#kalamurdercase | കലയുടേതും അനിലിന്റേതും പ്രണയവിവാഹം, വിദേശത്ത് പോയതോടെ ബന്ധം വഷളായി; ഒളിച്ചോടിയെന്ന് പ്രചരിപ്പിച്ചു

#kalamurdercase | കലയുടേതും അനിലിന്റേതും പ്രണയവിവാഹം, വിദേശത്ത് പോയതോടെ ബന്ധം വഷളായി; ഒളിച്ചോടിയെന്ന് പ്രചരിപ്പിച്ചു
Jul 2, 2024 07:17 PM | By Athira V

ആലപ്പുഴ: ( www.truevisionnews.com  ) മാന്നാറിൽ നിന്ന് കാണാതായ കല കൊല്ലപ്പെട്ടതെന്ന അനുമാനത്തിൽ പൊലീസ് മുന്നോട്ട് പോകുമ്പോൾ ഭർത്താവായിരുന്ന അനിൽ സംശയത്തിന്റെ നിഴലിലാണ്. നിലവിൽ ഇസ്രയേലിൽ ജോലി ചെയ്യുന്ന അനിൽ കലയെ കാണാതായതിന് ശേഷം മറ്റൊരു വിവാഹം കഴിച്ചിരുന്നു.

കലയുടെ തിരോധാനം കൊലപാതകമാണോ എന്നതില്‍ കഴിഞ്ഞ പതിനഞ്ച് വർഷക്കാലം സംശയത്തിന് പോലും ഇടമില്ലായിരുന്നു. കലയെ കാണാതായതോടെ, അവർ അനിലിനെ ഉപേക്ഷിച്ച് മറ്റൊരാൾക്കൊപ്പം പോയെന്ന് പ്രചരിച്ചിരുന്നുവെന്ന് നാട്ടുകാർ റി പ്രതികരിച്ചു.

എന്നാൽ കലയും അനിലും തമ്മിൽ പ്രശ്നങ്ങൾ ഉള്ളതായി അറിയില്ല. പെട്ടെന്നൊരു സുപ്രഭാതത്തിൽ കാണാതായെന്ന് പറഞ്ഞുകേട്ടു. എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും പ്രദേശവാസി പറയുന്നു.

രണ്ട് ജാതിയിൽപ്പെട്ടവരായിരുന്ന കലയുടെയും അനിലിന്റെയും പ്രണയവിവാഹമായിരുന്നു. രണ്ട് വീട്ടുകാരുടെയും എതിർപ്പ് അവഗണിച്ചായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹത്തിന് ശേഷം അനിൽ വിദേശത്തേക്ക് പോയതോടെ ഇരുവരും തമ്മിലുള്ള ബന്ധം വഷളായി.

വൈകാതെ കലയെ കാണാതായി. കുഞ്ഞിനെയും തന്നെയും ഉപേക്ഷിച്ച് മറ്റൊരാൾക്കൊപ്പം പോയെന്നാണ് പിന്നീട് അനിൽ പൊലീസിൽ മൊഴി നൽകിയത്. ഇത് പിന്നീട് സത്യമെന്നോണം നാട്ടിലുടനീളം പ്രചരിച്ചു. ഇതോടെ തിരോധാനക്കേസിലെ അന്വേഷണവും അവസാനിച്ചു.

എന്നാൽ 15 വർഷത്തിനിപ്പുറം അനിലിന്റെ ബന്ധുക്കളായ നാല് പേരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. പൊലീസിന് നിരന്തരമായി ലഭിച്ച ഊമക്കത്തുകളിൽ നിന്നാണ് കലയുടേത് തിരോധാനമല്ല, കൊലപാതകമാണെന്ന അനുമാനത്തിൽ പൊലീസ് എത്തിയതും തുടർന്ന് നടത്തിയ അന്വേഷണത്തിൽ അനിലിന്റെ നാല് ബന്ധുക്കൾ അറസ്റ്റിലാകുന്നതും.

കലയെ കൊലപ്പെടുത്തി അനിലിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കിൽ മൃതദേഹം തള്ളിയെന്നാണ് ബന്ധുക്കളുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന പരിശോധനയിലാണ് മൃതദേഹാവശിഷ്ടമെന്ന് സംശയിക്കുന്ന വസ്തുക്കൾ കണ്ടെത്തിയിരിക്കുന്നത്.

ഇപ്പോഴും പരിശോധന തുടരുകയാണ്. സെപ്റ്റിക് ടാങ്കിൽ നിന്ന് ലഭിച്ചിരിക്കുന്ന വസ്തുക്കൾ അരിച്ചെടുത്ത് ഫോറൻസിക് പരിശോധന നടത്തിയ ശേഷം മാത്രമേ മൃതദേഹാവശിഷ്ടം കലയുടേതാണോ എന്നതിൽ വ്യക്തത വരുത്താനാകൂ.

ഇലന്തൂർ നരബലിക്കേസിലടക്കം മൃതദേഹം പുറത്തെടുക്കാൻ പൊലീസിന് സഹായമായിരുന്ന സോമൻ ആണ് ഈ കേസിലും സെപ്റ്റിക് ടാങ്കിൽ നിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താൻ പരിശോധന നടത്തുന്നത്.

