#Kariyathumpara | കനത്ത മഴ; കക്കയം, കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ അടച്ചു

 #Kariyathumpara | കനത്ത മഴ; കക്കയം, കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ അടച്ചു
Jun 26, 2024 03:28 PM | By ADITHYA. NP

(truevisionnews.com)കനത്ത മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് കെ.എസ്.ഇ.ബിയുടെ കക്കയം ഹൈഡല്‍ ടൂറിസം സെന്റര്‍, വനംവകുപ്പിന്റെ കക്കയം ഇക്കോ ടൂറിസം സെന്റര്‍, ടൂറിസം മാനേജ് മെന്റ് കമ്മറ്റിയുടെ കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രം എന്നിവ അടച്ചു.

കക്കയം, ഉരക്കുഴി മേഖലയിലെ ടൂറിസം സെന്റര്‍ ഇനി അറിയിപ്പുണ്ടാകുന്നത് വരെ അടച്ചിടുകയാണെന്നും വിനോദസഞ്ചാരികളുടെ പ്രവേശനം പൂര്‍ണമായി നിര്‍ത്തിവെച്ചിരിക്കുകയാണെന്നും ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു.

മഴ ശക്തമായതിനാല്‍ കരിയാത്തുംപാറ പാറക്കടവ് ടൂറിസ്റ്റ് കേന്ദ്രത്തില്‍ സഞ്ചാരികളുടെ പ്രവേശനവും അനിശ്ചിത കാലത്തത്തേക്ക് നിര്‍ത്തിവെച്ചു.

കല്ലാനോട് തോണിക്കടവ് ടൂറിസ്റ്റ് കേന്ദ്രം തുറന്ന് പ്രവര്‍ത്തിക്കുമെങ്കിലും ഇവിടെയെത്തുന്ന സഞ്ചാരികളെ കരിയാത്തുംപാറയിലേക്ക് പ്രവേശിപ്പിക്കില്ല.

സഞ്ചാരികളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു.കോഴിക്കോട് ജില്ലയിലെ പെരുവണ്ണാമൂഴി ജലാശയത്തിന്റെ ഭാഗമായ വിനോദ സഞ്ചാര കേന്ദ്രമാണ് കരിയാത്തുംപാറ.

മലനിരകളുടെയും പുല്‍മേടുകളുടെയും മനോഹാരിതകാരണം കരിയാത്തുംപാറയെ മലബാറിന്റെ തേക്കടി, മലബാറിന്റെ ഊട്ടി എന്നെല്ലാം വിളിക്കാറുണ്ട്.

ഇതിനടുത്താണ് കോഴിക്കോടിന്റെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കക്കയവും സ്ഥിതി ചെയ്യുന്നത്.

#heavy #rain #Kakkayam #Kariyathumpara #tourist #centers #are #closed

Next TV

Related Stories
മൈസൂരുവിലേക്കാണോ യാത്ര? എങ്കിൽ ഇവിടെ പോവാതിരിക്കല്ലേ, അമ്പരപ്പിക്കുന്ന സൗന്ദര്യവുമായി ബ്രിന്ദാവൻ ഗാർഡൻ

Apr 17, 2025 08:34 PM

മൈസൂരുവിലേക്കാണോ യാത്ര? എങ്കിൽ ഇവിടെ പോവാതിരിക്കല്ലേ, അമ്പരപ്പിക്കുന്ന സൗന്ദര്യവുമായി ബ്രിന്ദാവൻ ഗാർഡൻ

ദക്ഷിണേന്ത്യയിലെ പ്രമുഖ നദികളിലൊന്നായ കാവേരി നദിക്ക് കുറുകെയാണ് ഈ മനോഹരമായ ടെറസ് ഗാർഡൻ...

Read More >>
പ്രകൃതി ഒരുക്കിവച്ചിരിക്കുന്ന വിസ്മയക്കാഴ്ച, പോകാം ചെമ്പ്ര മലയിലെ ഹൃദയതടാകത്തിലേക്ക്

Apr 15, 2025 10:27 PM

പ്രകൃതി ഒരുക്കിവച്ചിരിക്കുന്ന വിസ്മയക്കാഴ്ച, പോകാം ചെമ്പ്ര മലയിലെ ഹൃദയതടാകത്തിലേക്ക്

കാടും മലയും കീഴടക്കി ഉയരങ്ങള്‍ താണ്ടുകയെന്നത് അത്ര എളുപ്പമല്ലെങ്കിലും ലക്ഷ്യസ്ഥാനത്തെത്തിയാല്‍ കാണുന്ന കാഴ്ചകള്‍ മനസിനും ശരീരത്തിനും...

Read More >>
 ഗാംഭീര്യം തുളുമ്പുന്ന ദൃശ്യങ്ങൾ; വയനാടിന്റെ സ്വന്തം ഫാന്റം റോക്കിലേക്ക് ഒരു യാത്ര

Apr 12, 2025 10:25 PM

ഗാംഭീര്യം തുളുമ്പുന്ന ദൃശ്യങ്ങൾ; വയനാടിന്റെ സ്വന്തം ഫാന്റം റോക്കിലേക്ക് ഒരു യാത്ര

മലയുടെ മുകളിലേക്ക്‌ എടുത്ത്‌ വെച്ചത്‌ പോലുള്ള കൂറ്റൻ പ്രകൃതിദത്ത...

Read More >>
വിനോദ സഞ്ചാരികൾക്ക് ഇനി ചു​ര​ത്തി​ലൂ​ടെ ആ​കാ​ശ​യാ​ത്ര ചെയ്യാം; റോ​പ് വേ ​പ​ദ്ധ​തി ഉടൻ

Apr 9, 2025 02:26 PM

വിനോദ സഞ്ചാരികൾക്ക് ഇനി ചു​ര​ത്തി​ലൂ​ടെ ആ​കാ​ശ​യാ​ത്ര ചെയ്യാം; റോ​പ് വേ ​പ​ദ്ധ​തി ഉടൻ

റോ​പ്‌ വേ ​പ​ദ്ധ​തി​ക്കൊ​പ്പം അ​ടി​വാ​രം-​നൂ​റാം​തോ​ട്-​ചി​പ്പി​ലി​ത്തോ​ട്-​ത​ളി​പ്പു​ഴ റോ​ഡു​കൂ​ടി യാ​ഥാ​ര്‍ഥ്യ​മാ​യാ​ല്‍ ചു​ര​ത്തി​ലെ...

Read More >>
വേനലവധിയില്‍ ഊട്ടിയിലേക്കോ കൊടൈക്കനാലിലേക്കോ യാത്ര പ്ലാൻ ചെയ്യുന്നവർ ശ്രദ്ധിക്കുക; സഞ്ചാരികള്‍ക്ക് ഇ പാസ് നിര്‍ബന്ധമാക്കി

Apr 5, 2025 08:27 PM

വേനലവധിയില്‍ ഊട്ടിയിലേക്കോ കൊടൈക്കനാലിലേക്കോ യാത്ര പ്ലാൻ ചെയ്യുന്നവർ ശ്രദ്ധിക്കുക; സഞ്ചാരികള്‍ക്ക് ഇ പാസ് നിര്‍ബന്ധമാക്കി

നിയന്ത്രണങ്ങള്‍ക്കിടയിലും ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും ഇ പാസ് സ്വന്തമാക്കിയാല്‍ യാത്ര...

Read More >>
Top Stories