#MVD | രക്ഷകനായ ബസ് ഡ്രൈവര്‍ക്ക്‌ ആദരം; സ്‌കൂട്ടര്‍ യാത്രികന് അഞ്ചുദിവസത്തെ പരിശീലനം

#MVD | രക്ഷകനായ ബസ് ഡ്രൈവര്‍ക്ക്‌ ആദരം; സ്‌കൂട്ടര്‍ യാത്രികന് അഞ്ചുദിവസത്തെ പരിശീലനം
Jun 27, 2024 03:22 PM | By VIPIN P V

മുക്കം: (truevisionnews.com) സ്കൂട്ടർ തെന്നിമറിഞ്ഞ് നടുറോഡിലേക്കുവീണ യുവാവിനെ ബസ്സിനടിയിൽപ്പെടാതെ രക്ഷിച്ച ഡ്രൈവർക്ക് മോട്ടോർവാഹനവകുപ്പിന്റെ ആദരം.

മാവൂർ-നായർകുഴി-മുക്കം റൂട്ടിൽ സർവീസ് നടത്തുന്ന ആർമീസ് ബസിലെ ഡ്രൈവറും പൊറ്റശ്ശേരി സ്വദേശിയുമായ കെ.ടി. ചക്രവാണിയെയാണ് പ്രശംസാപത്രം നൽകി മോട്ടോർവാഹനവകുപ്പ് ആദരിച്ചത്.

കോഴിക്കോട് എൻഫോഴ്‌സ്‌മെന്റ്‌ ആർ.ടി.ഒ. ബി. ഷെഫീഖ് പൊന്നാടയണിയിച്ചു.

അതിവേഗത്തിൽ സ്കൂട്ടർ ഓടിച്ച് അപകടം വരുത്തിവെച്ച നായർകുഴി സ്വദേശിയായ സംവൃതിനെ അഞ്ചുദിവസത്തെ പരിശീലനത്തിനായി എടപ്പാളിലെ ഐ.ഡി.ടി.ആർ. സെന്ററിലേക്ക് വിടുകയും ചെയ്തു.

മുക്കം നഗരസഭയിലെ പുൽപ്പറമ്പ് നായർകുഴി റോഡിൽ കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയാണ് സ്കൂട്ടർ തെന്നിമറിഞ്ഞത്.

കോഴിക്കോട്ട് നടന്ന പരിപാടിയിൽ എൻഫോഴ്സ്‌മെന്റ്‌ എം.വി.ഐ. പി.എസ്. ശ്രീശൻ, എ.എം.വി.ഐ. കെ. ജിതോഷ് എന്നിവർ സംബന്ധിച്ചു.

ഈസ്റ്റ് നായർകുഴിയിൽ നാട്ടുകാരുടെ നേതൃത്വത്തിലും ചക്രവാണിയെ ആദരിച്ചിരുന്നു. പഞ്ചായത്തംഗം ശിവദാസൻ ബംഗ്ലാവിൽ പൊന്നാടയണിയിച്ചു.

#Tribute #savior #busdriver #Five #days #training #scooter #rider

Next TV

Related Stories
#fireforce | എല്ലാവരുടെയും രക്ഷകർ, ഈ അഗ്നിരക്ഷാസേനയെ പക്ഷേ ആര് രക്ഷിക്കും; ഇടിഞ്ഞ കെട്ടിടത്തിൽ ജീവൻ പണയം വച്ചുള്ള ജോലി

Jul 2, 2024 06:35 AM

#fireforce | എല്ലാവരുടെയും രക്ഷകർ, ഈ അഗ്നിരക്ഷാസേനയെ പക്ഷേ ആര് രക്ഷിക്കും; ഇടിഞ്ഞ കെട്ടിടത്തിൽ ജീവൻ പണയം വച്ചുള്ള ജോലി

പതിറ്റാണ്ടുകൾ പഴക്കമുളള പഴയ സർക്കാർ ആശുപത്രി കെട്ടിടം 2010 മുതൽ ഫയർഫോഴ്സിന് നൽകുകയായിരുന്നു ഇപ്പോൾ ചോർന്നൊലിക്കുന്ന അവസ്ഥയിലാണ്. കോൺക്രീറ്റ് ഓരോ...

