#ObsceneMessage | തനിക്ക് അശ്ലീല മെസേജ് അയച്ചത് യുവാവിന്റെ വീട്ടില്‍ച്ചെന്ന് പറഞ്ഞു; പ്രതികാരമായി പെണ്‍കുട്ടിയുടെ കണ്ണില്‍ക്കുത്തി ആക്രമിച്ച് യുവാവ്

#ObsceneMessage | തനിക്ക് അശ്ലീല മെസേജ് അയച്ചത് യുവാവിന്റെ വീട്ടില്‍ച്ചെന്ന് പറഞ്ഞു; പ്രതികാരമായി പെണ്‍കുട്ടിയുടെ കണ്ണില്‍ക്കുത്തി ആക്രമിച്ച് യുവാവ്
Jun 27, 2024 10:54 PM | By VIPIN P V

കോഴിക്കോട് : (truevisionnews.com) സമൂഹമാധ്യമത്തില്‍ അശ്ലീല സന്ദേശം അയച്ച വിവരം വീട്ടില്‍ പറഞ്ഞതിന് വിദ്യാര്‍ത്ഥിയെ ആക്രമിച്ചതായി പരാതി.

വിദ്യാര്‍ത്ഥിയുടെ കണ്ണിന് പരുക്കേറ്റു. കോഴിക്കോട് പുത്തൂര്‍ സ്വദേശി മിര്‍ഷാദിനെതിരെ കൊടുവള്ളി പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.

ഈ മാസം 22നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രതി ഇപ്പോഴും ഒളിവിലാണ്. ഇയാള്‍ക്കെതിരെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

പ്രതി പരാതിക്കാരിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലേക്ക് ഒരു അശ്ലീല സന്ദേശം അയയ്ക്കുകയും വിദ്യാര്‍ത്ഥിനി അത് പ്രതിയുടെ വീട്ടുകാരോട് പറയുകയും ചെയ്തു.

ഇതിന് പ്രതികാരമായാണ് പൊയില്‍ക്കടവ് ഗ്രൗണ്ടിന് സമീപത്തുവച്ച് പ്രതി പെണ്‍കുട്ടിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചത്. ഇയാള്‍ യുവതിയെ അശ്ലീലം പറയുകയും പെണ്‍കുട്ടിയുടെ കണ്ണില്‍ കുത്തുകയുമായിരുന്നു.

തുടര്‍ന്ന് വിദ്യാര്‍ത്ഥിനി പൊലീസില്‍ പരാതിപ്പെട്ടു. തുടര്‍ന്ന് ഈ പരാതിയില്‍ കൊടുവള്ളി പൊലീസ് കേസെടുക്കുകയായിരുന്നു.

#young #man #house #who #sent #obscenemessages #young #stabbed #girl #Revenge

Next TV

Related Stories
#humantrafficking | മനുഷ്യക്കടത്ത് സം​ഘ​ത്തി​ലെ ഒരാൾ കൂടി പിടിയിൽ

Jul 2, 2024 10:30 AM

#humantrafficking | മനുഷ്യക്കടത്ത് സം​ഘ​ത്തി​ലെ ഒരാൾ കൂടി പിടിയിൽ

പ്ര​തി​ക​ള്‍ യു​വാ​ക്ക​ളി​ല്‍ നി​ന്ന് വി​സാ ആ​വ​ശ്യ​ങ്ങ​ള്‍ക്കെ​ന്ന് പ​റ​ഞ്ഞ് ര​ണ്ട് മു​ത​ല്‍ മൂ​ന്ന് ല​ക്ഷം രൂ​പ വ​രെ കൈ​പ്പ​റ്റു​ക​യും...

Read More >>
#Shigella | നാല് കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു; സ്‌​കൂ​ള്‍ കി​ണ​റ്റി​ലെ വെ​ള്ള​ത്തി​ല്‍ ബാ​ക്ടീ​രി​യ​ സാ​ന്നി​ധ്യം

Jul 2, 2024 10:25 AM

#Shigella | നാല് കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു; സ്‌​കൂ​ള്‍ കി​ണ​റ്റി​ലെ വെ​ള്ള​ത്തി​ല്‍ ബാ​ക്ടീ​രി​യ​ സാ​ന്നി​ധ്യം

ഒ​രാ​ളി​ൽ​നി​ന്ന് മ​റ്റൊ​രാ​ളി​ലേ​ക്ക് രോ​ഗം പ​ക​രു​ന്ന​ത് മ​ലി​ന​ജ​ല​ത്തി​ലൂ​ടെ​യും പ​ഴ​കി​യ​തും കേ​ടാ​യ​തു​മാ​യ...

Read More >>
#accident | ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം; ചികിത്സയിലായിരുന്ന കോളജ് വിദ്യാർത്ഥി  മരിച്ചു

Jul 2, 2024 10:16 AM

#accident | ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം; ചികിത്സയിലായിരുന്ന കോളജ് വിദ്യാർത്ഥി മരിച്ചു

കോട്ടയത്തെ തീയറ്ററിൽ സിനിമ കണ്ട ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇരുവരും...

Read More >>
#kaliyikkavilamurder  | ഗുണ്ടകളോട് ആരാധന, ഗുണ്ടാപ്പകയുടെ കഥപറയുന്ന സിനിമകണ്ടത് പലതവണ; കൊലക്കേസ് പ്രതിയുടെ വെളിപ്പെടുത്തല്‍

Jul 2, 2024 09:41 AM

#kaliyikkavilamurder | ഗുണ്ടകളോട് ആരാധന, ഗുണ്ടാപ്പകയുടെ കഥപറയുന്ന സിനിമകണ്ടത് പലതവണ; കൊലക്കേസ് പ്രതിയുടെ വെളിപ്പെടുത്തല്‍

മൂന്നുദിവസമായി തമിഴ്‌നാട് പോലീസിന്റെ പ്രത്യേക അന്വേഷണസംഘം തമിഴ്‌നാട്ടിലും മറ്റു സംസ്ഥാനത്തുമായി തിരച്ചിൽ നടത്തിവരവേയാണ് ഞായറാഴ്ച രാത്രി...

Read More >>
#arrested | സ്‌ഫോടകവസ്തു നിര്‍മാണം പഠിച്ചത് ജയിലില്‍ നിന്നെന്ന് മൊഴി; ഒരുമനയൂരിലെ സ്‌ഫോടനം, പ്രതി അറസ്റ്റില്‍

Jul 2, 2024 09:26 AM

#arrested | സ്‌ഫോടകവസ്തു നിര്‍മാണം പഠിച്ചത് ജയിലില്‍ നിന്നെന്ന് മൊഴി; ഒരുമനയൂരിലെ സ്‌ഫോടനം, പ്രതി അറസ്റ്റില്‍

വധശ്രമം, വീടിനുനേരെ സ്‌ഫോടകവസ്തു എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കല്‍, സ്‌ഫോടകവസ്തുനിര്‍മാണം, മോഷണം, ആക്രമണം തുടങ്ങി 15-നടുത്ത് കേസുകളാണ് ഇയാളുടെ...

Read More >>
Top Stories