#robbery | കണ്ണൂരിൽ വീണ്ടും ഭണ്ഡാരം കവർച്ച; കള്ളന്മാരെക്കൊണ്ട് പൊറുതിമുട്ടി പയ്യന്നൂർ

#robbery | കണ്ണൂരിൽ വീണ്ടും ഭണ്ഡാരം കവർച്ച; കള്ളന്മാരെക്കൊണ്ട് പൊറുതിമുട്ടി പയ്യന്നൂർ
Jun 29, 2024 12:44 PM | By Athira V

പ​യ്യ​ന്നൂ​ർ: ( www.truevisionnews.com  ) ക​ള്ള​ന്മാ​രെ​ക്കൊ​ണ്ട് പൊ​റു​തി​മു​ട്ടി പ​യ്യ​ന്നൂ​രും പ​രി​സ​ര​ങ്ങ​ളും. വീ​ടു​ക​ളും ക്ഷേ​ത്ര ഭ​ണ്ഡാ​ര​ങ്ങ​ളും ക​ട​ക​ളും കു​ത്തി​ത്തുറ​ന്ന് ക​വ​ർ​ച്ച പ​തി​വാ​വു​ന്നു. ഇ​ട​വേ​ള​ക്കു​ശേ​ഷം മ​ഴ​ക്കാ​ല​മാ​യ​തോ​ടെ​യാ​ണ് ക​ള്ള​ന്മാ​ർ സ​ജീ​വ​മാ​യ​ത്.

രാ​മ​ന്ത​ളി​യി​ൽ ക​വ​ർ​ച്ച തു​ട​ർ​ക്ക​ഥ​യാ​യി. ഏ​താ​നും ദി​വ​സം മു​മ്പു​വ​രെ വീ​ടു​ക​ളി​ൽ, പ്ര​ത്യേ​കി​ച്ച് പൂ​ട്ടി​യി​ട്ട വീ​ടു​ക​ളി​ലാ​ണ് ക​വ​ർ​ച്ച അ​ര​ങ്ങേ​റി​യ​തെ​ങ്കി​ൽ ഇ​പ്പോ​ൾ ക്ഷേ​ത്ര ഭ​ണ്ഡാ​ര​ങ്ങ​ൾ​ക്കാ​ണ് ര​ക്ഷ​യി​ല്ലാ​താ​യ​ത്.

ഏ​റ്റ​വു​മൊ​ടു​വി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​മ​ന്ത​ളി താ​വൂ​രി​യാ​ട്ട് ക്ഷേ​ത്ര ഭ​ണ്ഡാ​ര​മാ​ണ് ക​വ​ർ​ച്ച​ക്കി​ര​യാ​യ​ത്. ഇ​തി​ന് തൊ​ട്ടു​മു​മ്പ് രാ​മ​ന്ത​ളി മു​ച്ചി​ലോ​ട്ട് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റെ ന​ട​യി​ലെ ഭ​ണ്ഡാ​ര​വും ശ​ങ്ക​ര​നാ​രാ​യ​ണ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മു​ള്ള തി​രു​വ​മ്പാ​ടി ക്ഷേ​ത്ര​ഭ​ണ്ഡാ​ര​വു​മാ​ണ് കു​ത്തി​പ്പൊ​ളി​ച്ച് ക​വ​ർ​ന്ന​ത്.

താ​വൂ​രി​യാ​ട്ട് ക്ഷേ​ത്ര ഭ​ണ്ഡാ​ര​ത്തി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്ത് പ​ണ​മെ​ടു​ത്ത ശേ​ഷം പൂ​ട്ട് അ​തു​പോ​ലെ ഭ​ണ്ഡാ​ര​ത്തി​ൽ വെ​ച്ച നി​ല​യി​ലാ​ണ്.

വെ​ള്ളി​യാ​ഴ്ച​യാ​ണ് ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. രാ​മ​ന്ത​ളി​യി​ലെ മൂ​ന്ന് ക്ഷേ​ത്ര ഭ​ണ്ഡാ​ര​ങ്ങ​ൾ ഒ​രു​ദി​വ​സ​മാ​ണ് തു​റ​ന്ന​തെ​ന്ന അ​നു​മാ​ന​ത്തി​ലാ​ണ് പൊ​ലീ​സ്. അ​ടു​ത്തി​ടെ രാ​മ​ന്ത​ളി​യി​ൽ പൂ​ട്ടി​യി​ട്ട വീ​ടു​ക​ൾ ഉ​ൾ​പ്പെ​ടെ എ​ട്ട് സ്ഥ​ല​ങ്ങ​ളി​ൽ ക​വ​ർ​ച്ച ന​ട​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

