#orangepeel | ഡയറ്റില്‍ ഓറഞ്ചിന്‍റെ തൊലി ഉള്‍പ്പെടുത്തൂ; അറിയാം ഗുണങ്ങള്‍

#orangepeel |  ഡയറ്റില്‍ ഓറഞ്ചിന്‍റെ തൊലി ഉള്‍പ്പെടുത്തൂ; അറിയാം ഗുണങ്ങള്‍
Jun 27, 2024 11:12 AM | By Sreenandana. MT

(truevisionnews.com)സിട്രസ് വിഭാഗത്തിലുള്ള ഓറഞ്ച് നിരവധി ആരോഗ്യഗുണങ്ങളുള്ള ഫലമാണ്. വിറ്റാമിന്‍ സിയും ആന്‍റിഓക്സിഡന്‍റുകളും ധാരാളം അടങ്ങിയിട്ടുള്ള ഓറഞ്ച് നാരുകളുടെയും സ്രോതസാണ്. രോഗപ്രതിരോധശേഷി മുതല്‍ ചർമ്മത്തിന്‍റെ ആരോഗ്യത്തിന് വരെ ഓറഞ്ച് സഹായകമാണ്.

ഓറഞ്ചിന്റെ തൊലിയും നിരവധി ഗുണങ്ങളാൽ സമ്പന്നമാണ്.ഓറഞ്ചിന്‍റെ തൊലിയിലും വിറ്റാമിന്‍ സിയും നാരുകളും അടങ്ങിയിട്ടുണ്ട്. ഹെൽത്ത്‌ലൈനില്‍ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, വെറും 1 ടേബിൾസ്പൂൺ ഓറഞ്ച് തൊലി വിറ്റാമിൻ സിയുടെ പ്രതിദിന മൂല്യത്തിന്‍റെ (ഡിവി) 14% നൽകുന്നു എന്നാണ്.

ഇത് ഉള്ളിലെ പഴത്തേക്കാൾ ഏകദേശം 3 മടങ്ങ് കൂടുതലാണ്. ഓറഞ്ചിന്‍റെ തൊലി ഹൃദയാരോഗ്യത്തിനും നല്ലതാണ് എന്നാണ് ഫ്ലോറിഡ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ പറയുന്നത്. ചില കുടൽ ബാക്ടീരിയകൾ ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാന്‍ കാരണമാകാം.

ദഹന സമയത്ത്, ഗട്ട് ബാക്ടീരിയകൾ ട്രൈമെത്തിലാമൈൻ എൻ-ഓക്സൈഡ് (TMAO) ഉത്പാദിപ്പിക്കുന്നു. ഭാവിയിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാന്‍ ടിഎംഎഒയുടെ അളവ് കാരണമാകും.

ഏറ്റവും പുതിയ ഗവേഷണത്തിന്‍റെ കണ്ടെത്തലുകൾ അനുസരിച്ച്, ഓറഞ്ച് തൊലി ഫൈറ്റോകെമിക്കലുകളാൽ സമ്പുഷ്ടമാണ്. ഇത് ട്രൈമെതൈലാമൈൻ (TMA) ഉത്പാദനം കുറയ്ക്കാൻ സഹായിക്കും. അത്തരത്തിലാണ് ഓറഞ്ചിന്‍റെ തൊലി ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്നത്.

ഇതിനായി നന്നായി കഴുകിയ ഓറഞ്ചിന്‍റെ തൊലി സ്മൂത്തിയിലോ സാലഡിലോ ചേര്‍ത്ത് കഴിക്കാം. അല്ലെങ്കില്‍ കട്ടന്‍ ചായ തയ്യാറാക്കുമ്പോഴും ഓറഞ്ചിന്‍റെ തൊലി പൊടിച്ചത് ചേര്‍ക്കാം. ഓറഞ്ചിന്റെ തൊലി കൊണ്ടുള്ള ഫേസ് പാക്കുകള്‍ ഉപയോഗിക്കുന്നത് ചര്‍മ്മത്തിനും നല്ലതാണ്.

