#toiletwaste |കക്കൂസ് മാലിന്യം പുഴയിലേക്ക് ഒഴുക്കി; മൂന്നാറിൽ ഹോട്ടലും റിസോർട്ടും പൂട്ടിച്ചു, ഒരു ലക്ഷം രൂപ പിഴ ചുമത്തി

#toiletwaste |കക്കൂസ് മാലിന്യം പുഴയിലേക്ക് ഒഴുക്കി; മൂന്നാറിൽ ഹോട്ടലും റിസോർട്ടും പൂട്ടിച്ചു, ഒരു ലക്ഷം രൂപ പിഴ ചുമത്തി
Jun 29, 2024 09:24 AM | By Susmitha Surendran

ഇടുക്കി : (truevisionnews.com)  മൂന്നാറിൽ കക്കൂസ് മാലിന്യം പുഴയിലേക്ക് ഒഴുക്കിയ ഹോട്ടലും റിസോർട്ടും പൂട്ടിച്ചു. മൂന്നാർ ടൗണിൽ പ്രവർത്തിക്കുന്ന അൽ ബുഹാരി ഹോട്ടൽ, തങ്കം ഇൻ റിസോർട്ട് എന്നിവയാണ് ആരോഗ്യ വകുപ്പ് അടപ്പിച്ചത്.

നല്ലതണ്ണിയാറിലേക്കാണ് കക്കൂസ് മാലിന്യം ഒഴുക്കിയത്. സ്ഥാപനങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം പിഴയും ചുമത്തി.

പ്രദേശവാസികള്‍ നൽകിയ പരാതിയെ തുടർന്നാണ് നടപടിയുണ്ടായത്. പ്രദേശത്ത് ദുർഗന്ധം വമിച്ചതോടെയാണ് നാട്ടുകാർ ആരോഗ്യ വകുപ്പിനെയും പഞ്ചായത്തിനെയും സമീപിച്ചത്.

റോഡരികിൽ സ്ഥിതി ചെയ്യുന്ന ഈ കെട്ടിടങ്ങളുടെ പിൻഭാഗത്തുള്ള നല്ലതണ്ണിയാറിലേക്കാണ് മാലിന്യം ഒഴുക്കിയത്. പരിശോധനയിൽ പരാതി ശരിയാണെന്ന് കണ്ടെത്തി.

നല്ലതണ്ണിയാർ ഒഴുകിയെത്തുന്നത് മുതിരപ്പുഴയാറിലേക്കാണ്. മുതിരപ്പുഴയാറിലെ വെള്ളം കുടിവെള്ളമായി ഉപയോഗിക്കുന്നുണ്ട്. അനിശ്ചിത കാലത്തേക്കാണ് ഹോട്ടലും റിസോർട്ടും അടപ്പിച്ചത്.

ഇനി കൃത്യമായി മാലിന്യം സംസ്കരിക്കാനുള്ള നടപടി സ്വീകരിച്ച ശേഷം മലിനീകരണ നിയന്ത്രണ ബോർഡിന്‍റെയും ആരോഗ്യ വകുപ്പിന്‍റെയും അനുമതി ലഭിച്ചാൽ മാത്രമേ ഹോട്ടലും റിസോർട്ടും തുറക്കാൻ കഴിയൂ എന്ന് പഞ്ചായത്ത് അറിയിച്ചു.

#Munnar #hotel #resort #closed #after #dumping #toilet #waste #river

Next TV

Related Stories
#rapecase | ‘പ്രതിയെ പാർട്ടി ഓഫിസിൽ രണ്ടുമാസം ഒളിപ്പിച്ചു, കേസിൽ നിന്നും പിന്നോട്ട് പോകില്ല',  സി.പി.എം നേതാവിനെതിരെ ഇരയുടെ സഹോദരൻ

Jul 1, 2024 01:49 PM

#rapecase | ‘പ്രതിയെ പാർട്ടി ഓഫിസിൽ രണ്ടുമാസം ഒളിപ്പിച്ചു, കേസിൽ നിന്നും പിന്നോട്ട് പോകില്ല', സി.പി.എം നേതാവിനെതിരെ ഇരയുടെ സഹോദരൻ

സജിമോൻ വിഷയത്തിൽ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നതാണ് യുവതിയുടെ സഹോദരന്റെ പ്രതികരണം....

