#Case | യുവാവിനെ മർദ്ദിച്ച് മൂത്രം കുടിപ്പിക്കാൻ ശ്രമിച്ച സംഭവം; രണ്ട് പേർക്കെതിരെ കേസ്

#Case | യുവാവിനെ മർദ്ദിച്ച് മൂത്രം കുടിപ്പിക്കാൻ ശ്രമിച്ച സംഭവം; രണ്ട് പേർക്കെതിരെ കേസ്
Jun 28, 2024 03:35 PM | By VIPIN P V

അമരാവതി: (truevisionnews.com) ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് യുവാവിനെ മർദിച്ച് മൂത്രം കുടിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേർക്കെതിരെ കേസ്.

ഭ​ഗവാൻ റാം എന്നയാൾക്കാണ് ദുരനുഭവമുണ്ടായത്. ആന്ധ്രാപ്രദേശിലെ വിജയനഗരത്തിൽ താമസിച്ചിരുന്ന രാജസ്ഥാൻ സ്വദേശിയും ബിസിനസുകാരനുമാണ് ഭഗവാൻ റാം. ജൂൺ 14നായിരുന്നു കേസിനാസ്പദമായ സംഭവം.

സംഭവദിവസം റാമിന്റെ രാജസ്ഥാൻ സ്വദേശികളായ സുഹൃത്തുക്കൾ വിശാഖപട്ടണത്ത് എത്തിയിരുന്നു. മൂവരും കാറിൽ യാത്ര ചെയ്യുകയും മദ്യപിക്കുകയും ചെയ്തു.

പിന്നാലെ റാം തങ്ങളുടെ ഭാര്യമാർക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചുവെന്ന് ചൂണ്ടിക്കാട്ടി യുവാവിനെ മർദിക്കുകയായിരുന്നു. കുപ്പിയിൽ നിന്ന് മൂത്രം കുടിക്കാൻ നിർബന്ധിക്കുകയും മർദ്ദിക്കുന്ന ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു.

ആരോടെങ്കിലും പരാതി പറഞ്ഞാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയതായുമാണ് റിപ്പോർട്ട്.

മർദനത്തിന് പിന്നാലെ റാമിനെ പ്രതികൾ ആളൊഴിഞ്ഞ പ്രദേശത്ത് തള്ളി രക്ഷപ്പെടുകയായിരുന്നു.

വീട്ടിൽ തിരിച്ചെത്തിയ റാം ആദ്യം പരാതി നൽകാൻ വിസമ്മതിച്ചെങ്കിലും ദിവസങ്ങൾക്ക് ശേഷം പ്രതികൾ മർദനത്തിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതോടെ പരാതിയുമായി പൊലീസിനെ സമീപിക്കുകയുമായിരുന്നു.

പ്രതികൾ ഒളിവിലാണെന്നും ഇവരെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ പുര​ഗോമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

#incident #young #man #beaten #tried #make #drink #urine #Case #two #persons

Next TV

Related Stories
#brutallybeaten | ബൈക്ക് മോഷ്ടിച്ചെന്നാരോപണം; യുവാവിന് തലകീഴായി കെട്ടിയിട്ട് മർദ്ദിച്ച് അഞ്ചംഗ സംഘം

Jul 2, 2024 08:21 PM

#brutallybeaten | ബൈക്ക് മോഷ്ടിച്ചെന്നാരോപണം; യുവാവിന് തലകീഴായി കെട്ടിയിട്ട് മർദ്ദിച്ച് അഞ്ചംഗ സംഘം

പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചതായി അഡീഷണൽ പൊലീസ് സൂപ്രണ്ട് നഗേന്ദ്ര പടേരിയ...

Read More >>
#hathrasstampede | ഹത്രസിൽ മതചടങ്ങിനിടെ അപകടം: തിക്കിലും തിരക്കിലും സ്ത്രീകളും മൂന്ന് കുട്ടികളുമടക്കം 27 പേർ മരിച്ചു

Jul 2, 2024 06:39 PM

#hathrasstampede | ഹത്രസിൽ മതചടങ്ങിനിടെ അപകടം: തിക്കിലും തിരക്കിലും സ്ത്രീകളും മൂന്ന് കുട്ടികളുമടക്കം 27 പേർ മരിച്ചു

പരിക്കേറ്റവരിൽ ചിലരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ലെന്നും ഇറ്റായിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ഉമേഷ് കുമാർ...

Read More >>
#bandress | ഹിജാബിന് പിന്നാലെ ടീഷർട്ടും ജേഴ്സിയും കീറിയ ഡിസൈനുള്ള ജീൻസും നിരോധിച്ചു; ഡ്രസ് കോഡുമായി മുംബൈയിലെ കോളേജ്

Jul 2, 2024 03:58 PM

#bandress | ഹിജാബിന് പിന്നാലെ ടീഷർട്ടും ജേഴ്സിയും കീറിയ ഡിസൈനുള്ള ജീൻസും നിരോധിച്ചു; ഡ്രസ് കോഡുമായി മുംബൈയിലെ കോളേജ്

നികാബ്, ഹിജാബ്, ബുർഖ, സ്റ്റോൾ, തൊപ്പി, ബാഡ്ജ് തുടങ്ങിയവ കോളജിൽ സജജീകരിച്ചിരിക്കുന്ന മുറിയിൽ പോയി മാറ്റിയ ശേഷമേ ക്ലാസ്സിൽ പ്രവേശിക്കാവൂ എന്നും...

Read More >>
#murdercase | ഭാര്യാവീട്ടുകാർക്ക് മുന്നിൽ ആളാവാൻ മൊബൈൽ വേണം, 13 കാരനെ കൊന്ന് ഫോൺ തട്ടിയെടുത്ത യുവാവിന് ജീവപര്യന്തം

Jul 2, 2024 02:25 PM

#murdercase | ഭാര്യാവീട്ടുകാർക്ക് മുന്നിൽ ആളാവാൻ മൊബൈൽ വേണം, 13 കാരനെ കൊന്ന് ഫോൺ തട്ടിയെടുത്ത യുവാവിന് ജീവപര്യന്തം

ഈ ഫോണിൽ പങ്കജ് ബാഗേൽ തന്റെ സിം കാർഡ് ഇട്ട് ഉപയോഗിച്ചതാണ് കേസ് അന്വേഷണത്തിൽ...

Read More >>
#KeralaAssembly | സത്യത്തെ നീക്കാൻ കഴിയില്ലെന്ന് രാഹുൽ ഗാന്ധി; സഭയിൽ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്ത്

Jul 2, 2024 12:34 PM

#KeralaAssembly | സത്യത്തെ നീക്കാൻ കഴിയില്ലെന്ന് രാഹുൽ ഗാന്ധി; സഭയിൽ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്ത്

ജയറാം രമേശ് എന്നേക്കാൾ പ്ര​ഗൽഭനാണെന്നും, താൻ മോശമാണെന്നും അധ്യക്ഷന് തോന്നുന്നത് വർണാശ്രമ വ്യവസ്ഥ ഉള്ളിലുള്ളതുകൊണ്ടാണെന്ന് ഖർ​ഗെ...

Read More >>
Top Stories

Entertainment News