ക​രി​വെ​ള്ളൂ​ർ പെ​ര​ളം റോ​ഡി​ൽ വെ​രീ​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര ഭ​ണ്ഡാ​ര​വും ക​വ​ർ​ച്ച​ക്കി​ര​യാ​യ​ത് ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ്. ക്ഷേ​ത്ര മു​റ്റ​ത്തെ ഭ​ണ്ഡാ​ര​മാ​ണ് കു​ത്തി​പ്പൊ​ളി​ച്ച് പ​ണം ക​വ​ർ​ന്ന​ത്. കാ​ല​വ​ർ​ഷം ആ​രം​ഭി​ച്ച​തോ​ടെ പ​യ്യ​ന്നൂ​രും പ​രി​സ​ര​ങ്ങ​ളി​ലും മോ​ഷ്ടാ​ക്ക​ളു​ടെ ശ​ല്യം വ​ർ​ധി​ച്ച​ത് നാ​ടി​ന്‍റെ ഉ​റ​ക്കം കെ​ടു​ത്തു​ക​യാ​ണ്.

പെ​രു​മ്പ​യി​ൽ വീ​ട്ടു​കാ​ർ മു​ക​ളി​ല​ത്തെ നി​ല​യി​ൽ ഉ​റ​ങ്ങി​ക്കി​ട​ക്ക​വേ താ​ഴ​ത്തെ നി​ല​യി​ൽ വീ​ടി​ന്‍റെ മു​ൻ​വാ​തി​ൽ കു​ത്തി​പ്പൊ​ളി​ച്ച് അ​ക​ത്ത് ഷെ​ൽ​ഫി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 40 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും 4000 രൂ​പ​യും ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ ഇ​തു​വ​രെ​യും മോ​ഷ്ടാ​വി​നെ പി​ടി​കൂ​ടാ​നാ​യി​ല്ല.

ക​ഴി​ഞ്ഞ മേ​യ് 21ന് ​രാ​ത്രി​യാ​ണ് പെ​രു​മ്പ ആ​മ്പി​ലേ​രി​ക്കു സ​മീ​പം വി.​പി. ആ​മു, സി.​എ​ച്ച്. സു​ഹ​റ ദ​മ്പ​തി​ക​ളു​ടെ വീ​ട്ടി​ൽ ക​വ​ർ​ച്ച ന​ട​ന്ന​ത്. ര​ണ്ടാ​ഴ്ച മു​മ്പ് മാ​ത​മം​ഗ​ലം പാ​ണ​പ്പു​ഴ റോ​ഡി​ൽ പൂ​ട്ടി​യി​ട്ട വീ​ട് കു​ത്തി​ത്തു​റ​ന്ന് 23 പ​വ​നും ഡ​യ​മ​ണ്ടും ക​വ​ർ​ന്നു.

പു​ല​ർ​ച്ച നാ​ലി​നാ​ണ് ഇ​വി​ടെ ക​വ​ർ​ച്ച ന​ട​ന്ന​ത്. ഈ ​കേ​സി​ലും പ്ര​തി​യെ നി​യ​മ​ത്തി​ന്‍റെ മു​മ്പി​ലെ​ത്തി​ക്കാ​നാ​യി​ല്ല. നി​രീ​ക്ഷ​ണ കാ​മ​റ​ക​ളി​ൽ പ്ര​തി​ക​ളു​ടെ രൂ​പം പ​തി​ഞ്ഞു​വെ​ങ്കി​ലും ഇ​തു പ​രി​ശോ​ധി​ച്ചു​ള്ള ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണ​വും ഫ​ല​പ്ര​ദ​മാ​യി​ല്ല.

പെ​രു​മ്പ ക​വ​ർ​ച്ച കേ​സ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​യ്യ​ന്നൂ​ർ ഡി​വൈ.​എ​സ്.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക ക്രൈം ​സ്ക്വാ​ഡ് അ​ന്ത​ർ സം​സ്ഥാ​ന മോ​ഷ്ടാ​വ് മം​ഗ​ളൂ​രു ഉ​പ്പി​ന​ങ്ങാ​ടി സ്വ​ദേ​ശി അ​ഷ​റ​ഫ​ലി​യെ പി​ടി​കൂ​ടി ചോ​ദ്യം ചെ​യ്തു​വെ​ങ്കി​ലും പെ​രു​മ്പ​യി​ലെ കേ​സി​ൽ ഇ​യാ​ളു​ടെ ബ​ന്ധ​ത്തി​ന് തെ​ളി​വി​ല്ല.

