#complaint | മിഠായിത്തെരുവിൽ കടയിലേക്ക് ആകർഷിക്കാൻ മോശം വാക്കുകൾ പ്രയോഗിക്കുന്നെന്ന് പരാതി;നടപടിക്കൊരുങ്ങി പോലീസ്

#complaint | മിഠായിത്തെരുവിൽ കടയിലേക്ക് ആകർഷിക്കാൻ മോശം വാക്കുകൾ പ്രയോഗിക്കുന്നെന്ന് പരാതി;നടപടിക്കൊരുങ്ങി പോലീസ്
Jun 28, 2024 10:25 AM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com)  മിഠായിത്തെരുവിലെത്തുന്നവരെ കടകളിലേക്ക് ആകർഷിക്കാൻ തോന്നുംപോലെ വിളിച്ചാൽ പണി പിന്നാലെ വരും.

പോലീസെത്തും, കേസെടുക്കും. ഇനി ഇക്കാര്യത്തിൽ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് പോലീസ്. തെരുവിലൂടെ നടന്നുപോകുന്നവരെ തടഞ്ഞുനിർത്തിയും ദ്വയാർഥപ്രയോഗത്തിലൂടെയുമെല്ലാം കടകളിലേക്ക് വിളിച്ചുകയറ്റാൻ ചിലർ ശ്രമിക്കുന്നുവെന്നാണ് പരാതി.

കഴിഞ്ഞദിവസം ഒരു സ്ത്രീ ഇത്തരത്തിലുള്ള മോശം ഇടപെടലുകളെക്കുറിച്ച് സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചു. മുന്നോട്ടുപോകാൻ വിടാതെ, തടഞ്ഞുനിർത്തിക്കൊണ്ടാണ് വിളിച്ചുകയറ്റുന്നവർ നിൽക്കുന്നത്.

ഇത് തെരുവിലേക്കും കടകളിലേക്കും എത്തുന്നവരെ അകറ്റുകയാണ് ചെയ്യുകയെന്ന് അവർ ചൂണ്ടിക്കാട്ടി. തുടർന്നാണ് നടപടി ശക്തമാക്കാൻ പോലീസ് തീരുമാനിച്ചത്.

സുഖകരമല്ലാത്തതും അശ്ലീലച്ചുവയുള്ളതുമായ വാക്കുകൾ ഉപയോഗിക്കുന്നുണ്ടെന്ന് പോലീസും പറയുന്നുണ്ട്. കഴിഞ്ഞദിവസം ഇതുമായി ബന്ധപ്പെട്ട് ഒരു കേസെടുത്തിരുന്നെന്ന് ടൗൺ പോലീസ് അറിയിച്ചു.

ഇത്തരം പ്രശ്നം ശ്രദ്ധയിൽപ്പെട്ടാൽ വെള്ളിയാഴ്ചമുതൽ കർശനമായി നടപടിയെടുക്കുമെന്നും പോലീസ് വ്യക്തമാക്കി. കടകളിൽനിന്ന് വഴിയിലേക്കിറങ്ങി ആളുകളെ വിളിച്ചുകയറ്റേണ്ടെന്ന് നേരത്തേ വ്യാപാരികൾ തീരുമാനിച്ചിരുന്നു.

നല്ല രീതിയിലായിരിക്കണം കച്ചവടമെന്നും ചീത്തപ്പേരുണ്ടാക്കുന്ന പ്രവൃത്തികൾ ഒഴിവാക്കണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മിഠായിത്തെരുവ് യൂണിറ്റ് പ്രസിഡന്റ് എ.വി.എം. കബീർ പറഞ്ഞു.

