരുത്! കളക്ടർ നിരോധിച്ചത് പറക്കും ബലൂണുകളും ലേസർ ബീം ലൈറ്റും

Jul 1, 2024 04:44 PM

#collectorvrvinod | ഇവ രണ്ടും ഇനി കോഴിക്കോട് വിമാനത്താവള പരിസരത്ത് കാണരുത്! കളക്ടർ നിരോധിച്ചത് പറക്കും ബലൂണുകളും ലേസർ ബീം ലൈറ്റും

പാരാ ഗ്ലൈഡറുകൾ, ഹൈ റൈസർ ക്രാക്കറുകൾ, പ്രകാശം പരത്തുന്ന വസ്തുക്കൾ എന്നിവയുടെ ഉപയോഗം, പട്ടം പറത്തൽ എന്നിവയ്ക്കും...

Read More >>
#clash |  കൊയിലാണ്ടി ഗുരുദേവ കോളേജിൽ സംഘര്‍ഷം; എസ്എഫ്ഐക്കാര്‍ പ്രിൻസിപ്പലിനെ മര്‍ദ്ദിച്ചെന്ന് പരാതി, ചികിത്സ തേടി

Jul 1, 2024 04:32 PM

#clash | കൊയിലാണ്ടി ഗുരുദേവ കോളേജിൽ സംഘര്‍ഷം; എസ്എഫ്ഐക്കാര്‍ പ്രിൻസിപ്പലിനെ മര്‍ദ്ദിച്ചെന്ന് പരാതി, ചികിത്സ തേടി

ഒരു വിഭാഗം എസ്എഫ്ഐക്കാർ എത്തി കൈ പിടിച്ചു തിരിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തെന്ന് പ്രിന്‍സിപ്പല്‍ സുനിൽ കുമാർ...

Read More >>
#bharatiyanyayasanhita | പുലർച്ചെ കൃത്യം 12.20, ഭാരതീയ ന്യായസംഹിത പ്രകാരമുള്ള കേരളത്തിലെ ആദ്യ എഫ്ഐആർ മലപ്പുറത്ത്; കേസ് രജിസ്റ്റർ ചെയ്തു

Jul 1, 2024 03:48 PM

#bharatiyanyayasanhita | പുലർച്ചെ കൃത്യം 12.20, ഭാരതീയ ന്യായസംഹിത പ്രകാരമുള്ള കേരളത്തിലെ ആദ്യ എഫ്ഐആർ മലപ്പുറത്ത്; കേസ് രജിസ്റ്റർ ചെയ്തു

അപകടരമായി വാഹനം ഓടിച്ചതിന് കൊണ്ടോട്ടി സ്വദേശി മുഹമ്മദ് ഷാഫി (24)ക്ക് എതിരെയാണ്...

Read More >>
#attack | ബീഫ് കറിക്ക് അളവ് കുറഞ്ഞു; ആറുമാസത്തിന് ശേഷം ഹോട്ടൽ ഉടമയ്ക്ക് മർദ്ദനം

Jul 1, 2024 03:33 PM

#attack | ബീഫ് കറിക്ക് അളവ് കുറഞ്ഞു; ആറുമാസത്തിന് ശേഷം ഹോട്ടൽ ഉടമയ്ക്ക് മർദ്ദനം

ഇടുക്കി ഉടുമ്പൻചോല ടൗണിൽ പ്രവർത്തിക്കുന്ന മരിയ ഹോട്ടൽ ഉടമ വാവച്ചൻ മാണിക്കാണ്...

Read More >>
Top Stories