#CPIM | മേയറുടെ പെരുമാറ്റം അഹങ്കാരം നിറഞ്ഞത്; മേയര്‍ക്കെതിരെ സിപിഐഎം ജില്ലാകമ്മറ്റിയില്‍ വിമര്‍ശനം

 #CPIM | മേയറുടെ പെരുമാറ്റം അഹങ്കാരം നിറഞ്ഞത്; മേയര്‍ക്കെതിരെ സിപിഐഎം ജില്ലാകമ്മറ്റിയില്‍ വിമര്‍ശനം
Jul 1, 2024 12:39 PM | By Susmitha Surendran

(truevisionnews.com)  മേയർ ആര്യാ രാജേന്ദ്രനെതിരെ സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ വിമർശനം. മേയർ കെഎസ്ആർടിസി ഡ്രൈവർ തർക്കം പൊതുജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കി.

മേയറുടെ പെരുമാറ്റം അഹങ്കാരം നിറഞ്ഞത്. കെ.എസ്.ആർ.ടി.സി മെമ്മറി കാർഡ് കിട്ടാതിരുന്നത് നന്നായെന്നും യോഗത്തിൽ വിമർശനം ഉയർന്നു.

പൊതു ജനങ്ങൾക്കിടയിൽ പെരുമാറ്റം അവമതിപ്പ് ഉണ്ടാക്കി.മെമ്മറി കാർഡ് കിട്ടിയിരുന്നെങ്കിൽ സച്ചിൻ ദേവിന്‍റെ പ്രകോപനം ജനങ്ങൾ കാണുമായിരുന്നു.

രണ്ടുപേരും പക്വത കാണിച്ചില്ലെന്നും മുതിർന്ന നേതാക്കൾ കുറ്റപ്പെടുത്തി. മേയറുംയറും കുടുംബവും നടുറോട്ടിൽ കാണിച്ചത് ഗുണ്ടായിസം.ബസിൽ നിന്ന് മെമ്മറി കാർഡ് കിട്ടിയിരുന്നുവെങ്കിൽ പാർട്ടി കുടുങ്ങുമായിരുന്നുവെന്നും വിമര്‍ശനം ഉയര്‍ന്നു.

മന്ത്രി റിയാസ് കടകംപള്ളി തർക്കത്തിലും ജില്ല കമ്മറ്റിയില്‍ കടുത്ത വിമര്‍ശനമുണ്ടായി.വികസന പ്രവർത്തനങ്ങളിൽ ഉത്തരവാദിത്തപ്പെട്ടവർ വിമർശന ഉന്നയിച്ചാൽ അദ്ദേഹത്തെ കോൺട്രാക്ടറുടെ ബിനാമിയാക്കുന്നത് ശരിയാണോയെന്ന് ചിലര്‍ ചോദിച്ചു.

മന്ത്രി ജില്ലയിലെ പാർട്ടിയുടെ നേതാവിനെയും ജനപ്രതിനിയും കരിനീഴിൽ നിർത്തി. മാധ്യമങ്ങളിൽ വിവാദത്തിന് വഴിമരുന്നിട്ടെന്നും വിമർശനം ഉയര്‍ന്നു.

മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും അതിരൂക്ഷ വിമർശനം ഉണ്ടായി.മുഖ്യമന്ത്രിയുടെ ഓഫീസിൽ പാർട്ടി പ്രവർത്തകർക്ക് പ്രവേശനമില്ല. സാധാരണ മനുഷ്യർക്കും മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രവേശനമില്ല.

മുൻപ് പാർട്ടി നേതാക്കൾക്ക് മുഖ്യമന്ത്രിയെ കാണാമായിരുന്നു.ഇപ്പോൾ അതിനും സാധിക്കില്ല.മൂന്നുമണിക്ക് ശേഷം ജനങ്ങൾക്ക് കാണാനുള്ള അനുവാദവും ഇപ്പോൾ ഇല്ല.മുഖ്യമന്ത്രി പാർട്ടി പ്രവർത്തകരുടെ മുന്നിൽ ഇരുമ്പുമറ തീർക്കുന്നത് എന്തിനെന്നും അംഗങ്ങള്‍ ചോദിച്ചു.

