#allotment | വിദ്യാർഥികളുടെ ശ്രദ്ധയ്ക്ക്, പ്ലസ്‌ വൺ സപ്ലിമെന്ററി അലോട്ട്മെന്റ് അപേക്ഷ ഇന്ന് മുതൽ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

#allotment | വിദ്യാർഥികളുടെ ശ്രദ്ധയ്ക്ക്, പ്ലസ്‌ വൺ സപ്ലിമെന്ററി അലോട്ട്മെന്റ് അപേക്ഷ ഇന്ന് മുതൽ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Jul 2, 2024 06:07 AM | By ADITHYA. NP

തിരുവനന്തപുരം:(www.truevisionnews.com) പ്ലസ്‌ വൺ മുഖ്യ അലോട്ട്മെന്റിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെ അപേക്ഷിക്കുവാൻ കഴിയാതിരുന്നവർക്കും സപ്ലിമെന്ററി അലോട്ട്മെന്റിന് പരിഗണിക്കുന്നതിന് ഇന്ന് മുതൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

രാവിലെ 10 മുതലാണ് അപേക്ഷകൾ സ്വീകരിച്ച് തുടങ്ങുക. സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള വേക്കൻസിയും മറ്റു വിവരങ്ങളും ഇന്ന് രാവിലെ ഒമ്പതിന് അഡ്മിഷൻ വെബ്‌സൈറ്റായ https://hscap.kerala.gov.in/ -ൽ പ്രസിദ്ധീകരിക്കും.

നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാർഥികൾക്കും മുഖ്യഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവർക്കും (നോൺ-ജോയിനിങ്ങ് ആയവർ) പ്രവേശനം ക്യാൻസൽ ചെയ്തവർക്കും ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയ ശേഷം വിടുതൽ സർട്ടിഫിക്കറ്റ് (റ്റി.സി) വാങ്ങിയവർക്കും ഈ ഘട്ടത്തിൽ വീണ്ടും അപേക്ഷിക്കുവാൻ സാധിക്കില്ല.

ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ച ശേഷവും എല്ലാ അപേക്ഷകരും അപേക്ഷാവിവരങ്ങൾ പരിശോധിക്കണമെന്നും ഓപ്ഷനുകൾ ഉൾപ്പടെ അപേക്ഷയിലെ ലോഗിൻ വിവരങ്ങൾ ഒഴികെയുള്ള ഏതുവിവരവും തിരുത്തുന്നതിന് സമയം അനുവദിച്ചിരുന്നുവെങ്കിലും അവസരങ്ങളൊന്നും പ്രയോജനപ്പെടുത്താതിരുന്നതിനാൽ തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവർക്കും സപ്ലിമെന്ററി അലോട്ട്മെന്റിൽ പരിഗണിക്കുന്നതിന് അപേക്ഷ പുതുക്കുന്നതിനുള്ള സൗകര്യം അനുവദിച്ചിട്ടുണ്ട്.

അപേക്ഷകളിലെ പിഴവുകൾ തിരുത്തി വേണം അപേക്ഷ പുതുക്കേണ്ടത്. മെറിറ്റ് ക്വാട്ടയുടെ സപ്ലിമെന്ററി അലോട്ട്മെന്റിനോടൊപ്പം മോഡൽ റസിഡെൻഷ്യൽ സ്‌കൂളുകളിലേയ്ക്കുള്ള സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അപേക്ഷയും ക്ഷണിക്കുന്നതാണ്.

സപ്ലിമെന്ററി അലോട്ട്മെന്റുകളെ സംബന്ധിച്ചു വിശദനിർദ്ദേശങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാകും.

