#whatsapp | വാട്‌സാപ്പ് സേവനം നിര്‍ത്തുന്നു; ഈ ഐഫോണുകളിലും ആന്‍ഡ്രോയിഡ് ഫോണുകളിലും

#whatsapp | വാട്‌സാപ്പ് സേവനം നിര്‍ത്തുന്നു; ഈ ഐഫോണുകളിലും ആന്‍ഡ്രോയിഡ് ഫോണുകളിലും
Jun 27, 2024 04:19 PM | By Athira V

( www.truevisionnews.com  )പലരും ഫോണുകള്‍ ദീര്‍ഘകാലം ഉപയോഗിക്കാറുണ്ട്. ചിലര്‍ ഒന്നോ രണ്ടോ വര്‍ഷം ഉപയോഗിച്ച് ഫോണ്‍ അപ്‌ഗ്രേഡ് ചെയ്യുമ്പോള്‍ ചിലര്‍ ഫോണ്‍ കേടാകുന്നത് വരെ ഉപയോഗിക്കും.

കയ്യില്‍ ഇപ്പോഴുള്ളത് വര്‍ഷങ്ങള്‍ പഴക്കമുള്ള ഫോണ്‍ ആണെങ്കില്‍, സ്ഥിരമായി വാട്‌സാപ്പ് ഉപയോഗിക്കുന്ന ആളാണെങ്കില്‍ ശ്രദ്ധിക്കുക ചിലപ്പോള്‍ ഇനിമുതല്‍ വാട്‌സാപ്പ് ആപ്ലിക്കേഷന്‍ ഫോണില്‍ പ്രവര്‍ത്തനം നിര്‍ത്തിയേക്കാം.

വിവിധ ഐഒഎസ്, ആന്‍ഡ്രോയിഡ് മോഡലുകളില്‍ വാട്‌സാപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കാനൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. ആപ്പിള്‍, വാവേ, ലെനോവോ, എല്‍ജി, മോട്ടോറോള, സാംസങ് തുടങ്ങിയ കമ്പനികളുടെ സ്മാര്‍ട്‌ഫോണുകള്‍ അക്കൂട്ടത്തിലുണ്ട്. വാട്‌സാപ്പ് ഉപയോഗം നിര്‍ബന്ധമാണെങ്കില്‍ തീര്‍ച്ചയായും പഴയ ഫോണുകളുടെ ഉപഭോക്താക്കള്‍ പുതിയതിലേക്ക് മാറേണ്ടിയിരിക്കുന്നു.

പഴയ ഒഎസിലും സാങ്കേതിക വിദ്യയിലും പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ സേവനം അവസാനിപ്പിക്കുന്നത് വാട്‌സാപ്പിന്റെ പതിവ് നടപടി ക്രമമാണ്. ഓരോ വര്‍ഷവും നിശ്ചിത മോഡലുകളെ സേവനപരിധിയില്‍ നിന്ന് വാട്‌സാപ്പ് ഒഴിവാക്കാറുണ്ട്.

ആപ്പിള്‍ ഐഫോണ്‍ 6, ഐഫോണ്‍ എസ്ഇ പോലുള്ള ജനപ്രിയ മോഡലുകളും അക്കൂട്ടത്തില്‍ പെടുന്നു. ഗാലക്‌സി നോട്ട് 3, ഗാലക്‌സി എസ്3 മിനി, ഗാലക്‌സി എസ്4 മിനി എന്നിവയിലും വാട്‌സാപ്പ് കിട്ടില്ല.

സ്മാര്‍ട്‌ഫോണുകളില്‍ നിശ്ചിത കാലത്തേക്ക് മാത്രമേ കമ്പനികള്‍ സോഫ്റ്റ് വെയര്‍ അപ്‌ഗ്രേഡുകളും, സുരക്ഷാ അപ്‌ഡേറ്റുകളും നല്‍കാറ്. ഈ സമയ പരിധി കഴിഞ്ഞാല്‍ ഫോണുകളുടെ സുരക്ഷ ഉറപ്പാക്കാനാവില്ല. അതുകൊണ്ടു തന്നെ മൊബൈല്‍ ആപ്പുകളും നിശ്ചിത കാലം കഴിഞ്ഞാല്‍ ഫോണുകളെ സേവന പരിധിയില്‍നിന്ന് ഒഴിവാക്കും.

വാട്‌സാപ്പ് പ്രവര്‍ത്തിക്കണമെങ്കില്‍ ആന്‍ഡ്രോയിഡ് 5 ലോലിപോപ്പ് പതിപ്പിലോ ഐഒഎസ് 12 ഒഎസിലോ പ്രവര്‍ത്തിക്കുന്നതോ ഇവയ്ക്ക് ശേഷം പുറത്തിറങ്ങിയ ഒഎസുകളിലോ ഉള്ള ഫോണുകളായിരിക്കണം. ആന്‍ഡ്രോയിഡ് 4 ലും അതിന് മുമ്പ് പുറത്തിറങ്ങിയ ഫോണുകളിലുമാണ് വാട്‌സാപ്പ് സേവനം അവസാനിപ്പിക്കുന്നത്.

