#cookery | ഒട്ടും കയ്പ്പില്ലാതെ പാവയ്ക്ക അച്ചാർ തയ്യാറാക്കാം

#cookery | ഒട്ടും കയ്പ്പില്ലാതെ പാവയ്ക്ക അച്ചാർ തയ്യാറാക്കാം
Jun 26, 2024 10:38 PM | By Susmitha Surendran

(truevisionnews.com)   ചോറിന് കൂട്ടാൻ സൂപ്പർ രുചിയിൽ പാവയ്ക്കാ അച്ചാർ തയാറാക്കിയാലോ? പാവയ്ക്ക വറുക്കാതെ തന്നെ കയ്പ്പില്ലാത്ത അച്ചാർ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.

വേണ്ട ചേരുവകൾ

പാവയ്ക്ക - 300 ഗ്രാം

ഉപ്പ് - ആവശ്യത്തിന്

നല്ലെണ്ണ - 5-6 ടേബിൾസ്പൂൺ

കടുക് - 1 ടീസ്പൂൺ

വെളുത്തുള്ളി അരിഞ്ഞത്- 1 ടേബിൾസ്പൂൺ

ഇഞ്ചി അരിഞ്ഞത് - 1 ടീസ്പൂൺ

പച്ചമുളക് അരിഞ്ഞത് - 2 എണ്ണം

കറിവേപ്പില - ആവശ്യത്തിന്

മഞ്ഞൾപ്പൊടി - അര ടീസ്പൂൺ

മുളകുപൊടി - 1 ടേബിൾസ്പൂൺ

വിനാഗിരി - 3 ടേബിൾസ്പൂൺ

പഞ്ചസാര - അര ടീസ്പൂൺ

കായപ്പൊടി - അര ടീസ്പൂൺ

ഉലുവ വറുത്തുപൊടിച്ചത് - കാൽ ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

പാവയ്ക്ക നന്നായി കഴുകി വെള്ളമെല്ലാം പോയിക്കഴിഞ്ഞ് കുരു കളഞ്ഞ് ചെറിയ കഷണങ്ങളാക്കി അരിഞ്ഞെടുക്കാം. ഇനി ഇത് ഒരു പാത്രത്തിലേക്ക് മാറ്റിയശേഷം ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇളക്കി മൂടി വെച്ച് 10-12 മണിക്കൂർ ഫ്രിഡ്ജിൽ എടുത്തു വയ്ക്കാം.

അടുത്ത ദിവസം ഇതെടുത്ത് പാവയ്ക്ക നന്നായി പിഴിഞ്ഞ് നീരെല്ലാം കളഞ്ഞെടുക്കാം. ഇനിയൊരു പാൻ സ്റ്റൗവിൽ വച്ച് ചൂടാകുമ്പോൾ അതിലേയ്ക്ക് നല്ലെണ്ണ ഒഴിച്ച് കൊടുക്കാം.

എണ്ണ ചൂടായാൽ കടുകിട്ട് പൊട്ടിയശേഷം അതിലേയ്ക്ക് വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ അരിഞ്ഞതും കുറച്ച് കറിവേപ്പിലയും ചേർത്ത് വഴറ്റി എടുക്കാം.

ഇനി തീ ഓഫ് ചെയ്തശേഷം മഞ്ഞൾപൊടി, മുളകുപൊടി എന്നിവ ചേർത്തു കൊടുക്കാം. ഇതിലേക്ക് ഇനി പാവയ്ക്ക ചേർത്തുകൊടുത്തശേഷം നന്നായി ഇളക്കി വീണ്ടും സ്റ്റൗ ഓൺ ആക്കാം.

ഇത് ഒന്നു വാടിക്കഴിഞ്ഞാൽ വിനാഗിരി ചേർത്ത് കൊടുക്കാം. പാവയ്ക്ക നന്നായി വാടിക്കഴിഞ്ഞാൽ തീ ഓഫ് ചെയ്യുന്നതിന് മുമ്പ് കായപ്പൊടി ചേർത്തു കൊടുക്കാം.