#Criticism #against #Mayor #AryaRajendran #CPIM #Thiruvananthapuram #district #committee

Next TV

Related Stories
#kalamurdercase |  'സെപ്റ്റിക് ടാങ്കിൽ കല്ല് പോലും പൊടിയുന്ന കെമിക്കലുണ്ടായിരുന്നു': മാന്നാറിൽ മൃതദേഹാവശിഷ്ടം കുഴിച്ചെടുത്ത സോമൻ

Jul 3, 2024 11:11 AM

#kalamurdercase | 'സെപ്റ്റിക് ടാങ്കിൽ കല്ല് പോലും പൊടിയുന്ന കെമിക്കലുണ്ടായിരുന്നു': മാന്നാറിൽ മൃതദേഹാവശിഷ്ടം കുഴിച്ചെടുത്ത സോമൻ

അസ്ഥികഷ്ണങ്ങളും വസ്ത്രവും മുടിയിലിടുന്ന ക്ലിപ്പും സെപ്റ്റിക് ടാങ്കിൽ നിന്നു...

Read More >>
#KSurendran | ക്യാമ്പസുകളിൽ എസ്എഫ്ഐ ഗുണ്ടായിസം: മുഖ്യമന്ത്രിയും സിപിഎമ്മും ക്രിമിനലുകളെ സംരക്ഷിക്കുന്നു - കെ.സുരേന്ദ്രന്‍

Jul 3, 2024 10:58 AM

#KSurendran | ക്യാമ്പസുകളിൽ എസ്എഫ്ഐ ഗുണ്ടായിസം: മുഖ്യമന്ത്രിയും സിപിഎമ്മും ക്രിമിനലുകളെ സംരക്ഷിക്കുന്നു - കെ.സുരേന്ദ്രന്‍

എന്നാൽ പ്രിൻസിപ്പലിനെതിരായ പരാതിയിൽ എസ് എഫ് ഐ നേതാവ് അഭിനവിന്‍റെ മൊഴി ഇന്ന് പോലീസ്...

Read More >>
#GoldRate | സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല; ഒരു പവന്റെ ഇന്നത്തെ വില അറിയാം

Jul 3, 2024 10:53 AM

#GoldRate | സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല; ഒരു പവന്റെ ഇന്നത്തെ വില അറിയാം

ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5515 രൂപയാണ്. വെള്ളിയുടെ വില ഇന്നലെ ഉയർന്നിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപയാണ് കൂടിയത്. വിപണി വില...

Read More >>
#theft | വീട്ടിലെ അലമാരയിൽ നിന്ന് 30 പവനിലധികം സ്വർണവും പണവും കാണാതായി: അന്വേഷണം നീണ്ടത് അടുത്ത ബന്ധുവിലേക്ക് തന്നെ

Jul 3, 2024 10:47 AM

#theft | വീട്ടിലെ അലമാരയിൽ നിന്ന് 30 പവനിലധികം സ്വർണവും പണവും കാണാതായി: അന്വേഷണം നീണ്ടത് അടുത്ത ബന്ധുവിലേക്ക് തന്നെ

തൊട്ടടുത്തുള്ള അലമാരയില്‍ സൂക്ഷിച്ചിരുന്ന രണ്ടരപവന്റെ കൊലുസും ഒന്നരപവന്റെ വളയും നഷ്ടപ്പെട്ടില്ല. പിന്‍വശത്തെ വാതില്‍ തുറന്നായിരുന്നു...

Read More >>
#beaten |  കണ്ണൂരിൽ സൗന്ദര്യമില്ലെന്ന് ആരോപിച്ച് യുവതിയെ അമ്മിക്കുട്ടികൊണ്ട് മർദ്ദിച്ചു; ഭർത്താവിനെതിരെ കേസ്

Jul 3, 2024 10:17 AM

#beaten | കണ്ണൂരിൽ സൗന്ദര്യമില്ലെന്ന് ആരോപിച്ച് യുവതിയെ അമ്മിക്കുട്ടികൊണ്ട് മർദ്ദിച്ചു; ഭർത്താവിനെതിരെ കേസ്

ഭർത്താവ് പാടിയോട്ടുചാലിലെ അനസ്, ബന്ധുക്കളായ റുഖിയ, മൈമൂന എന്നിവരുടെ പേരിലാണ് ചെറുപുഴ പോലീസ്...

Read More >>
#HeavyRain | വടക്കൻ ജില്ലകളിൽ മഴ കനക്കും: മൂന്നിടത്ത് യെലോ അലർട്ട്; കള്ളക്കടലിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യത

Jul 3, 2024 10:17 AM

#HeavyRain | വടക്കൻ ജില്ലകളിൽ മഴ കനക്കും: മൂന്നിടത്ത് യെലോ അലർട്ട്; കള്ളക്കടലിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യത

കേരള തീരത്തും തമിഴ്‌നാട് തീരത്തും വ്യാഴാഴ്ച രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ...

Read More >>
Top Stories