#Honeytrap | 15കാരനെ ഉപയോ​ഗിച്ച് ഹണിട്രാപ്, മധ്യവയസ്കനിൽ നിന്ന് വൻതുക തട്ടിയെടുത്തു;പിടിയിൽ

#Honeytrap | 15കാരനെ ഉപയോ​ഗിച്ച് ഹണിട്രാപ്, മധ്യവയസ്കനിൽ നിന്ന് വൻതുക തട്ടിയെടുത്തു;പിടിയിൽ
Sep 21, 2024 06:35 AM | By ADITHYA. NP

മലപ്പുറം:(www.truevisionnews.com) മലപ്പുറം അരീക്കോട് പ്രായപൂർത്തിയാകാത്ത രണ്ടുപേർ ഉൾപ്പെടെ അഞ്ചംഗ ഹണി ട്രാപ്പ് സംഘം പോലീസ് പിടിയിലായി. 15 കാരനെ ഉപയോഗിച്ചാണ് മധ്യവയസ്കനിൽ നിന്ന് സംഘം പണം തട്ടിയത്.

കാവനൂർ സ്വദേശി ഇർഫാൻ, പുത്തലം സ്വദേശി ആഷിക് എടവണ്ണ സ്വദേശി ഹരികൃഷ്ണൻ, പ്രായപൂർത്തിയാകാത്ത രണ്ടു പേരടക്കം അഞ്ചു പേരെയാണ് അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് കേസിന് ആസ്പദമായ സംഭവം.

അരീക്കോട് സ്വദേശിയായ പരാതിക്കാരനും 15 കാരനും തമ്മിൽ സമൂഹമാധ്യമങ്ങളിലൂടെയാണ് പരിചയം. തുടർന്ന് ഇരുവരും അരീക്കോട് വെച്ച് തമ്മിൽ കാണാം എന്ന് തീരുമാനിച്ചു.

മധ്യവയസ്ക്കൻ അരീക്കോട് എത്തിയ സമയത്താണ് പ്രതികൾ സംഘം ചേർന്ന് ക്രൂരമായി മർദ്ദിച്ചത്. ഈ ആക്രമണത്തിൽ ഇയാളുടെ മുഖത്തടക്കം ഗുരുതരമായി പരിക്കേറ്റു.

പിന്നാലെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയായിരുന്നു. ആദ്യം 20,000 രൂപയും പിന്നെ രണ്ടു ഘട്ടമായി ഒരു ലക്ഷം രൂപയുമാണ് ആവശ്യപ്പെട്ടത്. ഇതിൽ 40000 രൂപ പരാതിക്കാരൻ സംഘത്തിന് കൈമാറി.

എന്നാൽ സംഘം വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണ് ഇയാൾ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് തന്ത്രപരമായി പ്രതികളെ പൊലീസ് വലയിലാക്കുകയായിരുന്നു.

ഇവർ സമാനമായ രീതിയിൽ ഇതിനുമുമ്പും ഹണി ട്രാപ്പിലൂടെ പണം തട്ടിയിട്ടുണ്ട് എന്നാണ് സൂചന.

#Honeytrap #using #15year #old #extort #huge #amount #middle #aged #man #arrested

Next TV

Related Stories
#founddead  |  ഭര്‍ത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന യുവതി വീട്ടിലെ കുളിമുറിയില്‍ മരിച്ചനിലയില്‍

Sep 21, 2024 08:42 AM

#founddead | ഭര്‍ത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന യുവതി വീട്ടിലെ കുളിമുറിയില്‍ മരിച്ചനിലയില്‍

വെള്ളിയാഴ്ച രാവിലെ 9.30 ഓടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്...

Read More >>
#arrest |  വനിത സഹപ്രവർത്തക റെസ്റ്റ് റൂമിൽ യൂണിഫോം മാറുന്ന വീഡിയോ ചിത്രീകരിച്ചു; സർക്കാർ ജീവനക്കാരൻ പിടിയിൽ

Sep 21, 2024 08:06 AM

#arrest | വനിത സഹപ്രവർത്തക റെസ്റ്റ് റൂമിൽ യൂണിഫോം മാറുന്ന വീഡിയോ ചിത്രീകരിച്ചു; സർക്കാർ ജീവനക്കാരൻ പിടിയിൽ

വനിതകളുടെ ശൗചാലയത്തിൽ യൂണിഫോം മാറുന്നതിനിടെയാണ് അടുത്തുള്ള പുരുഷൻമാരുടെ ശൗചാലയത്തിന്റെ മുകൾ ഭിത്തിയിലൂടെ വീഡിയോ പകർത്തുന്നത് യുവതി...

Read More >>
#case | 'ആദ്യം ഫോണിൽ വാക്കേറ്റം,പെൺസുഹൃത്തിന്റെ അച്ഛൻ 19കാരൻ  കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരം പുറത്ത്

Sep 21, 2024 06:20 AM

#case | 'ആദ്യം ഫോണിൽ വാക്കേറ്റം,പെൺസുഹൃത്തിന്റെ അച്ഛൻ 19കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരം പുറത്ത്

സംഭവത്തിൽ ഇരവിപുരം വഞ്ചിക്കോവിൽ സ്വദേശി പ്രസാദ് (44) ശക്‌തികുളങ്ങര പൊലീസിൽ കീഴടങ്ങി....

Read More >>
#pinarayivijayan | മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും;തൃശൂർ പൂരം അലങ്കോലപ്പെട്ടതിലെ റിപ്പോർട്ടും ഇന്ന് കൈമാറും

Sep 21, 2024 06:10 AM

#pinarayivijayan | മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും;തൃശൂർ പൂരം അലങ്കോലപ്പെട്ടതിലെ റിപ്പോർട്ടും ഇന്ന് കൈമാറും

രാവിലെ 11 മണിക്കാണ് വാർത്താസമ്മേളനം.ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലെ രാഷ്ട്രീയ വിവാദങ്ങളിൽ തുടങ്ങി അനധികൃത സ്വത്ത് സമ്പാദന കേസിലടക്കം...

Read More >>
#Mainagapallyaccidentcase | എംഡിഎംഎക്കും മദ്യത്തിനും അടിമകൾ; അജ്മലിനും ശ്രീക്കുട്ടിക്കുമെതിരെ പൊലീസ്

Sep 21, 2024 05:55 AM

#Mainagapallyaccidentcase | എംഡിഎംഎക്കും മദ്യത്തിനും അടിമകൾ; അജ്മലിനും ശ്രീക്കുട്ടിക്കുമെതിരെ പൊലീസ്

14ന് ഹോട്ടലിൽ ഒരുമിച്ച് താമസിച്ച ഇവർ ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഹോട്ടല്‍ മുറിയിൽ നിന്ന് മദ്യക്കുപ്പികളും...

Read More >>
Top Stories