Read More >>
#complaint | പോസ്റ്റര്‍ പതിച്ചത് റെയിന്‍കോട്ടും ഹെല്‍മെറ്റും ധരിച്ചെത്തി; പരാതി നല്‍കി പാലക്കാട് ഡിസിസി

Jul 1, 2024 01:40 PM

#complaint | പോസ്റ്റര്‍ പതിച്ചത് റെയിന്‍കോട്ടും ഹെല്‍മെറ്റും ധരിച്ചെത്തി; പരാതി നല്‍കി പാലക്കാട് ഡിസിസി

ഞായറാഴ്ച്ച രാവിലെ ഡിസിസി ഓഫീസ് തുറക്കാന്‍ എത്തിയ ജീവനക്കാരാണ് ജില്ലാ നേതൃത്വത്തിനെതിരെ വിമര്‍ശങ്ങള്‍ ഉന്നയിച്ചു കൊണ്ടുള്ള പോസ്റ്റര്‍ ആദ്യം...

Read More >>
#highcourt | സ്കൂൾ തെരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയം വേണോയെന്ന് അധികൃതർക്ക് തീരുമാനിക്കാം -ഹൈക്കോടതി

Jul 1, 2024 01:25 PM

#highcourt | സ്കൂൾ തെരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയം വേണോയെന്ന് അധികൃതർക്ക് തീരുമാനിക്കാം -ഹൈക്കോടതി

സ്കൂളിന് എന്തെങ്കിലും സഹായം ആവശ്യമെങ്കിൽ വിദ്യാഭ്യാസ വകുപ്പ്...

Read More >>
#Violence | കുട്ടികളുടെ പുസ്‌തകങ്ങൾ തീയിട്ട് നശിപ്പിച്ചു; സ്കൂളിൽ സാമൂഹ്യ വിരുദ്ധരുടെ അതിക്രമം

Jul 1, 2024 12:45 PM

#Violence | കുട്ടികളുടെ പുസ്‌തകങ്ങൾ തീയിട്ട് നശിപ്പിച്ചു; സ്കൂളിൽ സാമൂഹ്യ വിരുദ്ധരുടെ അതിക്രമം

ഇന്ന് രാവിലെ അധ്യാപകർ എത്തിയപ്പോഴാണ് ക്ലാസ് മുറിയിൽ പുസ്തകങ്ങൾ തീയിട്ട് നശിപ്പിച്ചതായി...

Read More >>
 #CPIM | മേയറുടെ പെരുമാറ്റം അഹങ്കാരം നിറഞ്ഞത്; മേയര്‍ക്കെതിരെ സിപിഐഎം ജില്ലാകമ്മറ്റിയില്‍ വിമര്‍ശനം

Jul 1, 2024 12:39 PM

#CPIM | മേയറുടെ പെരുമാറ്റം അഹങ്കാരം നിറഞ്ഞത്; മേയര്‍ക്കെതിരെ സിപിഐഎം ജില്ലാകമ്മറ്റിയില്‍ വിമര്‍ശനം

രണ്ടുപേരും പക്വത കാണിച്ചില്ലെന്നും മുതിർന്ന നേതാക്കൾ കുറ്റപ്പെടുത്തി....

Read More >>
#kozhikodebeachhospital | കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഒ.പി ടിക്കറ്റ് ഒറ്റകേന്ദ്രത്തിലേക്ക്; മഴനനഞ്ഞ് ടിക്കറ്റെടുത്ത് രോഗികൾ

Jul 1, 2024 12:15 PM

#kozhikodebeachhospital | കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഒ.പി ടിക്കറ്റ് ഒറ്റകേന്ദ്രത്തിലേക്ക്; മഴനനഞ്ഞ് ടിക്കറ്റെടുത്ത് രോഗികൾ

ബീച്ച് ആശുപത്രിക്ക് മുന്നിലെ ഒ.പി ടിക്കറ്റ് കൗണ്ടർ തിങ്കളാഴ്ചമുതലാണ് പുതിയ ബ്ലോക്കിലേക്ക്...

Read More >>
Top Stories










Entertainment News