#theft | കണ്ണൂരിൽ പട്ടാപ്പകൽ വീട് കുത്തിതുറന്ന് പണവും ആഭരണങ്ങളും കവർന്നു

#theft | കണ്ണൂരിൽ  പട്ടാപ്പകൽ വീട് കുത്തിതുറന്ന് പണവും ആഭരണങ്ങളും കവർന്നു
Sep 20, 2024 10:03 PM | By Susmitha Surendran

വളപട്ടണം: (കണ്ണൂർ ) (truevisionnews.com ) പട്ടാപ്പകൽ വീട് കുത്തിതുറന്ന് പണവും ആഭരണങ്ങളും കവർന്നു. ചിറക്കൽ കുമ്മോത്ത് മുച്ചിലോട്ട് കാവിന് സമീപം സുജാത ക്വാട്ടേഴ്സിൽ താമസിക്കുന്ന സി.പി ഷീബയുടെ എട്ടു പവന്റെ ആഭരണങ്ങളും 3000 രൂപയുമാണ് കവർന്നത്.

ഇന്നലെയായിരുന്നു സംഭവം. ക്വാട്ടേർസിന്റെ പിറക് വശത്തെ വാതിൽ കുത്തിതുറന്നാണ് മോഷ്ടാവ് അകത്ത് കയറിയത്.

കിടപ്പുമുറിയിലെ മേശയ്ക്കകത്ത് സൂക്ഷിച്ച സ്വർണ്ണ വളകൾ, മാല, ലോക്കറ്റ്, ഉറുക്ക് എന്നിവ ഉൾപ്പെടെ നാല് ലക്ഷത്തിന്റെ ആഭരണങ്ങൾ നഷ്ടമായിട്ടുണ്ട്.

ഇന്നലെ രാവിലെ 8.30 മണിയോടെ വീട് പൂട്ടി വീട്ടുകാർ പുറത്തു പോയതായിരുന്നു. വൈകുന്നേരം 5.15 മണിയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതായി കാണുന്നത്.

മുറിയിലെ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലും പിറക് വശത്തെ വാതിൽ കുത്തിതുറന്നനിലയിലും ശ്രദ്ധയിൽപ്പെട്ടതോടെയാണ് മോഷണം നടന്നത് മനസ്സിലായത്.

തുടർന്ന് വളപട്ടണം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

#house #broken #broad #daylight #Kannur #looted #money #jewellery

Next TV

Related Stories
#death | പയ്യന്നൂരിൽ നെഞ്ചുവേദനയെ തുടർന്ന് യുവാവ് മരിച്ചു

Sep 20, 2024 10:55 PM

#death | പയ്യന്നൂരിൽ നെഞ്ചുവേദനയെ തുടർന്ന് യുവാവ് മരിച്ചു

നെഞ്ച് വേദനയെ തുടർന്ന് ഇന്ന് വൈകുന്നേരം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു....

Read More >>
#wayanaddisaster | തീരുമാനമെടുക്കാതെ കേന്ദ്രം; വയനാട്ടിൽ ആദ്യ ഘട്ട പുനരധിവാസത്തിന് കേരളം ചോദിച്ചത് 1202 കോടി

Sep 20, 2024 09:27 PM

#wayanaddisaster | തീരുമാനമെടുക്കാതെ കേന്ദ്രം; വയനാട്ടിൽ ആദ്യ ഘട്ട പുനരധിവാസത്തിന് കേരളം ചോദിച്ചത് 1202 കോടി

വിശദമായ മെമ്മോറാണ്ടം നൽകിയതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച...

Read More >>
#bodyfound | കാണാതായ യുവാവിന്റെ മൃതദേഹം ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Sep 20, 2024 09:26 PM

#bodyfound | കാണാതായ യുവാവിന്റെ മൃതദേഹം ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പേഴ്‌സും ഫോണുമെല്ലാം വീട്ടില്‍ വച്ചിട്ടാണ് രാഹുല്‍...

Read More >>
#Nipah | ആശ്വാസമായി നിപ;  ഇന്ന് പുറത്തു വന്ന 20 പേരുടെ പരിശോധന ഫലം നെഗറ്റീവ്

Sep 20, 2024 08:54 PM

#Nipah | ആശ്വാസമായി നിപ; ഇന്ന് പുറത്തു വന്ന 20 പേരുടെ പരിശോധന ഫലം നെഗറ്റീവ്

സമ്പര്‍ക്കപ്പട്ടികയില്‍ 267 പേരാണ് ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ 81 പേർ ആരോഗ്യ പ്രവർത്തകരാണ്....

Read More >>
#founddead | റെയിൽവേ സ്റ്റേഷൻ്റെ സ്ഥലത്ത് യുവാവ് മരിച്ച നിലയിൽ, അന്വേഷണം

Sep 20, 2024 08:48 PM

#founddead | റെയിൽവേ സ്റ്റേഷൻ്റെ സ്ഥലത്ത് യുവാവ് മരിച്ച നിലയിൽ, അന്വേഷണം

യുവാവ് കൊല്ലപ്പെട്ടതാണെന്ന സംശയത്തിൽ പ്രദേശത്തെ സിസിടിവികൾ കേന്ദ്രീകരിച്ച് പ്രാഥമിക അന്വേഷണം തുടങ്ങിയെന്ന് പൊലീസ്...

Read More >>
#attack | നാദാപുരത്ത് ഓണത്തല്ല് തുടരുന്നു; സിനിമാ സ്‌റ്റൈലിൽ പേരോട് വിദ്യാർഥികളുടെ കൂട്ടത്തല്ല്

Sep 20, 2024 08:36 PM

#attack | നാദാപുരത്ത് ഓണത്തല്ല് തുടരുന്നു; സിനിമാ സ്‌റ്റൈലിൽ പേരോട് വിദ്യാർഥികളുടെ കൂട്ടത്തല്ല്

രണ്ടാം വർഷ വിദ്യാർത്ഥികൾ മാത്രം ഡ്രസ് കോഡ് ധരിച്ചാൽ മതിയെന്നായിരുന്നു ചില വിദ്യാർത്ഥികൾ ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് നൽകിയ...

Read More >>
Top Stories