മുഖത്തെ ചുളിവുകളെ തടയാനും മുഖക്കുരു അകറ്റാനും കറുത്തപാടുകളെ നീക്കം ചെയ്യാനും എണ്ണമയമുള്ള ചർമ്മത്തിനുമെല്ലാം ഫലപ്രദമാണ് ഓറഞ്ചിന്‍റെ തൊലി. കൂടാതെ കരുവാളിപ്പ് അകറ്റാനും മുഖം തിളങ്ങാനും സഹായിക്കും.

#Include #orange #peel #your #diet; #benefits

Next TV

Related Stories
#sex | സെക്‌സിനു ശേഷം പുരുഷന്‍  തളര്‍ന്നുറങ്ങുന്നത്  എന്തുകൊണ്ട് ?

Dec 23, 2024 10:02 PM

#sex | സെക്‌സിനു ശേഷം പുരുഷന്‍ തളര്‍ന്നുറങ്ങുന്നത് എന്തുകൊണ്ട് ?

ശാരീരിക ബലം കൊണ്ട് കരുത്തനായ പുരുഷന്‍ എന്തുകൊണ്ട് സെക്‌സിനു ശേഷം തളര്‍ന്നുറങ്ങുന്നു എന്നത് ആര്‍ക്കെങ്കിലും...

Read More >>
#cinnamonwater | വെറും വയറ്റിൽ കറുവപ്പട്ട വെള്ളം കുടിച്ചാലോ? ഗുണങ്ങൾ ഏറെ ...

Dec 23, 2024 07:12 AM

#cinnamonwater | വെറും വയറ്റിൽ കറുവപ്പട്ട വെള്ളം കുടിച്ചാലോ? ഗുണങ്ങൾ ഏറെ ...

കൂടാതെ, ശരീരഭാരം നിയന്ത്രിക്കുന്നത് മുതൽ ദഹനം മെച്ചപ്പെടുത്തുന്നത് വരെ നിരവധി ആരോഗ്യഗുണങ്ങളാണ് കറുവപ്പട്ട വെള്ളം വാഗ്ദാനം...

Read More >>
#health | എന്നും നീണ്ട കുളി കുളിക്കുന്നവരാണോ? എന്നാൽ അത്  അത്രനല്ലതല്ല…

Dec 22, 2024 03:42 PM

#health | എന്നും നീണ്ട കുളി കുളിക്കുന്നവരാണോ? എന്നാൽ അത് അത്രനല്ലതല്ല…

വെള്ളത്തില്‍ കളിക്കാന്‍ കുഞ്ഞുനാള്‍ മുതല്‍ ഇഷ്ടപ്പെടുന്നവരാണ് മിക്കവരും....

Read More >>
#health | ഉലുവ കുതിര്‍ത്ത് വെച്ച വെള്ളം കുടിച്ചാല്‍ ഗുണങ്ങള്‍ ഞെട്ടിക്കുന്നത് !

Dec 22, 2024 10:10 AM

#health | ഉലുവ കുതിര്‍ത്ത് വെച്ച വെള്ളം കുടിച്ചാല്‍ ഗുണങ്ങള്‍ ഞെട്ടിക്കുന്നത് !

ഉലുവ കുതിര്‍ത്ത് വച്ച വെള്ളം കുടിക്കുന്നത് ദഹനക്കേട് മുതല്‍ പ്രമേഹം വരെ വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണെന്ന് ആരോഗ്യ വിദഗ്ധര്‍...

Read More >>
#milk | രാത്രി ഉറങ്ങും മുൻപ് പാൽ കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ അറിയാം...

Dec 20, 2024 06:44 PM

#milk | രാത്രി ഉറങ്ങും മുൻപ് പാൽ കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ അറിയാം...

ദഹനം ശരിയായി നടക്കാൻ സഹായിക്കുന്നതിനൊപ്പം തന്നെ മലബന്ധം പോലുള്ള പ്രശ്നങ്ങളിൽ നിന്നും ഇതു മോചനം...

Read More >>
Top Stories