#rainalert | സംസ്ഥാനത്ത് മഴ തുടരും; വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് മുന്നറിയിപ്പ്; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

#rainalert | സംസ്ഥാനത്ത് മഴ തുടരും; വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് മുന്നറിയിപ്പ്; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
Jun 30, 2024 02:55 PM | By Susmitha Surendran

(truevisionnews.com)  സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി.

മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ശക്തമായ കാറ്റിനും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.

സംസ്ഥാനത്ത് മഴയുടെ തീവ്രത കുറഞ്ഞിട്ടുണ്ടെങ്കിലും വിവിധയിടങ്ങളിൽ ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളിൽ 7 മുതൽ 11 സെന്റിമീറ്റർ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ് നൽകിയിരിക്കുന്നത്. കണ്ണൂർ, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളതീരത്ത് മീൻപിടുത്തത്തിന് തടസമില്ല. മത്സ്യത്തൊഴിലാളികൾ ജാഗ്രതപാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

കേരള-തമിഴ്‌നാട് തീരങ്ങളിൽ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യത നിലനിൽക്കുന്നുണ്ട്. അതിനാൽ തീരദേശവാസികൾ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

#weather #department #warned #rain #continue #state.

Next TV

Related Stories
#missingcase | കലയെ കാണാതായിട്ട് 15 വര്‍ഷം, രണ്ട് മാസം മുൻപ് രഹസ്യ വിവരം, കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; നാലുപേര്‍ കസ്റ്റഡിയിൽ

Jul 2, 2024 01:41 PM

#missingcase | കലയെ കാണാതായിട്ട് 15 വര്‍ഷം, രണ്ട് മാസം മുൻപ് രഹസ്യ വിവരം, കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; നാലുപേര്‍ കസ്റ്റഡിയിൽ

പിടിയിലായവരെല്ലാം കൊല്ലപ്പെട്ടതായി കരുതുന്ന കലയുടെ ഭര്‍ത്താവിൻ്റെ സുഹൃത്തുക്കളും...

Read More >>
#rain | മഴ മുന്നറിയിപ്പില്‍ മാറ്റം; നാല് ജില്ലകളിലെ മഞ്ഞ അലര്‍ട്ട് പിന്‍വലിച്ചു

Jul 2, 2024 01:29 PM

#rain | മഴ മുന്നറിയിപ്പില്‍ മാറ്റം; നാല് ജില്ലകളിലെ മഞ്ഞ അലര്‍ട്ട് പിന്‍വലിച്ചു

എന്നാല്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് തുടരും....

Read More >>
#robbery |  പയ്യന്നൂർ ക്ഷേത്രത്തിൽ മോഷണം; തിരുവാഭരണങ്ങൾ കവർന്നു

Jul 2, 2024 01:23 PM

#robbery | പയ്യന്നൂർ ക്ഷേത്രത്തിൽ മോഷണം; തിരുവാഭരണങ്ങൾ കവർന്നു

പയ്യന്നൂർ നഗരത്തോട് ചേർന്നുള്ള ക്ഷേത്രത്തിലാണ് കവർച്ച നടന്നത്. വിഗ്രഹത്തിൽ ചാർത്തുന്ന ചന്ദ്രക്കലയും താലിയും ഉൾപ്പെടെ രണ്ടര പവനോളം വരുന്ന...

Read More >>
#moneyfraud | ഓൺലൈൻ തട്ടിപ്പ്;  ബാങ്ക് ഉദ്യോഗസ്ഥയ്ക്ക് നഷ്ടമായത് 47,000 രൂപ

Jul 2, 2024 01:15 PM

#moneyfraud | ഓൺലൈൻ തട്ടിപ്പ്; ബാങ്ക് ഉദ്യോഗസ്ഥയ്ക്ക് നഷ്ടമായത് 47,000 രൂപ

30ന് സാധനങ്ങൾ വാങ്ങിയശേഷം പണം നൽകാൻ കാർഡ് നൽകിയപ്പോഴാണ് അക്കൗണ്ടിൽ പണം ഇല്ലെന്ന് അറിയുന്നത്....

Read More >>
#cpm | പീഡനക്കേസ് പ്രതിയെ തിരിച്ചെടുത്ത സംഭവം: തര്‍ക്കവും വിവാദവും അന്വേഷിക്കാൻ സിപിഎം കമ്മീഷനെ വെച്ചു

Jul 2, 2024 01:05 PM

#cpm | പീഡനക്കേസ് പ്രതിയെ തിരിച്ചെടുത്ത സംഭവം: തര്‍ക്കവും വിവാദവും അന്വേഷിക്കാൻ സിപിഎം കമ്മീഷനെ വെച്ചു

സി.സി. സജിമോനെ പാർട്ടിയിൽ തിരിച്ചെടുത്തതും തുടർന്നുള്ള തർക്കവും മൂന്നംഗ കമ്മീഷൻ...

Read More >>
Top Stories