Read More >>
 #trap | ഇൻസ്റ്റയിലൂടെ പെൺകുട്ടികളെ പറ്റിച്ച യുവാവിന് അതേ മാർ​ഗത്തിൽ പൊലീസ് വക ഉ​ഗ്രൻ കെണി; കൃത്യമായി വീണു, അറസ്റ്റ്

Jul 2, 2024 06:30 AM

#trap | ഇൻസ്റ്റയിലൂടെ പെൺകുട്ടികളെ പറ്റിച്ച യുവാവിന് അതേ മാർ​ഗത്തിൽ പൊലീസ് വക ഉ​ഗ്രൻ കെണി; കൃത്യമായി വീണു, അറസ്റ്റ്

ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികളുടെ സ്വര്‍ണ്ണങ്ങളാണ് അജ്മല്‍ ഊരി വാങ്ങിയത്. പഴയ സ്വര്‍ണ്ണം പുതിയതാക്കി...

Read More >>
#KSEB | നമ്മുടെ വൈദ്യുതി ബിൽ സിംപിളായി കൂട്ടാം, ബിൽ കാൽക്കുലേറ്റർ ഉപയോ​ഗിച്ച് നോക്കൂ, മാറ്റങ്ങളുമായി കെഎസ്ഇബി ആപ്പ്

Jul 2, 2024 06:25 AM

#KSEB | നമ്മുടെ വൈദ്യുതി ബിൽ സിംപിളായി കൂട്ടാം, ബിൽ കാൽക്കുലേറ്റർ ഉപയോ​ഗിച്ച് നോക്കൂ, മാറ്റങ്ങളുമായി കെഎസ്ഇബി ആപ്പ്

രജിസ്റ്റേഡ് ഉപഭോക്താക്കൾക്ക് പല കൺസ്യൂമർ നമ്പരുകളിലുള്ള ബില്ലുകൾ ഒരുമിച്ച് അടയ്ക്കാം. കൺസ്യൂമർ നമ്പരുകൾ ചേർക്കാനും ഒഴിവാക്കാനും കഴിയും. കൂടാതെ...

Read More >>
 #bribe | കൈക്കൂലി കൊടുത്താൽ ഫിറ്റ്നസ് സർട്ടിഫിക്കേറ്റ്; മുനിസിപ്പൽ ചെയർമാൻ രണ്ടാം പ്രതി, ചോദ്യം ചെയ്യാൻ വിജിലൻസ്

Jul 2, 2024 06:12 AM

#bribe | കൈക്കൂലി കൊടുത്താൽ ഫിറ്റ്നസ് സർട്ടിഫിക്കേറ്റ്; മുനിസിപ്പൽ ചെയർമാൻ രണ്ടാം പ്രതി, ചോദ്യം ചെയ്യാൻ വിജിലൻസ്

കുമ്പകല്ലിലെ എൽപി സ്കൂളിന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകുന്നതിനായി ഒരു ലക്ഷം രൂപ കൈക്കൂലി ചോദിച്ച തൊടുപുഴ നഗരസഭ അസിസ്റ്റന്റ് എഞ്ചിനീയർ കഴിഞ്ഞ...

Read More >>
#allotment | വിദ്യാർഥികളുടെ ശ്രദ്ധയ്ക്ക്, പ്ലസ്‌ വൺ സപ്ലിമെന്ററി അലോട്ട്മെന്റ് അപേക്ഷ ഇന്ന് മുതൽ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Jul 2, 2024 06:07 AM

#allotment | വിദ്യാർഥികളുടെ ശ്രദ്ധയ്ക്ക്, പ്ലസ്‌ വൺ സപ്ലിമെന്ററി അലോട്ട്മെന്റ് അപേക്ഷ ഇന്ന് മുതൽ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാർഥികൾക്കും മുഖ്യഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ചിട്ട് പ്രവേശനത്തിന്...

Read More >>
#heavyrain | കേരളാ തീരം മുതൽ മഹാരാഷ്ട്ര തീരം വരെയായി ന്യൂനമർദ്ദപാത്തി; 6 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്, മഴ മുന്നറിയിപ്പ്

Jul 2, 2024 06:00 AM

#heavyrain | കേരളാ തീരം മുതൽ മഹാരാഷ്ട്ര തീരം വരെയായി ന്യൂനമർദ്ദപാത്തി; 6 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്, മഴ മുന്നറിയിപ്പ്

കേരളാ തീരം മുതൽ മഹാരാഷ്ട്ര തീരം വരെയായി ന്യൂനമർദ്ദപാത്തി നിലനിൽക്കുന്നുണ്ട്. വടക്കൻ ഗുജറാത്തിന് മുകളിലായി ചക്രവാതച്ചുഴിയുമുണ്ട്. ഇതിന്റെ...

Read More >>
Top Stories