#TPMurderCase | ‘അടിയന്തര പ്രമേയത്തിന് മറുപടി പറഞ്ഞിട്ടില്ല; പ്രചരണം വസ്തുതാപരമല്ല’; വിശദീകരണവുമായി സ്പീക്കറുടെ ഓഫീസ്

#TPMurderCase | ‘അടിയന്തര പ്രമേയത്തിന് മറുപടി പറഞ്ഞിട്ടില്ല; പ്രചരണം വസ്തുതാപരമല്ല’; വിശദീകരണവുമായി സ്പീക്കറുടെ ഓഫീസ്
Jun 26, 2024 11:30 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് ശിക്ഷായിളവ് നൽകുന്നത് ചോദ്യം ചെയ്ത് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടി പറഞ്ഞിട്ടില്ലെന്ന് സ്പീക്കറുടെ ഓഫീസിന്റെ വിശദീകരണം.

മുഖ്യമന്ത്രി പറയേണ്ട മറുപടി സ്പീക്കർ പറഞ്ഞെന്ന പ്രചരണം വസ്തുതാപരമല്ലെന്ന് സ്പീക്കറുടെ ഓഫീസ് പറഞ്ഞു.

വിഷയം സബ്മിഷനായി പരിഗണിക്കാമെന്നാണ് സ്പീക്കർ പറഞ്ഞതെന്ന് സ്പീക്കറുടെ ഓഫീസ് വിശദീകരിച്ചു.

അടിയന്തര പ്രമേയമായി പരിഗണിക്കാൻ കഴിയില്ലെന്ന്‌ മാത്രമാണ് വ്യക്തമാക്കിയത്. ടി പി കേസ് പ്രതികൾക്കു മാത്രമായി ശിക്ഷായിളവ്‌ നൽകാനുള്ള നീക്കം ഉണ്ടായിട്ടില്ലെന്ന്‌ ബോധ്യപ്പെട്ട സാഹചര്യത്തിലായിരുന്നു തീരുമാനം.

സ്പീക്കറുടെ തീരുമാനത്തിൽ ഒരു അപാകതയും ചൂണ്ടിക്കാട്ടാനാവില്ലെന്നും സ്പീക്കറുടെ ഓഫീസ് വ്യക്തമാക്കി. കെ.കെ രമ നൽകിയ അടിയന്തിര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചു കൊണ്ട് സ്പീക്കർ നടത്തിയ പരാമർശത്തിലെ അനൗചിത്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് കത്ത് നൽകിയിരുന്നു.

സർക്കാരിന്റെ മറുപടിയുടെ അടിസ്ഥാനത്തിൽ അടിയന്തിര പ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിക്കാം എന്നല്ലാതെ സർക്കാർ പറയേണ്ട മറുപടി സ്പീക്കർ പറഞ്ഞത് ഉചിതമായില്ലെന്നും പ്രതിപക്ഷ നേതാവ് കത്തിൽ വ്യക്തമാക്കിയിരുന്നു.

#urgent #motion #answered #Propaganda #factual #Speaker #Office #explanation

Next TV

Related Stories
#accidentcase | വാഹനാപകടത്തിൽ പരിക്കേറ്റ യുവാവിന് 47 ലക്ഷം നൽകാൻ വിധി

Jul 1, 2024 07:51 PM

#accidentcase | വാഹനാപകടത്തിൽ പരിക്കേറ്റ യുവാവിന് 47 ലക്ഷം നൽകാൻ വിധി

യുണൈറ്റഡ് ഇൻഷുറൻസ് കമ്പനിയാണ് നഷ്ടപരിഹാരം...

Read More >>
#accident |മേൽപ്പാലത്തിൽ നിന്ന് സ്കൂട്ടർ താഴേക്ക് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം; മകൾക്കും സഹോദരിക്കും പരിക്ക്

Jul 1, 2024 07:45 PM

#accident |മേൽപ്പാലത്തിൽ നിന്ന് സ്കൂട്ടർ താഴേക്ക് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം; മകൾക്കും സഹോദരിക്കും പരിക്ക്

അപകടത്തിൽ സിമിക്ക് ​ഗുരുതരമായി പരിക്കേറ്റിരുന്നു. തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിലിരിക്കെയാണ് വൈകിട്ടോടെ സിമിയുടെ മരണം...

Read More >>
#AryaRajendran | മേയര്‍ ആര്യാ രാജേന്ദ്രന് സിപിഎമ്മിൻ്റെ അന്ത്യശാസനം: തെറ്റുകൾ തിരുത്താൻ അവസാന അവസരം

Jul 1, 2024 07:24 PM

#AryaRajendran | മേയര്‍ ആര്യാ രാജേന്ദ്രന് സിപിഎമ്മിൻ്റെ അന്ത്യശാസനം: തെറ്റുകൾ തിരുത്താൻ അവസാന അവസരം

കോര്‍പറേഷൻ ഭരണത്തിലെ വീഴ്‌ചകളും പ്രവര്‍ത്തന ശൈലിയും അധികാരം നഷ്ടപ്പെടുന്നതിന് ഇടയാക്കുമെന്ന തിരിച്ചറിവിലാണ് പാര്‍ട്ടിയുടെ...

Read More >>
#rapecase | ‘ആരും പീഡിപ്പിച്ചിട്ടില്ല, കുഞ്ഞ് അദ്ദേഹത്തിന്റേതല്ല’;സി.പി.ഐ.എം നേതാവിനെ പിന്തുണച്ച് അതിജീവിത

Jul 1, 2024 07:16 PM

#rapecase | ‘ആരും പീഡിപ്പിച്ചിട്ടില്ല, കുഞ്ഞ് അദ്ദേഹത്തിന്റേതല്ല’;സി.പി.ഐ.എം നേതാവിനെ പിന്തുണച്ച് അതിജീവിത

രാഷ്ട്രീയ ലാഭത്തിന് വേണ്ടി തന്നെ കേസിൽ വലിച്ചിഴച്ചെന്നും ,ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ സനൽകുമാറും തൻറെ സഹോദരനും സജിമോനെ കേസിൽ...

Read More >>
#heavyrain | കനത്ത മഴയും കാറ്റും;  വീടിന് മുകളിലേക്ക് തെങ്ങ് വീണ് മൂന്ന് പേർക്ക് പരിക്ക്

Jul 1, 2024 07:09 PM

#heavyrain | കനത്ത മഴയും കാറ്റും; വീടിന് മുകളിലേക്ക് തെങ്ങ് വീണ് മൂന്ന് പേർക്ക് പരിക്ക്

ഇരട്ടപ്പുഴ കോളനി പടിയിൽ പുതുവീട്ടിൽ ഷറഫുദ്ധീൻ്റെ വീടിനു മുകളിലേക്കാണ് തെങ്ങ് മുറിഞ്ഞു...

Read More >>
#Accident |കെഎസ്ആര്‍ടിസി ബസും ആംബുലൻസും കൂട്ടിയിടിച്ച് അപകടം;  നിരവധി പേര്‍ക്ക് പരിക്ക്

Jul 1, 2024 04:56 PM

#Accident |കെഎസ്ആര്‍ടിസി ബസും ആംബുലൻസും കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

ദേശീയപാതയിൽ ഹരിപ്പാട് കെവി ജെട്ടി വിലഞ്ഞാൽ ക്ഷേത്രത്തിനു സമീപമാണ് അപകടം...

Read More >>
Top Stories