#ManuThomas |സിപിഎമ്മിനോട് ഇടഞ്ഞ മനുവിന് ഭീഷണിയുണ്ടെന്ന് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട്; പൊലീസ് സംരക്ഷണമൊരുക്കും

#ManuThomas |സിപിഎമ്മിനോട് ഇടഞ്ഞ മനുവിന് ഭീഷണിയുണ്ടെന്ന് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട്; പൊലീസ് സംരക്ഷണമൊരുക്കും
Jun 29, 2024 10:26 AM | By Susmitha Surendran

കണ്ണൂർ: (truevisionnews.com)  സിപിഎമ്മിൽനിന്ന് പുറത്തുപോയ മുൻ ജില്ലാ കമ്മിറ്റി അംഗം മനു തോമസിന് പൊലീസ് സംരക്ഷണം നൽകും.

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ ആരോപണം ഉന്നയിച്ച മനു തോമസിനു ഭീഷണിയുണ്ടെന്ന സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിനെത്തുടർന്നാണ് നടപടി.

മനുവിന്റെ വീടും വ്യാപാര സ്ഥാപനങ്ങളും നിരീക്ഷണത്തിലാണ്. നിലവിൽ കാവൽ ഏർപ്പെടുത്തിയിട്ടില്ലെങ്കിലും ആവശ്യമുണ്ടെങ്കിൽ സുരക്ഷയൊരുക്കും.

ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ മനുവിന് സമൂഹമാധ്യമങ്ങളിലൂടെ ഭീഷണി സന്ദേശങ്ങളെത്തുന്നുണ്ട്. പാർട്ടിയെ പലവട്ടം പ്രതിസന്ധിയിലാക്കിയ ആളാണ് ജയരാജനെന്ന് മനു ഫെയ്സ്ബുക്കിൽ ആരോപിച്ചിരുന്നു.

ക്വാറി മുതലാളിക്കുവേണ്ടി മലയോരത്ത് പാർട്ടി ഏരിയാസെക്രട്ടറിമാരെവരെ സൃഷ്ടിക്കാൻ കഴിയുന്ന താങ്കളുടെ പാടവവും വിദേശത്തും സ്വദേശത്തും മകനെയും ക്വട്ടേഷൻകാരെയും ഉപയോഗിച്ച് കെട്ടിപ്പൊക്കിയ കോപ്പി കച്ചവടങ്ങളും എല്ലാം നമുക്ക് പറയാമെന്നായിരുന്നു മനുവിന്റെ കുറിപ്പ്.

പി.ജയരാജന്റെ മകൻ വക്കീൽ നോട്ടിസയച്ചു

മനു തോമസ് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ മാനഹാനിയുണ്ടാക്കിയെന്ന് കാട്ടി പി.ജയരാജന്റെ മകൻ ജെയ്ൻ പി.രാജ് മനുവിന് വക്കീൽ നോട്ടിസയച്ചു.

വാർത്ത നൽകിയ ചാനലിനും നോട്ടിസയച്ചിട്ടുണ്ട്. വാർത്ത പിൻവലിച്ചു മാപ്പു പറഞ്ഞില്ലെങ്കിൽ 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് നോട്ടിസിൽ ആവശ്യപ്പെടുന്നത്.

സ്വർണം പൊട്ടിക്കൽ സംഘവുമായോ റെഡ് ആർമിയെന്ന ഫെയ്സ്ബുക്ക് പേജുമായോ ബന്ധമില്ലെന്നും ജെയിൻ നോട്ടിസിൽ വ്യക്തമാക്കിയിട്ടുണ്ട്.

സ്വർണം പൊട്ടിക്കൽ സംഘവുമായി ജെയിനിന് ബന്ധമുണ്ടെന്നായിരുന്നു മനുവിന്റെ ആരോപണം.

#Police #provide #protection #ManuThomas.

Next TV

Related Stories
#HemalathaIPS | നിശബ്ദരായിക്കുക ഇവിടെ കുഞ്ഞുങ്ങള്‍ ഉറങ്ങുന്നുണ്ട്...  കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ഹേമലത ഐപിഎസിന്‍റെ വൈകാരികമായ കുറിപ്പ്

Jul 1, 2024 02:37 PM

#HemalathaIPS | നിശബ്ദരായിക്കുക ഇവിടെ കുഞ്ഞുങ്ങള്‍ ഉറങ്ങുന്നുണ്ട്... കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ഹേമലത ഐപിഎസിന്‍റെ വൈകാരികമായ കുറിപ്പ്

സ്കൂളുകള്‍ തുറന്ന പാശ്ചാത്തലത്തില്‍ പെരുമണ്ണിലെ ഈ കുരുന്നുകളുടെ സ്മൃതികുടീരം സന്ദര്‍ശിച്ച കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ഹേമലത...

