#arrest | വഴിയാത്രക്കാരനെ ആക്രമിച്ച് മൊബൈൽ ഫോണും പണവും തട്ടിയെടുക്കാൻ ശ്രമം; കേസിൽ രണ്ട് പേർ അറസ്റ്റിൽ

#arrest | വഴിയാത്രക്കാരനെ ആക്രമിച്ച് മൊബൈൽ ഫോണും പണവും തട്ടിയെടുക്കാൻ ശ്രമം; കേസിൽ രണ്ട് പേർ അറസ്റ്റിൽ
Jun 26, 2024 07:39 AM | By VIPIN P V

കൊല്ലം: (truevisionnews.com) കൊല്ലം ആയൂരിൽ വഴിയാത്രക്കാരനെ ആക്രമിച്ച് മൊബൈൽ ഫോണും പണവും തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ.

ഇളമാട് സ്വദേശി തോമസ്, ചെറുവക്കൽ സ്വദേശി എബി ജോസഫ് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെയാണ് കവർച്ചാ ശ്രമം നടന്നത്.

ഇളമാട് സ്വദേശിയായ ബിനു ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ വേണ്ടി ആയൂരിൽ ബസ് കാത്തുനിൽക്കുമ്പാഴായിരുന്നു ആക്രമണം.

ഇവിടേക്കെത്തിയ തോമസും എബി ജോസഫും ബിനുവിനോട് പണം ആവശ്യപ്പെട്ടു. പണം നൽകില്ലെന്ന് പറഞ്ഞതോടെ പ്രതികൾ ചേർന്ന് ബിനുവിനെ ആക്രമിച്ചു.

പണവും മൊബൈൽ ഫോണും കൈക്കലാക്കാൻ നോക്കി. ബിനു ബഹളം വച്ചതോടെ പ്രദേശത്തുണ്ടായിരുന്നവർ ഓടിയെത്തി.

തുടർന്ന് നാട്ടുകാർ പ്രതികളെ തടഞ്ഞുവെച്ചു. തുടർന്ന് ചടയമംഗലം പൊലീസ് എത്തി ഇരുവരെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

ബിനുവിന്‍റെ പരാതിയിൽ കേസെടുത്ത പൊലീസ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

#Assault #passerby #attempt #steal #mobilephone #money #Two #people #arrested #ase

Next TV

Related Stories
#Honeytrap | 15കാരനെ ഉപയോ​ഗിച്ച് ഹണിട്രാപ്, മധ്യവയസ്കനിൽ നിന്ന് വൻതുക തട്ടിയെടുത്തു;പിടിയിൽ

Sep 21, 2024 06:35 AM

#Honeytrap | 15കാരനെ ഉപയോ​ഗിച്ച് ഹണിട്രാപ്, മധ്യവയസ്കനിൽ നിന്ന് വൻതുക തട്ടിയെടുത്തു;പിടിയിൽ

കാവനൂർ സ്വദേശി ഇർഫാൻ, പുത്തലം സ്വദേശി ആഷിക് എടവണ്ണ സ്വദേശി ഹരികൃഷ്ണൻ, പ്രായപൂർത്തിയാകാത്ത രണ്ടു പേരടക്കം അഞ്ചു പേരെയാണ് അരീക്കോട് പൊലീസ് അറസ്റ്റ്...

Read More >>
#case | 'ആദ്യം ഫോണിൽ വാക്കേറ്റം,പെൺസുഹൃത്തിന്റെ അച്ഛൻ 19കാരൻ  കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരം പുറത്ത്

Sep 21, 2024 06:20 AM

#case | 'ആദ്യം ഫോണിൽ വാക്കേറ്റം,പെൺസുഹൃത്തിന്റെ അച്ഛൻ 19കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരം പുറത്ത്

സംഭവത്തിൽ ഇരവിപുരം വഞ്ചിക്കോവിൽ സ്വദേശി പ്രസാദ് (44) ശക്‌തികുളങ്ങര പൊലീസിൽ കീഴടങ്ങി....

Read More >>
#pinarayivijayan | മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും;തൃശൂർ പൂരം അലങ്കോലപ്പെട്ടതിലെ റിപ്പോർട്ടും ഇന്ന് കൈമാറും

Sep 21, 2024 06:10 AM

#pinarayivijayan | മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും;തൃശൂർ പൂരം അലങ്കോലപ്പെട്ടതിലെ റിപ്പോർട്ടും ഇന്ന് കൈമാറും

രാവിലെ 11 മണിക്കാണ് വാർത്താസമ്മേളനം.ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലെ രാഷ്ട്രീയ വിവാദങ്ങളിൽ തുടങ്ങി അനധികൃത സ്വത്ത് സമ്പാദന കേസിലടക്കം...

Read More >>
#Mainagapallyaccidentcase | എംഡിഎംഎക്കും മദ്യത്തിനും അടിമകൾ; അജ്മലിനും ശ്രീക്കുട്ടിക്കുമെതിരെ പൊലീസ്

Sep 21, 2024 05:55 AM

#Mainagapallyaccidentcase | എംഡിഎംഎക്കും മദ്യത്തിനും അടിമകൾ; അജ്മലിനും ശ്രീക്കുട്ടിക്കുമെതിരെ പൊലീസ്

14ന് ഹോട്ടലിൽ ഒരുമിച്ച് താമസിച്ച ഇവർ ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഹോട്ടല്‍ മുറിയിൽ നിന്ന് മദ്യക്കുപ്പികളും...

Read More >>
#death | പയ്യന്നൂരിൽ നെഞ്ചുവേദനയെ തുടർന്ന് യുവാവ് മരിച്ചു

Sep 20, 2024 10:55 PM

#death | പയ്യന്നൂരിൽ നെഞ്ചുവേദനയെ തുടർന്ന് യുവാവ് മരിച്ചു

നെഞ്ച് വേദനയെ തുടർന്ന് ഇന്ന് വൈകുന്നേരം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു....

Read More >>
Top Stories