#fireforce | എല്ലാവരുടെയും രക്ഷകർ, ഈ അഗ്നിരക്ഷാസേനയെ പക്ഷേ ആര് രക്ഷിക്കും; ഇടിഞ്ഞ കെട്ടിടത്തിൽ ജീവൻ പണയം വച്ചുള്ള ജോലി

#fireforce | എല്ലാവരുടെയും രക്ഷകർ, ഈ അഗ്നിരക്ഷാസേനയെ പക്ഷേ ആര് രക്ഷിക്കും; ഇടിഞ്ഞ കെട്ടിടത്തിൽ ജീവൻ പണയം വച്ചുള്ള ജോലി
Jul 2, 2024 06:35 AM | By ADITHYA. NP

കണ്ണൂർ:(www.truevisionnews.com) കണ്ണൂർ ഇരിട്ടിയിലെ അഗ്നിരക്ഷാസേനയെ ആരെങ്കിലും ഉടൻ രക്ഷിക്കണം. ഏത് നിമിഷവും ഇടിഞ്ഞുവീഴാറായ കെട്ടിടത്തിൽ ജീവൻ കയ്യിൽപിടിച്ചാണ് ഉദ്യോഗസ്ഥരുടെ ഇരിപ്പ്.

പുതിയ കെട്ടിടം പണിയാൻ സ്ഥലം കണ്ടെത്തിയിട്ടും ഇതുവരെ ഫണ്ട് അനുവദിച്ചിട്ടില്ല. ദുരന്തമായ ഈ കെട്ടിടത്തിൽ കഴിച്ചുകൂട്ടുന്ന സേനയിലെ ജീവനക്കാരുടെ ജീവന് ആര് ഉറപ്പുകൊടുക്കും എന്നാണ് ചോദ്യം ഉയരുന്നത്.

പതിറ്റാണ്ടുകൾ പഴക്കമുളള പഴയ സർക്കാർ ആശുപത്രി കെട്ടിടം 2010 മുതൽ ഫയർഫോഴ്സിന് നൽകുകയായിരുന്നു ഇപ്പോൾ ചോർന്നൊലിക്കുന്ന അവസ്ഥയിലാണ്.

കോൺക്രീറ്റ് ഓരോ ദിവസവും അടർന്നു വീണുകൊണ്ടിരിക്കുന്നു. മഴ കനത്താൽ അകത്തുവേണം ആദ്യം രക്ഷാപ്രവർത്തനം എന്ന അവസ്ഥയാണ്.

വളപ്പിലെ വാട്ടർ ടാങ്കും ഇടിഞ്ഞുവീഴാറായി.രക്ഷപ്പെടുത്താൻ അഗ്നിരക്ഷാസേന പല തവണ അപേക്ഷവച്ചു. പയഞ്ചേരിയിൽ 40 സെന്‍റ് അനുവദിച്ചു കിട്ടി. പക്ഷേ തുക വകയിരുത്താത്തത് കൊണ്ട് കെട്ടിടം പണി തുടങ്ങിയില്ല.

അറ്റകുറ്റപ്പണി പോലും നടക്കുന്നില്ല. ഇരിട്ടിയിലെ കെട്ടിടം ഒഴിപ്പിച്ച് സേനയെ മറ്റൊരിടത്തേക്ക് തത്കാലം മാറ്റാൻ മുൻകയ്യെടുക്കണമെന്നാണ് ആവശ്യം ഉയരുന്നത്.

#will #sav #this #fireforce #team #threatening #job #collapsed #building

Next TV

Related Stories
#sreekalamurder | കല കൊലക്കേസിൽ കൂടുതൽ തെളിവ് ശേഖരണത്തിന് പൊലീസ്; മൂന്ന് പ്രതികളെ വിശദമായി ചോദ്യം ചെയ്യും

Jul 4, 2024 07:05 AM

#sreekalamurder | കല കൊലക്കേസിൽ കൂടുതൽ തെളിവ് ശേഖരണത്തിന് പൊലീസ്; മൂന്ന് പ്രതികളെ വിശദമായി ചോദ്യം ചെയ്യും

അറസ്റ്റിലായ മൂന്ന് പ്രതികളുടെയും 6 ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചത്. ഈ ദിവസങ്ങൾക്കുള്ളിൽ പരമാവധി തെളിവുകൾ ശേഖരിക്കുകയാണ്...

Read More >>
#KERALARAIN |  സംസ്ഥാനത്ത് ഞായറാഴ്ച വരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്; മൂന്ന് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

Jul 4, 2024 07:01 AM

#KERALARAIN | സംസ്ഥാനത്ത് ഞായറാഴ്ച വരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്; മൂന്ന് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദ പാത്തി സ്ഥിതി ചെയ്യുന്നതിനാലാണ്...

Read More >>
#policeman | 'കേട്ടോ ഇല്ലയോ അറിയില്ല', ചാടി കയറവെ ട്രെയിനിനടിയിലേക്ക് വീണയാളെ രക്ഷിച്ച കാക്കിയിട്ട കൈകൾ ഇതാണ്, അഭിനന്ദനങ്ങൾ

Jul 4, 2024 06:55 AM

#policeman | 'കേട്ടോ ഇല്ലയോ അറിയില്ല', ചാടി കയറവെ ട്രെയിനിനടിയിലേക്ക് വീണയാളെ രക്ഷിച്ച കാക്കിയിട്ട കൈകൾ ഇതാണ്, അഭിനന്ദനങ്ങൾ

തിരുവനന്തപുരം റൂറൽ ക്രൈം ബ്രാഞ്ചിലെ പ്രതീഷാണ് സ്വന്തം ജീവൻ പോലും നോക്കാതെ ട്രെയിനിനടിയിലേക്ക് വീണയാളെ വലിച്ചുകയറ്റി...

Read More >>
#attack | കോഴിക്കോട് മേപ്പയ്യൂരിൽ പോലീസിനെ ആക്രമിച്ച് മദ്യപസംഘം; മൂന്ന് പോലീസുകാർക്ക് പരിക്ക്

Jul 4, 2024 06:44 AM

#attack | കോഴിക്കോട് മേപ്പയ്യൂരിൽ പോലീസിനെ ആക്രമിച്ച് മദ്യപസംഘം; മൂന്ന് പോലീസുകാർക്ക് പരിക്ക്

മേപ്പയ്യൂർ ടൗണിൽ മദ്യപിച്ചെത്തിയ രണ്ടംഗ സംഘം ബാർബർ ഷോപ്പുകാരനെ ആക്രമിച്ചതുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങളുടെ...

Read More >>
#kalamurdercase |  സെപ്റ്റിക് ടാങ്ക് പരിശോധിക്കുമ്പോൾ കാഴ്ചക്കാരനായി കലാധരനും; കലയുടെ കൊലപാതകം വിശ്വസിക്കാനാകാതെ സഹോദരന്‍

Jul 4, 2024 06:30 AM

#kalamurdercase | സെപ്റ്റിക് ടാങ്ക് പരിശോധിക്കുമ്പോൾ കാഴ്ചക്കാരനായി കലാധരനും; കലയുടെ കൊലപാതകം വിശ്വസിക്കാനാകാതെ സഹോദരന്‍

ജന്മനാ ബധിരനും മൂകനുമായ കലാധരൻ കായംകുളം-തിരുവല്ല സംസ്ഥാന പാതയോരത്ത് മാന്നാർ നായർ സമാജം സ്കൂളിന് സമീപം ഇന്നലെ റമ്പുട്ടാൻ പഴം...

Read More >>
Top Stories