അപേക്ഷകർക്ക് സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിക്കുവാനും മറ്റും വേണ്ട നിർദ്ദേശങ്ങളും സാങ്കേതിക സഹായങ്ങളും സ്‌കൂൾ ഹെൽപ്‌ ഡെസ്‌കുകളിലൂടെ നൽകാൻ വേണ്ട സജ്ജീകരണങ്ങൾ സ്‌കൂൾ പ്രിൻസിപ്പൽമാർ സ്വീകരിക്കേണ്ടതാണെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

#plusone #supplementary #allotment #application #today #points #note

Next TV

Related Stories
#Kalamurdercase | മാന്നാർ കല കൊലക്കേസ്; അന്വേഷണത്തിന് പ്രത്യേക സംഘം, 21 അംഗ സംഘം രൂപീകരിച്ചു

Jul 4, 2024 08:07 AM

#Kalamurdercase | മാന്നാർ കല കൊലക്കേസ്; അന്വേഷണത്തിന് പ്രത്യേക സംഘം, 21 അംഗ സംഘം രൂപീകരിച്ചു

ഭർത്താവ് അനിൽ ആണ് ഒന്നാം പ്രതി. അനിലിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ആയ ജിനു, സോമൻ, പ്രമോദ് എന്നിവരാണ് മറ്റ്...

Read More >>
#sreekalamurder | കല കൊലക്കേസിൽ കൂടുതൽ തെളിവ് ശേഖരണത്തിന് പൊലീസ്; മൂന്ന് പ്രതികളെ വിശദമായി ചോദ്യം ചെയ്യും

Jul 4, 2024 07:05 AM

#sreekalamurder | കല കൊലക്കേസിൽ കൂടുതൽ തെളിവ് ശേഖരണത്തിന് പൊലീസ്; മൂന്ന് പ്രതികളെ വിശദമായി ചോദ്യം ചെയ്യും

അറസ്റ്റിലായ മൂന്ന് പ്രതികളുടെയും 6 ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചത്. ഈ ദിവസങ്ങൾക്കുള്ളിൽ പരമാവധി തെളിവുകൾ ശേഖരിക്കുകയാണ്...

Read More >>
#KERALARAIN |  സംസ്ഥാനത്ത് ഞായറാഴ്ച വരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്; മൂന്ന് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

Jul 4, 2024 07:01 AM

#KERALARAIN | സംസ്ഥാനത്ത് ഞായറാഴ്ച വരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്; മൂന്ന് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദ പാത്തി സ്ഥിതി ചെയ്യുന്നതിനാലാണ്...

Read More >>
#policeman | 'കേട്ടോ ഇല്ലയോ അറിയില്ല', ചാടി കയറവെ ട്രെയിനിനടിയിലേക്ക് വീണയാളെ രക്ഷിച്ച കാക്കിയിട്ട കൈകൾ ഇതാണ്, അഭിനന്ദനങ്ങൾ

Jul 4, 2024 06:55 AM

#policeman | 'കേട്ടോ ഇല്ലയോ അറിയില്ല', ചാടി കയറവെ ട്രെയിനിനടിയിലേക്ക് വീണയാളെ രക്ഷിച്ച കാക്കിയിട്ട കൈകൾ ഇതാണ്, അഭിനന്ദനങ്ങൾ

തിരുവനന്തപുരം റൂറൽ ക്രൈം ബ്രാഞ്ചിലെ പ്രതീഷാണ് സ്വന്തം ജീവൻ പോലും നോക്കാതെ ട്രെയിനിനടിയിലേക്ക് വീണയാളെ വലിച്ചുകയറ്റി...

Read More >>
#attack | കോഴിക്കോട് മേപ്പയ്യൂരിൽ പോലീസിനെ ആക്രമിച്ച് മദ്യപസംഘം; മൂന്ന് പോലീസുകാർക്ക് പരിക്ക്

Jul 4, 2024 06:44 AM

#attack | കോഴിക്കോട് മേപ്പയ്യൂരിൽ പോലീസിനെ ആക്രമിച്ച് മദ്യപസംഘം; മൂന്ന് പോലീസുകാർക്ക് പരിക്ക്

മേപ്പയ്യൂർ ടൗണിൽ മദ്യപിച്ചെത്തിയ രണ്ടംഗ സംഘം ബാർബർ ഷോപ്പുകാരനെ ആക്രമിച്ചതുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങളുടെ...

Read More >>
Top Stories