Read More >>
#Dialysisunit | ‘സംസ്ഥാനത്ത് സഞ്ചരിക്കുന്ന ഡയാലിസിസ് യൂണിറ്റുകള്‍ ആരംഭിക്കും’ - വീണാ ജോര്‍ജ്

Jul 1, 2024 02:16 PM

#Dialysisunit | ‘സംസ്ഥാനത്ത് സഞ്ചരിക്കുന്ന ഡയാലിസിസ് യൂണിറ്റുകള്‍ ആരംഭിക്കും’ - വീണാ ജോര്‍ജ്

വാഹനങ്ങളില്‍ സജ്ജമാക്കുന്ന ഡയാലിസിസ് മെഷീനിലൂടെ രോഗികള്‍ക്ക് എത്തപ്പെടാന്‍ സാധിക്കുന്ന കേന്ദ്രങ്ങളില്‍ വച്ച് ഡയാലിസിസ് നല്‍കുക എന്നതാണ്...

Read More >>
#Wildlifeattack |  വന്യജീവി ആക്രമണം; വടകരയിൽ  ഇരുപത്തഞ്ചോളം കോഴികളെ കൊന്നു

Jul 1, 2024 02:10 PM

#Wildlifeattack | വന്യജീവി ആക്രമണം; വടകരയിൽ ഇരുപത്തഞ്ചോളം കോഴികളെ കൊന്നു

ജനകിയ ആസൂത്രണ പദ്ധതിയിലൂടെയും സ്വയം വിരിയിച്ചെടുത്തതുമായ മുപ്പത്തഞ്ചോളം കോഴികൾ...

Read More >>
#rapecase | ‘പ്രതിയെ പാർട്ടി ഓഫിസിൽ രണ്ടുമാസം ഒളിപ്പിച്ചു, കേസിൽ നിന്നും പിന്നോട്ട് പോകില്ല',  സി.പി.എം നേതാവിനെതിരെ ഇരയുടെ സഹോദരൻ

Jul 1, 2024 01:49 PM

#rapecase | ‘പ്രതിയെ പാർട്ടി ഓഫിസിൽ രണ്ടുമാസം ഒളിപ്പിച്ചു, കേസിൽ നിന്നും പിന്നോട്ട് പോകില്ല', സി.പി.എം നേതാവിനെതിരെ ഇരയുടെ സഹോദരൻ

സജിമോൻ വിഷയത്തിൽ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നതാണ് യുവതിയുടെ സഹോദരന്റെ പ്രതികരണം....

Read More >>
#complaint | പോസ്റ്റര്‍ പതിച്ചത് റെയിന്‍കോട്ടും ഹെല്‍മെറ്റും ധരിച്ചെത്തി; പരാതി നല്‍കി പാലക്കാട് ഡിസിസി

Jul 1, 2024 01:40 PM

#complaint | പോസ്റ്റര്‍ പതിച്ചത് റെയിന്‍കോട്ടും ഹെല്‍മെറ്റും ധരിച്ചെത്തി; പരാതി നല്‍കി പാലക്കാട് ഡിസിസി

ഞായറാഴ്ച്ച രാവിലെ ഡിസിസി ഓഫീസ് തുറക്കാന്‍ എത്തിയ ജീവനക്കാരാണ് ജില്ലാ നേതൃത്വത്തിനെതിരെ വിമര്‍ശങ്ങള്‍ ഉന്നയിച്ചു കൊണ്ടുള്ള പോസ്റ്റര്‍ ആദ്യം...

Read More >>
#highcourt | സ്കൂൾ തെരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയം വേണോയെന്ന് അധികൃതർക്ക് തീരുമാനിക്കാം -ഹൈക്കോടതി

Jul 1, 2024 01:25 PM

#highcourt | സ്കൂൾ തെരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയം വേണോയെന്ന് അധികൃതർക്ക് തീരുമാനിക്കാം -ഹൈക്കോടതി

സ്കൂളിന് എന്തെങ്കിലും സഹായം ആവശ്യമെങ്കിൽ വിദ്യാഭ്യാസ വകുപ്പ്...

Read More >>
Top Stories










Entertainment News