#Complaint #using #bad #words #attract #shop #Midayitheru #Police #ready #take #action

Next TV

Related Stories
#TNPrathapan |'ഒരുനേരം ഭക്ഷണം കഴിക്കാൻ കഷ്ടപ്പെട്ട ബാല്യം, ആരുടെയും ഉള്ള് പിടയും...'; കാന്തപുരത്തെ കുറിച്ച് ടി എൻ പ്രതാപൻ

Jun 30, 2024 08:44 PM

#TNPrathapan |'ഒരുനേരം ഭക്ഷണം കഴിക്കാൻ കഷ്ടപ്പെട്ട ബാല്യം, ആരുടെയും ഉള്ള് പിടയും...'; കാന്തപുരത്തെ കുറിച്ച് ടി എൻ പ്രതാപൻ

ജന്മി-കുടിയാൻ വ്യവസ്ഥിതിയുടെ നാട്ടാചാരങ്ങളാൽ വറുതിയിൽ പിണഞ്ഞുപോയതായിരുന്നു ഉസ്താദിന്റെ...

Read More >>
#murdercase |  കാപ്പിവടി കൊണ്ടുള്ള അടിയേറ്റ് 52-കാരി മരിച്ച കേസ്: യുവാവിന് മൂന്നര വര്‍ഷം തടവും പിഴയും

Jun 30, 2024 08:40 PM

#murdercase | കാപ്പിവടി കൊണ്ടുള്ള അടിയേറ്റ് 52-കാരി മരിച്ച കേസ്: യുവാവിന് മൂന്നര വര്‍ഷം തടവും പിഴയും

മന:പൂര്‍വമല്ലാത്ത നരഹത്യ, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ...

Read More >>
#arrest |  ഐ.എസ്.ആർ ഒ. യിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; 54കാരൻ പിടിയിൽ

Jun 30, 2024 08:35 PM

#arrest | ഐ.എസ്.ആർ ഒ. യിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; 54കാരൻ പിടിയിൽ

കരാർ വ്യവസ്ഥയിൽ വലിയമല ഐ.എസ്.ആർ ഒ. യിൽ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് അഞ്ചോളം പേരെയാണ് ഇയാൾ...

Read More >>
#airindiaexpress | ആവശ്യത്തിന് ജീവനക്കാരില്ല; എയർ ഇന്ത്യ എക്സ്പ്രസിന്റെ രണ്ട് വിമാനങ്ങൾ റദ്ദാക്കി

Jun 30, 2024 08:10 PM

#airindiaexpress | ആവശ്യത്തിന് ജീവനക്കാരില്ല; എയർ ഇന്ത്യ എക്സ്പ്രസിന്റെ രണ്ട് വിമാനങ്ങൾ റദ്ദാക്കി

ജീവനക്കാരുടെ കുറവിനെ തുടർന്ന് എയർ ഇന്ത്യ എക്സ്പ്രസിന്റെ രണ്ടു വിമാനങ്ങൾ...

Read More >>
#drowned | ഒരേ ഖബറിൽ കളിക്കൂട്ടുകാർക്ക് അന്ത്യനിദ്ര; കണ്ണീരിൽ മുങ്ങി മാച്ചേരി

Jun 30, 2024 07:42 PM

#drowned | ഒരേ ഖബറിൽ കളിക്കൂട്ടുകാർക്ക് അന്ത്യനിദ്ര; കണ്ണീരിൽ മുങ്ങി മാച്ചേരി

ഇരുവരുടെയും വിയോഗം വിശ്വസിക്കാനാവാതെ കരഞ്ഞുകലങ്ങിയ കണ്ണുകളോടെയായിരുന്നു സ്കൂളിലെയും മദ്റസയിലെയും അധ്യാപകരും സഹപാഠികളും മൃതദേഹം...

Read More >>
#snakebite | കോഴിക്കൂട്ടിൽ നിന്ന് മുട്ട എടുക്കുന്നതിനിടെ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു

Jun 30, 2024 07:33 PM

#snakebite | കോഴിക്കൂട്ടിൽ നിന്ന് മുട്ട എടുക്കുന്നതിനിടെ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു

ഉടൻ അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല....

Read More >>
Top Stories