#mannar #missing #case #kala #anil #relationship #rumors

Next TV

Related Stories
#sexuallyassault | ‘പരിശീലനത്തിന് എത്തിയ പെണ്‍കുട്ടികളെ ലൈംഗികാതിക്രമത്തിനിരയാക്കി’; കെസിഎയിലെ ക്രിക്കറ്റ് കോച്ച്‌ അറസ്റ്റിൽ

Jul 4, 2024 10:52 PM

#sexuallyassault | ‘പരിശീലനത്തിന് എത്തിയ പെണ്‍കുട്ടികളെ ലൈംഗികാതിക്രമത്തിനിരയാക്കി’; കെസിഎയിലെ ക്രിക്കറ്റ് കോച്ച്‌ അറസ്റ്റിൽ

പരിശീലനത്തിന്റെ മറവില്‍ മനു ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി. ഇതില്‍ പോലീസ് കേസെടുത്തതിന് പിന്നാലെ കൂടുതല്‍...

Read More >>
#suicide | പ്രിയപ്പെട്ടവളെ അനുസ്മരിച്ച് കുറിപ്പ്‌; ഭാര്യാമാതാവിനെ കൊന്ന് ജീവനൊടുക്കിയത് ഭാര്യ മരിച്ച് 30-ാംദിനം

Jul 4, 2024 10:20 PM

#suicide | പ്രിയപ്പെട്ടവളെ അനുസ്മരിച്ച് കുറിപ്പ്‌; ഭാര്യാമാതാവിനെ കൊന്ന് ജീവനൊടുക്കിയത് ഭാര്യ മരിച്ച് 30-ാംദിനം

താൻ മരിച്ചാൽ ഭാര്യയുടെ അമ്മ ഒറ്റപ്പെട്ടുപോകും എന്ന ചിന്തയെ തുടർന്നാവും അവരെ കൊലപ്പെടുത്തിയശേഷം സാബുലാൽ ജിവനൊടുക്കിയത് എന്നാണ് ബന്ധുക്കളും...

Read More >>
#theft | സ്കൂട്ടറിൽ ഹെൽമറ്റ് ധരിച്ചെത്തി സ്ത്രീയുടെ മാലപൊട്ടിച്ചു; പ്രതിക്കായി അന്വേഷണം, ചിത്രം പുറത്തുവിട്ടു

Jul 4, 2024 10:02 PM

#theft | സ്കൂട്ടറിൽ ഹെൽമറ്റ് ധരിച്ചെത്തി സ്ത്രീയുടെ മാലപൊട്ടിച്ചു; പ്രതിക്കായി അന്വേഷണം, ചിത്രം പുറത്തുവിട്ടു

ചന്ദ്രികയുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതായി വിഴിഞ്ഞം എസ്.ഐ. ജെ.പി. അരുൺകുമാർ...

Read More >>
#Shrimp | കണ്ണൂർ ജില്ലയിൽ ചെമ്മീൻ ചാകരക്കാലം

Jul 4, 2024 10:01 PM

#Shrimp | കണ്ണൂർ ജില്ലയിൽ ചെമ്മീൻ ചാകരക്കാലം

സാധാരണ നിലയിൽ 300 രൂപക്ക് വിൽപന നടത്തിയിരുന്ന ചെമ്മീനാണ് ഇന്നലെ 150 രൂപക്ക്...

Read More >>
#arrest | തളിപ്പറമ്പിൽ നിർത്തിയിട്ട ഓട്ടോറിക്ഷയുടെ ബാറ്ററി മോഷ്ടിച്ച രണ്ട് പേർ പിടിയിൽ

Jul 4, 2024 09:56 PM

#arrest | തളിപ്പറമ്പിൽ നിർത്തിയിട്ട ഓട്ടോറിക്ഷയുടെ ബാറ്ററി മോഷ്ടിച്ച രണ്ട് പേർ പിടിയിൽ

രണ്ടാഴ്ച്ച മുമ്പ് വാങ്ങിയ പുതിയ ബാറ്ററിയാണ് വെള്ള നിറത്തിലുള്ള കാറിലെത്തിയവര്‍...

Read More >>
#aisf | എസ്എഫ്ഐയുടെ അക്രമങ്ങളെ നിയമസഭയിൽ മുഖ്യമന്ത്രി ന്യായീകരിച്ചത് പ്രതിഷേധാർഹം; കടുത്ത വിമര്‍ശനവുമായി എഐഎസ്എഫ്

Jul 4, 2024 09:32 PM

#aisf | എസ്എഫ്ഐയുടെ അക്രമങ്ങളെ നിയമസഭയിൽ മുഖ്യമന്ത്രി ന്യായീകരിച്ചത് പ്രതിഷേധാർഹം; കടുത്ത വിമര്‍ശനവുമായി എഐഎസ്എഫ്

സർഗാത്മക ഇടങ്ങളായി മാറേണ്ട ക്യാമ്പസുകളിൽ അക്രമ പ്രവർത്തനങ്ങൾ നടത്തുന്നത് പൊതു സമൂഹത്തിനിടയിൽ വിദ്യാർത്ഥി സംഘടനകൾക്ക് അവമതിപ്പുണ്ടാക്കുവാനെ...

Read More >>
Top Stories