എ​ന്നാ​ൽ, മ​ഞ്ചേ​ശ്വ​രം, കു​മ്പ​ള തു​ട​ങ്ങി​യ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ നി​ര​വ​ധി ക​വ​ർ​ച്ച കേ​സു​ക​ളി​ലെ പ്ര​തി​യാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് കു​മ്പ​ള പൊ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.

#robbery #again #payyannur #struggling #with #thieves

Next TV

Related Stories
#Accident |കെഎസ്ആര്‍ടിസി ബസും ആംബുലൻസും കൂട്ടിയിടിച്ച് അപകടം;  നിരവധി പേര്‍ക്ക് പരിക്ക്

Jul 1, 2024 04:56 PM

#Accident |കെഎസ്ആര്‍ടിസി ബസും ആംബുലൻസും കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

ദേശീയപാതയിൽ ഹരിപ്പാട് കെവി ജെട്ടി വിലഞ്ഞാൽ ക്ഷേത്രത്തിനു സമീപമാണ് അപകടം...

Read More >>
#collectorvrvinod |  ഇവ രണ്ടും ഇനി കോഴിക്കോട് വിമാനത്താവള പരിസരത്ത് കാണരുത്! കളക്ടർ നിരോധിച്ചത് പറക്കും ബലൂണുകളും ലേസർ ബീം ലൈറ്റും

Jul 1, 2024 04:44 PM

#collectorvrvinod | ഇവ രണ്ടും ഇനി കോഴിക്കോട് വിമാനത്താവള പരിസരത്ത് കാണരുത്! കളക്ടർ നിരോധിച്ചത് പറക്കും ബലൂണുകളും ലേസർ ബീം ലൈറ്റും

പാരാ ഗ്ലൈഡറുകൾ, ഹൈ റൈസർ ക്രാക്കറുകൾ, പ്രകാശം പരത്തുന്ന വസ്തുക്കൾ എന്നിവയുടെ ഉപയോഗം, പട്ടം പറത്തൽ എന്നിവയ്ക്കും...

Read More >>
#clash |  കൊയിലാണ്ടി ഗുരുദേവ കോളേജിൽ സംഘര്‍ഷം; എസ്എഫ്ഐക്കാര്‍ പ്രിൻസിപ്പലിനെ മര്‍ദ്ദിച്ചെന്ന് പരാതി, ചികിത്സ തേടി

Jul 1, 2024 04:32 PM

#clash | കൊയിലാണ്ടി ഗുരുദേവ കോളേജിൽ സംഘര്‍ഷം; എസ്എഫ്ഐക്കാര്‍ പ്രിൻസിപ്പലിനെ മര്‍ദ്ദിച്ചെന്ന് പരാതി, ചികിത്സ തേടി

ഒരു വിഭാഗം എസ്എഫ്ഐക്കാർ എത്തി കൈ പിടിച്ചു തിരിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തെന്ന് പ്രിന്‍സിപ്പല്‍ സുനിൽ കുമാർ...

Read More >>
#bharatiyanyayasanhita | പുലർച്ചെ കൃത്യം 12.20, ഭാരതീയ ന്യായസംഹിത പ്രകാരമുള്ള കേരളത്തിലെ ആദ്യ എഫ്ഐആർ മലപ്പുറത്ത്; കേസ് രജിസ്റ്റർ ചെയ്തു

Jul 1, 2024 03:48 PM

#bharatiyanyayasanhita | പുലർച്ചെ കൃത്യം 12.20, ഭാരതീയ ന്യായസംഹിത പ്രകാരമുള്ള കേരളത്തിലെ ആദ്യ എഫ്ഐആർ മലപ്പുറത്ത്; കേസ് രജിസ്റ്റർ ചെയ്തു

അപകടരമായി വാഹനം ഓടിച്ചതിന് കൊണ്ടോട്ടി സ്വദേശി മുഹമ്മദ് ഷാഫി (24)ക്ക് എതിരെയാണ്...

Read More >>
#attack | ബീഫ് കറിക്ക് അളവ് കുറഞ്ഞു; ആറുമാസത്തിന് ശേഷം ഹോട്ടൽ ഉടമയ്ക്ക് മർദ്ദനം

Jul 1, 2024 03:33 PM

#attack | ബീഫ് കറിക്ക് അളവ് കുറഞ്ഞു; ആറുമാസത്തിന് ശേഷം ഹോട്ടൽ ഉടമയ്ക്ക് മർദ്ദനം

ഇടുക്കി ഉടുമ്പൻചോല ടൗണിൽ പ്രവർത്തിക്കുന്ന മരിയ ഹോട്ടൽ ഉടമ വാവച്ചൻ മാണിക്കാണ്...

Read More >>
Top Stories