#whatsapp #stop #working #old #apple #android #devices

Next TV

Related Stories
#googlepixel | അപ്‌ഡേറ്റ് ചെയ്യുക അല്ലെങ്കില്‍ ഉപയോഗം നിര്‍ത്തുക; ഗൂഗിള്‍ പിക്‌സലില്‍ സുരക്ഷാ വീഴ്‌ച, യുഎസില്‍ മുന്നറിയിപ്പ്

Jul 1, 2024 01:43 PM

#googlepixel | അപ്‌ഡേറ്റ് ചെയ്യുക അല്ലെങ്കില്‍ ഉപയോഗം നിര്‍ത്തുക; ഗൂഗിള്‍ പിക്‌സലില്‍ സുരക്ഷാ വീഴ്‌ച, യുഎസില്‍ മുന്നറിയിപ്പ്

വലിയ സുരക്ഷാ വീഴ്‌ച ഗൂഗിളിന്‍റെ പിക്‌സര്‍ ഫോണുകളില്‍ കണ്ടെത്തിയതില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ മാത്രമല്ല, എല്ലാവരും വേണ്ട നടപടികള്‍ സ്വീകരിക്കണം...

Read More >>
#mobilenumberporting |മൊബൈല്‍ നമ്പര്‍ പോർട്ട് ചെയ്യൽ നടപടികളിലും മാറ്റം; പുതിയ നിയമങ്ങൾ അറിയാം

Jun 29, 2024 08:11 PM

#mobilenumberporting |മൊബൈല്‍ നമ്പര്‍ പോർട്ട് ചെയ്യൽ നടപടികളിലും മാറ്റം; പുതിയ നിയമങ്ങൾ അറിയാം

പുതിയ നിബന്ധനപ്രകാരം മോഷണംപോയതോ നഷ്ടപ്പെട്ടതോ ആയ സിം കാര്‍ഡിലെ നമ്പര്‍ പുതിയ സിമ്മിലേക്കു മാറ്റി പുതിയ കണക്ഷൻ ലഭിക്കാൻ ഏഴുദിവസം...

Read More >>
#metaai | ഇവൻ 'എന്തും ചെയ്യും സുകുമാരൻ'; നിങ്ങളുടെ വാട്‌സാപ്പില്‍ നീലവളയം കാണുന്നുണ്ടോ? അറിയാം....

Jun 29, 2024 04:12 PM

#metaai | ഇവൻ 'എന്തും ചെയ്യും സുകുമാരൻ'; നിങ്ങളുടെ വാട്‌സാപ്പില്‍ നീലവളയം കാണുന്നുണ്ടോ? അറിയാം....

ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടിയില്‍ തുടങ്ങി, ഗൂഗിള്‍ ജെമിനൈ, ആന്ത്രോപിക്കിന്റെ ക്ലോഡ്, മെറ്റ പ്ലാറ്റ്‌ഫോംസിന്റെ മെറ്റ എഐ തുടങ്ങി എഐ...

Read More >>
#instagram | പോസ്റ്റുകളുടെ റീച്ച് കൂട്ടാം, സെലിബ്രിറ്റിയാകാം; തന്ത്രങ്ങൾ വെളിപ്പെടുത്തി ഇന്‍സ്റ്റാഗ്രാം മേധാവി

Jun 28, 2024 02:22 PM

#instagram | പോസ്റ്റുകളുടെ റീച്ച് കൂട്ടാം, സെലിബ്രിറ്റിയാകാം; തന്ത്രങ്ങൾ വെളിപ്പെടുത്തി ഇന്‍സ്റ്റാഗ്രാം മേധാവി

കേവലം ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് നിര്‍മിച്ചതുകൊണ്ടുമാത്രം ആയില്ല, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളുടെ ജനപ്രീതി വര്‍ധിപ്പിക്കാന്‍ വളരെ തന്ത്രപരമായി...

Read More >>
#realme | റിയല്‍മിയുടെ പുതിയ ഫോണ്‍ നാളെ ഇന്ത്യന്‍ വിപണിയില്‍

Jun 27, 2024 02:35 PM

#realme | റിയല്‍മിയുടെ പുതിയ ഫോണ്‍ നാളെ ഇന്ത്യന്‍ വിപണിയില്‍

എന്‍ട്രി ലെവലില്‍ വരുന്ന ഫോര്‍ ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലിന് 7699 രൂപയാണ് വില...

Read More >>
#tech |  ഫേസ്ബുക്ക് പരസ്യങ്ങളിലൂടെ വലയിലാക്കുന്നത് ആദ്യ ഘട്ടം, പിന്നെ കൃത്യമായ പ്ലാനിം​ഗ്; മുന്നറിയിപ്പുമായി പൊലീസ്

Jun 26, 2024 03:36 PM

#tech | ഫേസ്ബുക്ക് പരസ്യങ്ങളിലൂടെ വലയിലാക്കുന്നത് ആദ്യ ഘട്ടം, പിന്നെ കൃത്യമായ പ്ലാനിം​ഗ്; മുന്നറിയിപ്പുമായി പൊലീസ്

അവർക്ക് പണം ലഭിച്ചു എന്നു തെളിയിക്കാൻ സ്ക്രീൻഷോട്ടുകളും പങ്കുവെയ്ക്കും. എന്നാൽ, ആ ഗ്രൂപ്പിൽ നിങ്ങൾ ഒഴികെ ബാക്കി എല്ലാവരും തട്ടിപ്പുകാരുടെ...

Read More >>
Top Stories

Entertainment News