ഇനി തീ ഓഫ് ചെയ്ത ശേഷം അല്പം പഞ്ചസാരയും ഉലുവ വറുത്തു പൊടിച്ചതും കൂടി ചേർത്ത് ഇളക്കി എടുക്കാം. ഇതോടെ പാവയ്ക്ക അച്ചാർ തയ്യാറായിക്കഴിഞ്ഞു.

#tasty #bitter #gourd #pickle #recipe

Next TV

Related Stories
#cookery | ചക്ക ഉണ്ണിയപ്പം ഇങ്ങനെ തയ്യാറാക്കി നോക്കൂ

Jun 29, 2024 02:27 PM

#cookery | ചക്ക ഉണ്ണിയപ്പം ഇങ്ങനെ തയ്യാറാക്കി നോക്കൂ

വീട്ടിൽ ചക്ക കിട്ടിയാൽ ഇനി ഒന്നും ആലോചിക്കേണ്ട എളുപ്പത്തിലൊരു ഈസി ഉണ്ണിയപ്പം...

Read More >>
#cookery | പച്ചമാങ്ങ കൊണ്ടൊരു കിടിലൻ ജ്യൂസ് തയാറാക്കാം

Jun 29, 2024 12:29 PM

#cookery | പച്ചമാങ്ങ കൊണ്ടൊരു കിടിലൻ ജ്യൂസ് തയാറാക്കാം

പച്ചമാങ്ങ കൊണ്ട് ഒരു മാജിക് പാനീയം എന്ന് തന്നെ പറയാം....

Read More >>
#cookery |വായിലിട്ടാൽ അലിഞ്ഞ് പോകുന്ന സ്പെഷ്യൽ നേന്ത്രപ്പഴം ഹൽവ; റെസിപ്പി

Jun 28, 2024 11:41 AM

#cookery |വായിലിട്ടാൽ അലിഞ്ഞ് പോകുന്ന സ്പെഷ്യൽ നേന്ത്രപ്പഴം ഹൽവ; റെസിപ്പി

സെറ്റായി വന്നാൽ എള്ള്, നട്സ് ചേർത്ത് മറ്റൊരു പത്രത്തിലേക്ക് മാറ്റി ലെവൽ ചെയ്തു ചൂടറിയാൽ മുറിച്ചു ഉപയോഗിക്കാം....

Read More >>
#cookery | ചോറിനൊപ്പം കഴിക്കാൻ ഒരു കിടിലൻ ചമ്മന്തി

Jun 27, 2024 05:15 PM

#cookery | ചോറിനൊപ്പം കഴിക്കാൻ ഒരു കിടിലൻ ചമ്മന്തി

എങ്കിൽ ഒരു സ്പെഷ്യൽ ചമ്മന്തി...

Read More >>
#cookery | വിലകൂടിയ കൈമയും ബസ്മതിയും ഒന്നും നോക്കി പോകണ്ട… റേഷൻ കടയിലെ പച്ചരി മതി ഇനി ബിരിയാണി ഉണ്ടാക്കാൻ

Jun 25, 2024 01:19 PM

#cookery | വിലകൂടിയ കൈമയും ബസ്മതിയും ഒന്നും നോക്കി പോകണ്ട… റേഷൻ കടയിലെ പച്ചരി മതി ഇനി ബിരിയാണി ഉണ്ടാക്കാൻ

എന്നാൽ അങ്ങനെ പുച്ഛിച്ച് തള്ളേണ്ട ചില്ലറക്കാരനല്ല റേഷനരി....

Read More >>
#beefkondatam | കിടിലന്‍ ബീഫ് കൊണ്ടാട്ടം വീട്ടില്‍ തയ്യാറാക്കാം; റെസിപ്പി

Jun 24, 2024 01:00 PM

#beefkondatam | കിടിലന്‍ ബീഫ് കൊണ്ടാട്ടം വീട്ടില്‍ തയ്യാറാക്കാം; റെസിപ്പി

ബീഫ് എങ്ങനെ പാകം ചെയ്താലും കിടിലന്‍...

Read More >>
Top Stories